സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു: ഇന്ന് 120 രൂപയാണ് വർധിച്ചത്

സംസ്ഥാനത്ത് ഇന്നും സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,960 രൂപയാണ്.ഇന്നലെ ഒറ്റദിവസംകൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 61000 കടന്നിരുന്നു. മൂന്ന് ദിവസംകൊണ്ട് 1760 പവന് രൂപയാണ് വർധിച്ചത്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങളാണ് സ്വർണ്ണവിലയിലെ കുതിപ്പിനുള്ള കാരണം. യുഎസ് പ്രസിഡൻറ് ട്രംപിന്റെ വ്യാപാര നയങ്ങൾ ഇതിനു പ്രധാന കാരണമാണ്. കാനഡയിൽ നിന്നും, മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങൾക്ക് 25 % […]

Read More

പെട്രോൾ ബോംബ് ആക്രമണത്തിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷനും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Read More

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തളിപ്പറമ്പില്‍ പ്രത്യേകം തയ്യാറാക്കിയ കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അടക്കം പ്രമുഖ നേതാക്കൾ സമ്മേളനത്തില്‍ പങ്കെടുക്കും.സിപിഐഎമ്മിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഘടനാ കരുത്തുള്ള ജില്ലയാണ് കണ്ണൂര്‍. 65,550 അംഗങ്ങളാണ് കണ്ണൂരില്‍ പാര്‍ട്ടി അംഗങ്ങളായി ഉള്ളത്. ഈ അംഗങ്ങളെ പ്രതിനിധീകരിച്ച് 496 പ്രതിനിധികളും 51 ജില്ലാ കമ്മിറ്റി […]

Read More

കേന്ദ്ര ബഡ്ജറ്റ് ഇന്ന് പ്രതീക്ഷയോടെ കേരളം

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റിൽ കേരളം കാത്തിരിക്കുകയാണ്.വനിതാ ശാക്‌തീകരണവുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കും. സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കാനും മതപരവും വിഭാഗീയവുമായ വ്യത്യാസങ്ങളിൽ നിന്ന് മുക്തമാക്കാനുമുള്ള നീക്കങ്ങൾ പ്രതീക്ഷിക്കാമെന്നും മോദി പറഞ്ഞു.പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി നിരക്കുകളിൽ ഇളവ്, പുതിയ നികുതി സ്കീമിലുള്ളവർക്ക് അടിസ്ഥാന നികുതി ഇളവ് പരിധി മൂന്നു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തൽ, നികുതി സ്ളാബുകളുടെ പരിധി ഉയർത്തൽ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. വയനാടിനുള്ള പ്രത്യേക പാക്കേജാണ് […]

Read More

വനിതാ ലീഗ് മയ്യത്ത് പരിപാലന ക്ലാസ് സംഘടിപ്പിച്ചു

കുന്ദമംഗലം പഞ്ചായത്ത് ഏഴാം വാർഡ് വനിതാ ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുറിയനാലിൽ മയ്യത്ത് പരിപാലന ക്ലാസ് സംഘടിപിച്ചു.എ.പി സഫിയ (വനിതാലീഗ് ജില്ലാ ട്രഷറർ) ഉത്ഘാടനം ചെയ്തു.താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദ ബീവി എകെ പഠനക്ലാസ് നടത്തി.സുഹൈല തയ്യിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹ്സിന സി പി,നസീബ സി കെ,ജസ്നപി,സാബിറ ടി പി,സുലൈഹ പി പി,മുനീറ ടി എന്നിവർ സംസാരിച്ചു.

Read More

ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു

ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത എന്ന് പോലീസ്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(92) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടിൽ രണ്ടു പേർ മാത്രമാണ് താമസിച്ചിരുന്നത്. വീട്ടിൽ മറ്റാരും ഉണ്ടാകാറില്ല. ഒരു മകൻ മാത്രമാണ് ഉള്ളത്. ഇയാൾ ഇടയ്ക്ക് വന്നിട്ടു പോകാറുണ്ട്. വീടിന് തീപിടിച്ച് രണ്ട് പേരെയും പൊള്ളി മരിച്ച നിലയിലാണ് കണ്ടെത്തിയത്.വീടിന് എങ്ങനെ തീപിടിച്ചു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മകനെ സംബന്ധിച്ച് […]

