വയനാട്ടിൽ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും

വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കിയ സംഭവത്തില്‍ യുപി സ്വദേശി മുഹമ്മദ് ആരീഫ് കുറ്റം സമ്മതിച്ചു. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. നാടിനെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രതി താമസിച്ചിരുന്ന വെള്ളമുണ്ടയിലെ പ്രദേശവാസികള്‍.ഇന്നലെ ഉച്ചയോടെയാണ് വെള്ളമുണ്ട കാപ്പിക്കണ്ടിയില്‍ താമസിച്ചിരുന്ന മുറിയില്‍ വെച്ച് മുഹമ്മദ് ആരീഫ് യുപി സ്വദേശി തന്നെയായ മുഖീബിനെ കൊലപ്പെടുത്തിയത്. ശരീരം രണ്ട് കഷ്ണങ്ങളാക്കി മൂളിത്തോട് പാലത്തിന് ഇരു ഭാഗത്തുമായി […]

Read More

സിപിഐ (എം) സംസ്ഥാന സമ്മേളനം ; തൊഴിലാളി സംഗമങ്ങളൊരുക്കി സി. .ഐ .ടി.യു

കൊല്ലത്ത് നടക്കുന്ന സിപിഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സി ഐ ടി യു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തൊഴിലാളി സംഗമങ്ങൾ നാളെ തുടങ്ങും. ജില്ലയിലെ 18 ഏരിയകളിലും ആയിരക്കണക്കിന് തൊഴിലാളികൾ സംഗമങ്ങളിൽ പങ്കെടുക്കുമെന്ന് സിഐടിയു ജില്ലാ പ്രസിഡൻ്റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും അറിയിച്ചു.“ജോലിയും കൂലിയും സംരക്ഷിക്കാൻ നമുക്കൊത്തു ചേരാം ; പോരാടാം” എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ തൊഴിലാളി സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം 68 ഗ്രാമപഞ്ചായത്തുകളിലും 4 […]

Read More

കേന്ദ്ര ബജറ്റ്: രാജ്യത്ത് 75,000 മെഡിക്കല്‍ സീറ്റുകള്‍, ഐ.ഐടികള്‍ക്കും പരിഗണന

അടുത്ത അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് 75,000 മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം. അടുത്ത വര്‍ഷം പതിനായിരം സീറ്റുകള്‍ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റില്‍ ഐ ഐ ടികള്‍ക്കും പരിഗണന. രാജ്യത്തെ 23 ഐ ഐ ടികളില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് 100 ശതമാനം വര്‍ധനവാണ് ഉണ്ടായത്. അടുത്ത വർഷത്തേക്ക് ഐഐടി, ഐഐഎസ്‍സി ഗവേഷണത്തിനായി പതിനായിരം പിഎം റിസർച്ച് സ്കോളർഷിപ്പ് നൽകും. പാലക്കാട് ഐഐടി ഉൾപ്പെടെ […]

Read More

കരുളായിയിൽ വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

മലപ്പുറം കരുളായിയിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പാപ്പിനിപൊയിലിലെ ആയിശ ബീഗത്തിനാണ് ഇന്നലെ രാവിലെ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമകാരിയായ പന്നിയെ കവിഞ്ഞ ദിവസം രാത്രിയോടെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേത്വത്തിൽ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.രാവിലെ കുട്ടിക്കൊപ്പം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ആയിശ ബീഗത്തിനെ പാഞ്ഞെത്തിയ കാട്ടുപന്നി ഇടിച്ചിട്ട് ഓടുകായിരുന്നു. പരിക്കേറ്റ ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം കൂടുതലാണെന്നും വനംവകുപ്പ് ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Read More

ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും

ഓൺലൈൻ ഫുഡ് ഡെലിവറി തെഴിലാളികൾക്ക് (ഗിഗ് വർക്കേഴ്‌സ്) ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നപ്രഖ്യാപനമാണ് ഇന്നത്തെ കേന്ദ്ര ബഡ്‌ജറ്റിൽ ഉണ്ടായിരിക്കുന്നത്. അസംഘടിത തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇ-ശ്രം പോർട്ടലിൽ ഇവരെ ഉൾപ്പെടുത്തുകയും, തിരിച്ചറിയൽ കാർഡുകൾ നൽകുകയും ചെയ്യുമെന്ന് ബഡ്‌ജറ്റ് അവതരണ വേളയിൽ ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ഒരു കോടിയോളം വരുന്ന ഗിഗ് തൊഴിലാളികൾക്ക് ഇത് പ്രയോജനകരമാകും.രാജ്യത്തെ ഓൺലൈൻ പ്ളാറ്റ്‌ഫോം സേവന മേഖലയിൽ ഗിഗ് തൊഴിലാളികൾ നൽകുന്ന സംഭാവന വളരെ വലുതാണ്. അതുകൊണ്ടുതന്നെ നമ്മുടെ സർക്കാർ അവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകി, ഇ-ശ്രം […]

