കളമശ്ശേരി സ്‌ഫോടനം: പ്രതിയുടെ വിദേശ ബന്ധത്തില്‍ വീണ്ടും അന്വേഷണം

കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വിദേശ ബന്ധത്തില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ വീണ്ടും അന്വേഷണം.. ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള ആഭ്യന്തരവകുപ്പിന്റെ അനുമതിയുടെ ഉത്തരവ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ഡൊമനിക് മാര്‍ട്ടിന്‍ ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അന്വേഷിക്കുക.പ്രതിക്കെതിരെ ചുമത്തിയിരുന്ന യുഎപിഎ നേരത്തെ ഒഴിവാക്കിയിരുന്നു. കേസില്‍ കഴിഞ്ഞ ഏപ്രിലിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഡൊമിനിക് മാര്‍ട്ടിന്‍ മാത്രമാണ് പ്രതിയെന്നും മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്‌ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പെന്നും […]

Read More

കെ എസ് ആർ ടി സി ബസുകൾക്ക് കേടുപാടുണ്ടായ സംഭവം : സമഗ്രമായി അന്വേഷിക്കണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ

കെ എസ് ആർ ടി സിയിലെ ടി ഡി എഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾക്ക് കേടുപാടുണ്ടായ സംഭവത്തിൽ അന്വേഷണം. വിഷയത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ.സംഭവത്തെ വളരെ ഗൗരവമായിട്ടാണ് കാണുന്നതെന്നും കെ എസ് ആർ ടി സി ജീവനക്കാരാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചതെങ്കിൽ അവരെ പിരിച്ചുവിടുമെന്നും മന്ത്രി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കൊട്ടാരക്കരയിലെ എട്ടോളം ബസുകളുടെ വയറിംഗ് നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. പണിമുടക്കിനിടെ ബസുകൾ സർവീസ് നടത്താതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.പണി മുടക്കാൻ ജീവനക്കാർക്ക് […]

Read More

പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; സ്ഥിരീകരിച്ച് വനംവകുപ്പ്

മണ്ണാര്‍മലയില്‍ പുലിയിറങ്ങി. നാട്ടുകാര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു. കഴിഞ്ഞ രാത്രി 10.30-ഓടെയാണ് പുലിയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. ദൃശ്യങ്ങളില്‍ നിന്ന് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.കൊടിക്കുത്തി മലയുടെ സമീപത്തുള്ള ചെറിയ കാടുകളോടുകൂടിയ ജനവാസമേഖലയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയിലാണ് പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. പതിവായി ഇവിടെ പുലിയെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പട്ടിക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തായി പുലിയെ കണ്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ തന്നെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. പുലിയാണെന്ന് […]

Read More

ഖുർആൻ ഫെസ്റ്റ് : അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ കുന്ദമംഗലം ജേതാക്കൾ

വഴിയാണ് ഖുർആൻ, വഴികാട്ടിയും’ എന്ന തലക്കെട്ടിൽ കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡ് കോഴിക്കോട് സിറ്റി മേഖല സംഘടിപ്പിച്ച ബാലുശ്ശേരി സബ്ജില്ല ഖുർആൻ ഫെസ്റ്റ് മത്സരത്തിൽ അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ കുന്ദമംഗലം ജേതാക്കളായി. കുന്ദമംഗലത്ത് നടന്ന പരിപാടിയിൽ 15 മദ്റസകളിൽ നിന്നായി 200ഓളം വിദ്യാർഥികൾ പങ്കെടുത്തു. എച്ച്.എം.എം ശിവപുരം രണ്ടാം സ്ഥാനവും മദ്റത്തുൽ ബദ്ർ ചെറുവറ്റ മൂന്നാം സ്ഥാനവും നേടി.കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കെ.എം. ഇ.ബി കോഴിക്കോട് സിറ്റി മേഖല […]

Read More

മലപ്പുറത്ത് നവവധു തൂങ്ങി മരിച്ച സംഭവത്തിൽ ദൂരൂഹതയേറുന്നു

നിക്കാഹ് കഴിഞ്ഞ ദിവസങ്ങൾക്കകം പെൺകുട്ടി തൂങ്ങി സംഭവത്തിൽ ദൂരൂഹതയേറുന്നു.അയല്‍വാസിയും ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിയുമായ സുഹൃത്ത് കൈക്കോട്ടുപറമ്പില്‍ സജീറിനെ (19) രാത്രിയോടെ അവശനിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൃക്കലങ്ങോട് കാരക്കുന്നില്‍ ആമയൂര്‍ റോഡ് പുതിയത്ത് വീട്ടില്‍ പരേതനായ ഷേര്‍ഷ സിനിവര്‍ എന്ന ഇബ്‌നുവിന്റെ മകള്‍ ഷൈമ സിനിവര്‍ (19) ആണ് മരിച്ചത്. ഷൈമ യുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും .പ്ലസ്ടു കഴിഞ്ഞ് പി.എസ്.സി. പരീക്ഷാപരിശീലനം നടത്തിവരുകയാണ് ഷൈമ. നിക്കാഹ് ചടങ്ങുകള്‍ നടക്കാനിരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് […]

