ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം;പ്രതിഷേധം കടുപ്പിച്ച് മോട്ടോർ ഡ്രൈവിങ് സ്‌കൂൾ ഉടമകള്‍.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം;പ്രതിഷേധം കടുപ്പിച്ച് മോട്ടോർ ഡ്രൈവിങ് സ്‌കൂൾ ഉടമകള്‍.

സംസ്ഥാനത്ത് പ്രതിഷേധം കടുപ്പിച്ച് മോട്ടോർ ഡ്രൈവിങ് സ്‌കൂൾ ഉടമകള്‍. പ്രതിദിനമുള്ള ഡ്രൈവിങ് ടെസ്റ്റ് 50 ആയി നിജപ്പെടുത്താനുള്ള ഗതാഗത മന്ത്രി കെബി ഗണേഷ്‌ കുമാറിന്‍റെ നിര്‍ദേശത്തിന് പിന്നാലെയാണ് പ്രതിഷേധം കടുപ്പിച്ചത്. മുട്ടത്തറയിലെ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിലെ ഡ്രൈവിങ് ടെസ്റ്റ് സംഘം ബഹിഷ്‌കരിച്ചു.140 അപേക്ഷകരാണ് ടെസ്റ്റിനായി രാവിലെ 5 മണി മുതൽ മുട്ടത്തറയിലെ ടെസ്റ്റിങ് ഗ്രൗണ്ടിൽ എത്തിയത്. വിദേശത്ത് പോകുന്നതിന് മുന്നോടിയായി ഡ്രൈവിങ് ലൈസൻസ് എടുക്കാനെത്തിയവര്‍ ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. ഏറെ നേരം ഗ്രൗണ്ടില്‍ കാത്ത് നിന്നതിന് ശേഷമാണ് […]

Read More
 ഏദന്‍ കടലിടുക്കില്‍ ചരക്കുകപ്പലിനുനേരെ ഹൂതി ആക്രമണം; 3 മരണം

ഏദന്‍ കടലിടുക്കില്‍ ചരക്കുകപ്പലിനുനേരെ ഹൂതി ആക്രമണം; 3 മരണം

സന: ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മൂന്ന് കപ്പല്‍ ജീവനക്കാര്‍ മരിച്ചു. ഏദന്‍ കടലിടുക്കില്‍ വച്ചാണ് ബാര്‍ബഡോസ് പതാകയുള്ള ചരക്കു കപ്പലിനു നേര്‍ക്ക് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാര്‍ മരിക്കുന്ന ഇതാദ്യമാണ്. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് കപ്പലിനു നേരെയാണ് ആക്രമണം. ബാര്‍ബഡോസിനായാണ് സര്‍വീസ് നടത്തുന്നത്. ആക്രമണത്തില്‍ കപ്പലിനു തീപിടിച്ചു പൂര്‍ണമായി കത്തി നശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്ഷാ പ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നാവിക സേനയും […]

Read More
 ബാങ്കോക്ക് വിമാനത്താവളത്തിൽ ഇന്ത്യക്കാർ അറസ്റ്റിൽ: നിരവധി മൃഗങ്ങളെ തായ്‍ലന്റിൽ നിന്ന് കടത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്

ബാങ്കോക്ക് വിമാനത്താവളത്തിൽ ഇന്ത്യക്കാർ അറസ്റ്റിൽ: നിരവധി മൃഗങ്ങളെ തായ്‍ലന്റിൽ നിന്ന് കടത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്

ബാങ്കോക്ക് വിമാനത്താവളത്തിൽ ആറ് ഇന്ത്യക്കാർ അറസ്റ്റിൽ. പാണ്ട അടക്കം നിരവധി മൃഗങ്ങളെ തായ്‍ലന്റിൽ നിന്ന് കടത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. ഇവരിൽ നിന്ന് പാമ്പും പല്ലിയും അടക്കം 87 മൃഗങ്ങളെ പിടികൂടി. ചെക്ക് ഇൻ ചെയ്ത ലഗേജിനുള്ളിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. ബാങ്കോക്കിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരാണ് ഇവർ. മുംബൈയിലേക്കുള്ള യാത്രയിലാണ് മൃ​ഗങ്ങളുമായി വരികയായിരുന്ന ഇവർക്ക് പിടിവീണത്. ഇവരിൽനിന്ന് കണ്ടെടുത്ത മൃഗങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണ്. തായ്‍ലൻഡിൽ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം, മറ്റു വിവരങ്ങളൊന്നും […]

Read More
 യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറി യൂ കലാനാഥന്‍ അന്തരിച്ചു

യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറി യൂ കലാനാഥന്‍ അന്തരിച്ചു

മലപ്പുറം: കേരള യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറി യൂ കലാനാഥന്‍ (84) അന്തരിച്ചു. ഇന്നലെ രാത്രി 11.10നാണ് അന്ത്യം. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മരണാനന്തരം കണ്ണും ശരീരവും കോഴിക്കോട് മെഡിക്കല്‍ കോളജിനു ദാനം ചെയ്യാന്‍ എഴുതി വച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിനു കൈമാറും. കേരളത്തിലെ യുക്തി വാദ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായിരുന്നു. ജനകീയാസൂത്രണ പദ്ധതി കാലത്ത് ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് സംസ്ഥാന അവാര്‍ഡ് വള്ളിക്കുന്നിനു ലഭിച്ചത് അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ്. 1979 […]

