തന്തക്ക്പിറന്ന മകളോ, ഇനി അറിയപ്പെടുക തന്തയെക്കൊന്ന സന്തതി’; പത്മജയെ അധിക്ഷേപിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

തന്തക്ക്പിറന്ന മകളോ, ഇനി അറിയപ്പെടുക തന്തയെക്കൊന്ന സന്തതി’; പത്മജയെ അധിക്ഷേപിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

തിരുവനന്തപുരം: ബിജെപിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിനെ അധിക്ഷേപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തില്‍. തന്തക്ക് പിറന്ന മകളോ തന്തയെക്കൊന്ന സന്തതിയോ എന്നാണ് രാഹുല്‍ മാങ്കുട്ടത്തില്‍ പറഞ്ഞത്. പത്മജ തോറ്റത് പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളില്‍ ആണെന്നും കരുണാകരന്റെ പാരമ്പര്യം പത്മജ എവിടെയെങ്കിലും പറഞ്ഞാല്‍ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടുമെന്നും രാഹുല്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. പോസ്റ്റിന്റെ പൂര്‍ണരൂപം ലീഡര്‍ കെ കരുണാകരന്റെ ചോരയാണ് കോണ്‍ഗ്രസ്സ്. […]

Read More
 ചൂരിയിലെ മദ്‌റസ അധ്യാപകനെ വെട്ടിക്കൊന്ന കേസ്; വിധി വീണ്ടും മാറ്റി; കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തില്‍ വിധി പറയും

ചൂരിയിലെ മദ്‌റസ അധ്യാപകനെ വെട്ടിക്കൊന്ന കേസ്; വിധി വീണ്ടും മാറ്റി; കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തില്‍ വിധി പറയും

കാസര്‍കോട്: ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ വെട്ടിക്കൊന്ന കേസില്‍ വിധി പ്രസ്താവിക്കുന്നത് വീണ്ടും മാറ്റി. ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്. ഇത് മൗലവി കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ മാര്‍ച്ച് 20ലേക്കാണ് മാറ്റിയത്. നേരത്തെ ഫെബ്രുവരി 29ന് വിധി പറയാനിരുന്നതായിരുന്നു. എന്നാല്‍, കേസ് പരിഗണിക്കുന്ന കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ അവധിയിലായതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്. കൊലപാതകം നടന്ന് ഏഴുവര്‍ഷത്തെ […]

Read More
 പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനം: പ്രതികരണവുമായി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനം: പ്രതികരണവുമായി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കോൺ​ഗ്രസിന് ജീവൻ നൽകിയ നേതാവാണ് കെ കരുണാകരനെന്നും എന്നും വർ​ഗീയ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയ നേതാവാണ് അദ്ദേഹമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ മകൾക്ക് എല്ലാ അവസരങ്ങളും പാർട്ടി നൽകിയെന്ന് വിശദമാക്കിയ രമേശ് ചെന്നിത്തല പത്മജ ബിജെപി യിൽ പോകുന്നത് ദൗർഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു. പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും പത്മജ കോൺഗ്രസിനോട് ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റുകഴിഞ്ഞിട്ട് കുറ്റം […]

Read More
 പെങ്ങള്‍ പോയി കണ്ട് സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോകും; പരിഹസിച്ച് പി ജയരാജന്‍

പെങ്ങള്‍ പോയി കണ്ട് സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോകും; പരിഹസിച്ച് പി ജയരാജന്‍

കെപിസിസി ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത് പിന്നാലെ പരിഹാസവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. പെങ്ങള്‍ പോയി കണ്ട് സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോകുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരനെതിരെ വിഷയം ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് സിപിഐഎം. ബിജെപിയില്‍ ചേരില്ലെന്ന വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പത്മജയുടെ പുതിയ പ്രഖ്യാപനം. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്ന പത്മജയുമായി ഇനി […]

Read More
 രാഷ്ട്രീയ പ്രതിസന്ധിയും നേതാക്കളുടെ കൊഴിഞ്ഞു പോക്കും തുടരുന്നു: ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തിൽ പ്രവേശിക്കും

രാഷ്ട്രീയ പ്രതിസന്ധിയും നേതാക്കളുടെ കൊഴിഞ്ഞു പോക്കും തുടരുന്നു: ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തിൽ പ്രവേശിക്കും

രാഷ്ട്രീയ പ്രതിസന്ധിയും നേതാക്കളുടെ കൊഴിഞ്ഞു പോക്കും തുടരുന്നതിനിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുജറാത്തിൽ പ്രവേശിക്കും. സംസ്ഥാനത്ത് നാലു ദിവസം 400-ലധികം കിലോമീറ്റര്‍ രാഹുൽ ഗാന്ധി പര്യടനം നടത്തും. രാജസ്ഥാനിലെ പൊതു സമ്മേളനത്തിന് ശേഷം ഉച്ചയോടെ ഗുജറാത്തിലെ ദഹോഡിലാണ് ജാഥ പ്രവേശിക്കുന്നത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിവിധ ആദിവാസി വിഭാഗങ്ങളുമായി രാഹുൽ ഗാന്ധി സംവദിക്കും. ഇന്ത്യ സഖ്യത്തിലെ ധാരണ പ്രകാരം ആംആദ്മി മത്സരിക്കുന്ന ഭറൂച്ചിലുടെയും ജാഥ കടന്നു പോകുന്നുണ്ട്. ഭാരത് ജോഡോയിൽ പങ്കെടുക്കുമെന്ന് […]

Read More
 പത്മജയുടെ ബി.ജെ.പി പ്രവേശനത്തോടെ കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയെന്ന് കെ.സുരേന്ദ്രന്‍