Read More

യുഎസ് സൈനിക വിമാനത്തിൽ ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങിയതായി റിപ്പോർട്ട്

യുഎസ് സൈനിക വിമാനത്തിൽ ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങിയതായി റിപ്പോർട്ട്.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് പിന്നാലെ യുഎസ് സൈനിക വിമാനത്തിൽ ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങിയതായി റിപ്പോർട്ട്. യുഎസിന്റെ സി-17 വിമാനമാണ് ആദ്യ സംഘം കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. യുഎസിൽ ഏകദേശം 18,000 ഇന്ത്യൻ കുടിയേറ്റക്കാരാണ് അനധികൃതമായി താമസിക്കുന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന യുഎസ് സൈനിക വിമാനങ്ങളുടെ ഏറ്റവും ദൂരെയുള്ള ലക്ഷ്യസ്ഥാനം ഇന്ത്യയായതിനാൽ കുറഞ്ഞത് 24 മണിക്കൂറിനുശേഷമായിരിക്കും വിമാനം തിരികെയെത്തുക7.25 ലക്ഷം ഇന്ത്യക്കാർ […]

Read More

പ്രധാനമന്ത്രി ഇന്ന് ലോക്സഭയിൽ മറുപടി പറയും

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയിൽ മറുപടി പറയും. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിനായി രാജ്യം ഉറ്റുനോക്കുകയാണ്.വൈകീട്ട് അഞ്ചുമണിയോടെ പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. രാഹുലിന്റെ ആരോപണങ്ങൾക്ക് പ്രധാനമന്ത്രി എന്ത് മറുപടി നൽകും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ആരോപണങ്ങൾ സംബന്ധിച്ച് തെളിവുകൾ സമർപ്പിച്ചില്ലെങ്കിൽ, രാഹുലിന് എതിരെ നടപടി എടുക്കണമെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു സ്പീക്കറോട് […]

Read More

മിഹിറിന്റെ മരണം : ആത്മഹത്യ പ്രേരണാക്കുറ്റം ചേർത്ത് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു

തൃപ്പൂണിത്തുറയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ഫോർട്ട് കൊച്ചി സബ് ഡിവിഷൻ മജിസ്ട്രേറ്റ് കോടതിയിലാണ് ആത്മഹത്യ പ്രേരണാക്കുറ്റം കൂടി ചുമത്തി റിപ്പോർട്ട് സമർപ്പിച്ചത്. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തു പറയാതിരിക്കാൻ ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നുവെന്ന് മിഹിറിന്റെ അമ്മ ആരോപിച്ചു. മിഹിർ ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആയിരുന്നു പൊലീസ് കേസെടുത്തിരുന്നത്. റാഗിങ് പരാതിയിൽ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് […]

Read More

ഡൽഹി ജനവിധി നാളെ: ഇന്ന് നിശബ്ദ പ്രചാരണം

ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം. വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാന വോട്ടും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ അനായാസ വിജയം നേടിയ ആം ആദ്മി പാര്‍ട്ടി നാലാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.എന്നാല്‍ ബിജെപിയില്‍ നിന്ന് കടുത്ത മത്സരമാണ് ഇത്തവണ നേരിടുന്നത്. ഡല്‍ഹി മദ്യന അഴിമതിയും കെജ്‌രിവാളിന്റെ വസതി മോടി പിടിപ്പിക്കലും യമുന മലിനീകരണവും അടക്കം അനവധി ആരോപണങ്ങളാണ് പ്രചരണത്തിനായി ബിജെപി ഇത്തവണ ഉപയോഗിച്ചത്. ഒപ്പം കേന്ദ്രബജറ്റും നികുതിയിളവും […]

Read More

കുന്ദമംഗലം കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക് നവീകരിച്ച ഹെഡ് ഓഫീസും കുരുക്കത്തൂർ ബ്രാഞ്ചും നാടിന് സമർപ്പിച്ചു

കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടത്തിന്റെയും പുതുതായി ആരംഭിച്ച കുരിക്കത്തൂർ ബ്രാഞ്ചിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സേഫ് റൂം ഉദ്ഘാടനം അഡ്വ.പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. ആദ്യ നിക്ഷേപ സ്വീകരണം എൻ എം ഷീജ ജോയിൻറ് രജിസ്ട്രാർ ജനറൽ സഹകരണ വകുപ്പ് നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ടി.ശ്രീജിത്ത് റിപ്പോർട്ട് […]

Read More