Read More
 പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പദ്മജ വേണുഗോപാല്‍ ഇന്ന് ബിജെപിയില്‍ ചേരും. പദ്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ഡല്‍ഹിയില്‍ എത്തിയ പദ്മജ ബിജെപി ദേശീയനേതൃത്വവുമായി പദ്മജ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് നേൃത്വത്തില്‍ നിന്ന് നേരിട്ട തുടര്‍ച്ചയായ അവഗണനയാണ് തീരുമാനത്തിന് പിന്നില്‍ എന്ന് പദ്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ പദ്മജ കയറുന്നതു ജില്ലാ നേതാക്കള്‍ തടഞ്ഞതോടെയാണു പ്രശ്‌നം തുടങ്ങിയത്. കെ.കരുണാകരന്റെ […]

Read More
 മനുഷ്യ- വന്യ ജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കും:തീരുമാനമെടുത്ത് മന്ത്രിസഭായോഗം

മനുഷ്യ- വന്യ ജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കും:തീരുമാനമെടുത്ത് മന്ത്രിസഭായോഗം

സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുള്ള ദുരന്തങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് മനുഷ്യ- വന്യ ജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്‌പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ മുഖ്യമന്ത്രി – മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, പ്രദേശിക തലത്തില്‍ ഉള്‍പ്പെടെ രൂപീകരിക്കും.സംസ്ഥാനതല ഉദ്യോഗസ്ഥ സമിതി ഉള്‍പ്പെടെയുള്ള സമിതികളുടെ ചുമതലകളും പ്രവര്‍ത്തന രീതിയും ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്‌ത് തയ്യാറാക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി […]

Read More
 പത്മജ വേണു​ഗോപാൽ ബി ജെ പിയിലേക്കോ?വാർത്തയോട് പ്രതികരിച്ച് പത്മജ വേണു​ഗോപാൽ

പത്മജ വേണു​ഗോപാൽ ബി ജെ പിയിലേക്കോ?വാർത്തയോട് പ്രതികരിച്ച് പത്മജ വേണു​ഗോപാൽ

ബിജെപിയിലേക്ക് പോകുമെന്ന വാർത്തയോട് പ്രതികരിച്ച് പത്മജ വേണു​ഗോപാൽ. ചാനലിൽ വന്ന വാർത്തക്കെതിരെയാണ് പത്മജ രം​ഗത്തെത്തിയത്. താൻ ബിജെപിയിൽ പോകുമെന്ന വാർത്ത ഏതോ മാധ്യമത്തിൽ നിന്ന് വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് അത്തരത്തിലൊരു വാർത്ത വന്നതെന്ന് അറിയില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. തന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ തന്നെ വാർത്ത നിഷേധിച്ചതാണ്. ഇപ്പോഴും ശക്തമായി നിഷേധിക്കുന്നു. ഭാവിയിൽ പോകുമോ എന്നവർ തന്നോട് ചോദിച്ചു. ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എങ്ങനെ പറയാൻ കഴിയുമെന്ന് അവരോട് തമാശയായി […]

Read More
 ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024: നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024: നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നിയമിതരായ നോഡല്‍ ഓഫീസര്‍മാരുടെ ആദ്യ അവലോകന യോഗത്തിലാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിന് ശക്തമായ സുരക്ഷ ഒരുക്കുന്നതിന് സെക്യൂരിറ്റി പ്ലാന്‍, വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അന്തിമ രൂപം നല്‍കണം. തെരഞ്ഞെടുപ്പ് സുഗമവും സുതാര്യവുമാക്കുന്നതിന് പഴുതടച്ച ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കലക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ […]

Read More
 കക്കയത്ത് വനമേഖലയില്‍ വീണ്ടും തീപിടിത്തം

കക്കയത്ത് വനമേഖലയില്‍ വീണ്ടും തീപിടിത്തം

കോഴിക്കോട്: കക്കയം പഞ്ചവടി വനമേഖലയില്‍ വീണ്ടും തീപിടിത്തം. ഫയര്‍ഫോഴ്സ് എത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. രണ്ട് ദിവസത്തിനിടെ നാലാം തവണയാണ് കക്കയത്ത് വനമേഖലയില്‍ തീപിടിത്തമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് ഹാര്‍ട്ട് ഐലന്റിലും തീപിടിത്തമുണ്ടായിരുന്നു. രാത്രി ഒമ്പതോടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്തിറങ്ങിയ കാട്ടുപോത്തിനെ ഓടിച്ചുകയറ്റിയത് ഇങ്ങോട്ടാണെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.

Read More
 ‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’:അനധികൃതമായി അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍  മിന്നല്‍ പരിശോധന

‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’:അനധികൃതമായി അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ മിന്നല്‍ പരിശോധന

അനധികൃതമായി അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ വിജിലന്‍സിന്‍റെ ഓപ്പറേഷന്‍ ഓവര്‍ലോഡ്. മിന്നല്‍ പരിശോധനയിലൂടെ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ ഇതോടെ പിടികൂടാനാകും. ജിഎസ്‌ടിയോ ജിയോളജി പാസോ മറ്റ് രേഖകളോ ഇല്ലാതെ ക്വാറി ഉത്പന്നങ്ങള്‍ പെര്‍മിറ്റിലും കൂടുതലായി കയറ്റി പോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തുന്നത്.ജീവനക്കാരുടെ ഒത്താശയോടെ പെര്‍മിറ്റിന്‌ വിരുദ്ധമായി രൂപമാറ്റം വരുത്തി അധികഭാരം കയറ്റി നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി 73 ഇടങ്ങളിലാണ് ഒരേ സമയം മിന്നല്‍ […]

Read More