Read More

സിപിഐ (എം) സംസ്ഥാന സമ്മേളനം : ജില്ലയിൽ 96 സെമിനാറുകൾ സംഘടിപ്പിക്കും

സിപിഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്നത് 96 സെമിനാറുകൾ. വിവിധ വിഷയങ്ങളിലായി സംഘടിപ്പിക്കുന്ന സെമിനാറുകളിൽ ആദ്യത്തേത് ഫെബ്രുവരി മൂന്നിന് നടക്കും. കേന്ദ്ര – സംസ്ഥാനബന്ധങ്ങൾ എന്ന വിഷയത്തിലെ സെമിനാർ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രഫ. പ്രഭാത് പട്‌നായിക് ഉദ്ഘാടനം ചെയ്യുമെന്നു സമ്മേളന സ്വാഗതസംഘം ജനറൽ കൺവീനർ എസ്.സുദേവൻ, സെമിനാർ കമ്മിറ്റി ചെയർപേഴ്‌സൺ ജെ.മേഴ്സിക്കുട്ടിയമ്മ, കൺവീനർ എസ്.ജയമോഹൻ എന്നിവർ അറിയിച്ചു. സെമിനാറിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള ധനകാര്യവകുപ്പ് മന്ത്രി കെ.എൻ […]

Read More

സ്ഥിര താമസക്കാരായ നികുതിദായകര്‍ക്ക് സമാനമായ നികുതി എന്‍ആര്‍ഐ വിഭാഗത്തിനും നടപ്പാക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി

റിയല്‍ എസ്റ്റേറ്റിലെ മൂലധന നേട്ടങ്ങളുടെ നികുതിയില്‍ എന്‍ആര്‍ഐക്കാര്‍ക്കും തുല്യ നികുതി നടപ്പാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ധനമന്ത്രിയോട് ആവശ്യപ്പെട്ടു.കഴിഞ്ഞ ബജറ്റ് കാലത്തെ ഭേദഗതി പ്രകാരം നാട്ടില്‍ ഭൂമി വില്‍ക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ സര്‍ക്കാരിലേക്ക് കൂടുതല്‍ നികുതി അടയ്‌ക്കേണ്ടി വരുന്നു. കേന്ദ്ര സര്‍ക്കാര്‍ ടാക്‌സ് ഇന്‍ഡെക്‌സേഷന്‍ ബെനിഫിറ്റ് അവസാനിപ്പിച്ചതോടെയാണിത്. 2024 ജൂലായ് 23-ന് മുമ്പ് സമ്പാദിച്ച സ്വത്തുക്കള്‍ക്ക് ഇന്‍ഡെക്സേഷനോടുകൂടിയ 20% നികുതിയോ ഇന്‍ഡെക്സേഷന്‍ കൂടാതെ 12.5% നികുതിയോ തിരഞ്ഞെടുക്കാന്‍ നികുതിദായകരെ അനുവദിക്കുന്നതാണ് വ്യവസ്ഥ. ഇന്ത്യയില്‍ സ്ഥിര […]

Read More

തെരുവ് നായയുടെ ​ആക്രമണത്തിൽ നാല് പേ‌ർക്ക് പരിക്ക്

ആലപ്പുഴ വള്ളികുന്നത്ത് തെരുവ് നായയുടെ ​ആക്രമണത്തിൽ നാല് പേ‌ർക്ക് പരിക്ക്. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ രാജൻ (70) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഗംഗാധരൻ, മറിയാമ്മ എന്നിവരുടെ മുക്കും മുഖവും തെരുവുനായ കടിച്ചു മുറിച്ചു. ഹരികുമാറിൻ്റെ വയറിലാണ് നായ കടിച്ചത്. രാമചന്ദ്രൻ്റെ കാലിലും കടിയേറ്റു. നായയുടെ കടിയേറ്റ് ഗംഗാധരൻ ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്.

Read More

ചെക്കുകൾ നൽകി കബളിപ്പിച്ച കേസ്:സരിത എസ്.നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ വെറുതെ വിട്ടു

ചെക്കുകൾ നൽകി കബളിപ്പിച്ച കേസിൽ സരിത എസ്.നായര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. സരിത എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍, മണി മോന്‍ എന്നിവരെയാണ് മജിസ്‌ട്രേട്ട് അജി കൃഷ്ണന്‍ വെറുതെ വിട്ടത്.കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂരിലെ വിന്‍സെന്റ് സൈമണ്‍ നല്‍കിയ കേസിലാണ് വിധി.ടീം സോളാര്‍ കമ്പനിയുടെ പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ഡീലര്‍ഷിപ്പ് അനുവദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരനില്‍ നിന്നും പന്ത്രണ്ടു ലക്ഷം രൂപ കൈവശപ്പെടുത്തിയ ശേഷം ഡീലര്‍ഷിപ്പ് അനുവദിക്കാതെയും പണം […]

Read More