പത്മജയുടെ ബി.ജെ.പി പ്രവേശനത്തോടെ കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കെ.കരുണാകരന്റെ മകള്‍ പത്മജവേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തോടെ കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മോദിയുടെ ഭരണത്തില്‍ ആകൃഷ്ടരായി പലരും ബി.ജെ.പിയിലെത്തുന്നുണ്ട്. നേരത്തെ എ.കെ.ആന്റണിയുടെ മകന്‍ വന്നു. ഇപ്പോള്‍ കേരളത്തിന്റെ ലീഡര്‍ കരുണാകരന്റെ മകള്‍ തന്നെ പാര്‍ട്ടിയിലെത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും വര്‍ഗീയ കക്ഷികളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തേയും എതിര്‍ക്കാന്‍ ഇവിടെ ബി.ജെ.പി മാത്രമേയുള്ളുവെന്ന സ്ഥിതി വരാന്‍ പോവുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുമ്പ് സി.പി.എമ്മിലേക്ക് പോയവരാണ് പത്മജയുടെ ബി.ജെ.പി പ്രവേശനത്തെ വിമര്‍ശിക്കുന്നതെന്നും […]

Read More
 പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു; ഇ.ഡിയെ പേടിച്ചാണ് പത്മജ ബിജെപിയില്‍ ചേരുന്നതെന്ന് ബിന്ദു കൃഷ്ണ

പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു; ഇ.ഡിയെ പേടിച്ചാണ് പത്മജ ബിജെപിയില്‍ ചേരുന്നതെന്ന് ബിന്ദു കൃഷ്ണ

തിരുവനന്തപുരം: പത്മജയുടെ ഭര്‍ത്താവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിരുന്നുവെന്നും ഇതിനാലാണ് പത്മജ ബി.ജെ.പിയില്‍ പോകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പത്മജക്ക് പാര്‍ട്ടി എല്ലാ അംഗീകാരവും നല്‍കിയതാണെന്നും അവര്‍ ബി.ജെ.പിയില്‍ ചേരുന്നത് നിര്‍ഭാഗ്യകരമാണെന്നും ബിന്ദു പറഞ്ഞു. എന്നാല്‍, ബിന്ദുവിന്റെ ആരോപണം അസംബന്ധമെന്ന് പത്മജയുടെ ഭര്‍ത്താവ് ഡോ. വേണുഗോപാല്‍ പറഞ്ഞു. തന്നെ ഒരു കാലത്തും ഇ.ഡി ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More
 അഭിമന്യു വധക്കേസ്;ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണമെന്ന് എസ്എഫ്ഐ

അഭിമന്യു വധക്കേസ്;ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണമെന്ന് എസ്എഫ്ഐ

അഭിമന്യുവിന്റെ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടലുളവാക്കുന്നതാണെന്ന് എസ്എഫ്‌ഐ. കുറ്റപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ നിന്ന് നഷ്ടപ്പെട്ടു എന്നാണ് മനസിലാകുന്നത്. അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജന്റുമാരായി കോടതിയില്‍ പ്രവര്‍ത്തിച്ചതാര് എന്നതിനെ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. കൃത്യവിലോപം കാണിച്ച എറണാകുളം സെഷന്‍സ് കോടതിയിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉടന്‍ നടപടി സ്വീകരിക്കണം. കേസിന്റെ നഷ്ടപ്പെട്ട രേഖകളെല്ലാം തിരിച്ചു പിടിച്ച് അഭിമന്യു വധക്കേസിലെ വിചാരണ നടപടികള്‍ […]

Read More
 പാര്‍ട്ടിയെ ചതിച്ചു; പത്മജയുമായി ഇനി സഹോദരി എന്ന നിലയില്‍ പോലും ബന്ധമില്ല; പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. കെ മുരളീധരന്‍

പാര്‍ട്ടിയെ ചതിച്ചു; പത്മജയുമായി ഇനി സഹോദരി എന്ന നിലയില്‍ പോലും ബന്ധമില്ല; പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. കെ മുരളീധരന്‍

കോഴിക്കോട്: സഹോദരി പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ സംഭവത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍.പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരന്‍. കോണ്‍ഗ്രസില്‍ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാന്‍ നോക്കി തുടങ്ങിയ കര്യങ്ങള്‍ പറയുന്നത് കണ്ടു. അതൊന്നും ശരിയല്ല. കോണ്‍ഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്. പത്മജയുമായി ഇനി സഹോദരി എന്ന നിലയില്‍ പോലും ബന്ധമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാര്‍ട്ടി എന്നും മത്സരിപ്പിച്ചതെന്ന് കെ മുരളീധരന്‍ പറഞ്ഞു. 52000 […]

Read More
 എ കെ ആന്റണിയുടെ മകന്‍ പോയി, കെ കരുണാകരന്റെ മകള്‍ പോകുന്നു; നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ല; കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകരുന്നതാണ് പ്രധാനം; എംവി ഗോവിന്ദന്‍

എ കെ ആന്റണിയുടെ മകന്‍ പോയി, കെ കരുണാകരന്റെ മകള്‍ പോകുന്നു; നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ല; കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകരുന്നതാണ് പ്രധാനം; എംവി ഗോവിന്ദന്‍

തൃശ്ശൂര്‍: കോണ്‍ഗ്രസിലെ ഡസന്‍ കണക്കിനാളുകള്‍ ഓരോ ദിവസവും ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2 അക്ക നമ്പര്‍ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ ബിജെപി ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ജയിച്ചുവരുന്ന കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകും. എകെ ആന്റണിയുടെ മകന്‍ പോയി. കെ കരുണാകരന്റെ മകള്‍ പോയിക്കൊണ്ടിരിക്കുന്നു. നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ല. കോണ്‍ഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read More