Read More

മാന്നാറിലെ വൃദ്ധ ദമ്പതികളുടെ മരണം കൊലപാതകം: മകൻ കുറ്റം സമ്മതിച്ചു

മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മകൻ വിജയൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സ്വത്ത് തർക്കമാണ് പ്രകോപനത്തിനു പിന്നിൽ. സ്ഥലം എഴുതി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനു സമീപത്തെ വയലിൽ നിന്നുമാണ് വിജയനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിജയൻ തന്നെയാണ് വീടിന് തീയിട്ടതെന്ന് വൃദ്ധ ദമ്പതികളുടെ മരുമകൻ വിനോദ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു വിജയനെന്നും വിനോദ് പ്രതികരിച്ചു.ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവരാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. […]

Read More

ദയാവധത്തിനുള്ള അവകാശം നയം നടപ്പാക്കി കർണാടക സർക്കാർ: മുൻകൂട്ടി മെഡിക്കൽ വിൽപ്പത്രവും വ്യക്തികൾക്ക് തയ്യാറാക്കി വയ്ക്കാം

ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പുള്ള രോഗികൾക്ക് ദയാവധത്തിനുള്ള നയം നടപ്പാക്കി കർണാടക സർക്കാർ. രോഗമുക്തി ഉണ്ടാകില്ലെന്നുറപ്പുള്ള, കാലങ്ങളായി കോമയിലോ അനങ്ങാനാകാതെയോ കിടക്കുന്ന രോഗികൾക്ക് നയം ഉപയോഗിക്കാമെന്നാണ് കർണാടക സർക്കാരിന്റെ തീരുമാനം. ദയാവധത്തിനുള്ള ചട്ടങ്ങൾ നിഷ്കർഷിക്കുന്ന 2023-ലെ സുപ്രീംകോടതി വിധി പ്രകാരമാണ് പുതിയ നയം. എന്നാൽ കൃത്യമായ വൈദ്യപരിശോധനകളോടെയും കോടതി ഉത്തരവോടെയും മാത്രമേ ഇത് നടപ്പാക്കാനാകൂ. ഭാവിയിൽ ഇത്തരത്തിൽ കിടപ്പിലായാൽ എന്ത് ചെയ്യണമെന്നതിൽ മുൻകൂട്ടി മെഡിക്കൽ വിൽപ്പത്രവും വ്യക്തികൾക്ക് തയ്യാറാക്കി വയ്ക്കാം.ദയാവധത്തിന് അനുമതി ലഭിക്കാൻ നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. […]

Read More

കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും: ബജറ്റ് പ്രഖ്യാപനവുമായി നിർമല സീതാരാമൻ

കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് മന്ത്രി ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. പിഎം ധൻധാന്യ പദ്ധതിക്കായി പ്രത്യേക ഫോക്കസ് കൊണ്ടുവരും. ബീഹാറിന് മഖാന ബോർഡ് കൊണ്ടുവരും. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്നും പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിലുണ്ട്. ടെക്സ്റ്റൈൽ സെക്ടറുമായി ബന്ധപ്പെടുത്തി പദ്ധതികൾ കൊണ്ടുവരുമെന്നും കാർഷിക മേഖല കുറവുള്ളിടത്ത് പ്രോത്സാഹനത്തിന് നിക്ഷേപം കൊണ്ടുവരുമെന്നും ബജറ്റിൽ […]

Read More

നിർണായക പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റിന് തുടക്കം

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതു ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണ് അവതരിപ്പിക്കുന്നത്. ബജറ്റ് പ്രസംഗം വായിക്കുമ്പോൾ പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പാർട്ടി മേധാവി അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള സമാജ്‌വാദി പാർട്ടി എംപിമാരുടെ പ്രതിഷേധത്തിനിടയിലായിരുന്നു നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗം ആരംഭിച്ചത്.നമ്മുടെ രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥ എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിലും നിന്ന് വ്യത്യസ്‍തമായി വേഗത്തിൽ വളരുന്നു. കഴിഞ്ഞ 10 വർഷത്തെ വികസന ട്രാക്ക് റെക്കോർഡും ഘടനാപരമായ പരിഷ്കാരങ്ങളും ആഗോള […]

Read More

രണ്ടു വയസുകാരിയുടെ കൊലപാതകത്തിൽ പങ്കില്ല:ദേവീദാസൻ

ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞ് രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് ജ്യോതിഷിയെന്ന് വിശേഷിപ്പിക്കുന്ന ദേവീദാസൻ. കഴിഞ്ഞ ദിവസം ഇയാളെ കുട്ടിയുടെ അമ്മ ശ്രീതു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റ‌ഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം ദേവീദാസനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. താൻ ഒരു വസ്തു വിൽക്കുന്നതിന്റെയും ബ്രോക്കറായി പ്രവർത്തിച്ചിട്ടില്ലെന്നാണ് ദേവീദാസൻ പറയുന്നത്ഞാൻ ആരുടെയും ആത്മീയ ഗുരുവല്ല. എന്നെ ഒരു സ്വാമിയായി ചിത്രീകരിക്കരുത്. ഞാനൊരു ജ്യോതിഷിയാണ്. ഒരു വസ്തുവിന്റെയും ബ്രോക്കറായി പ്രവർത്തിച്ചിട്ടില്ല. കുടുംബസ്ഥനാണ്. അവർ ഒരു പൈസ […]

Read More