ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാ‌ർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്നലെ രാത്രി ദില്ലിയിൽ ചേർന്നിരുന്നു. പുലർച്ചെ വരെ നീണ്ട യോ​ഗത്തിൽ നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിം​ഗ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ പങ്കെടുത്തു. 160 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോ​ഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. കെ സുരേന്ദ്രൻ, രാജീവ് […]

Read More
 സമരാഗ്‌നി വേദിയിലെ ദേശീയ ഗാനം; ‘എന്റെ തല എന്റെ ഫിഗര്‍’ കാലം കഴിഞ്ഞു; നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

സമരാഗ്‌നി വേദിയിലെ ദേശീയ ഗാനം; ‘എന്റെ തല എന്റെ ഫിഗര്‍’ കാലം കഴിഞ്ഞു; നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

കോണ്‍ഗ്രസിന്റെ സമരാഗ്‌നിയോ വേദിയില്‍ ദേശീയഗാനം തെറ്റായി പാടിയ വിഷയത്തില്‍ നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് വേണമെന്നാണ് ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചത്. നേതാക്കളുടെ ജാഗ്രത കുറവിന് നല്‍കേണ്ടി വരുന്നത് കനത്ത വിലയാണ്. എന്റെ തല എന്റെ ഫിഗര്‍ കാലമൊക്കെ കാറ്റില്‍ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാന്‍ കഴിയില്ല. അല്ലാത്തവര്‍ സ്റ്റേജില്‍ താമസമാക്കിയും മൈക്കിന് മുന്നില്‍ കിടന്നുറങ്ങിയും അഭ്യാസം […]

Read More
 വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.

വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.

വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്. കഴിഞ്ഞ മാസം ഒന്നാം തീയതി ആണ് പുതിയ വില നിലവിൽ വന്നത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 15 രൂപയാണ് അന്ന് കൂട്ടിയത്. ഡൽഹിയിൽ അന്ന് സിലിണ്ടറിന്റെ വില 1760.50 രൂപയായിരുന്നു.

Read More
 ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. ഹയര്‍സെക്കന്‍ഡറിയില്‍ 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. വിഎച്ച് എസ് ഇയില്‍ 57, 707 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുക. ഗള്‍ഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ 26 വരെ 9 ദിവസങ്ങളിലായാണ് പരീക്ഷ. ഉത്തരപ്പേപ്പര്‍ അച്ചടി പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മെയിന്‍ ഷീറ്റ്, അഡീഷണല്‍ ഷീറ്റ് എന്നിവ സ്‌കൂളുകളില്‍ പരീക്ഷാ ഭവന്റെ […]

Read More
 സിദ്ധാര്‍ത്ഥന്റെ മരണം; ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

സിദ്ധാര്‍ത്ഥന്റെ മരണം; ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് കൂടി സസ്പെന്‍ഷന്‍. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെയാണ് സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത്. 12 വിദ്യാര്‍ത്ഥികളെ ഫെബ്രുവരി 22 ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പ്രതികളായ 18 വിദ്യാര്‍ത്ഥികളും സസ്പെന്‍ഷനിലായി. സംഭവത്തില്‍ കോളേജ് ഡീനിനോട് സര്‍വകലാശാല രജിസ്ട്രാര്‍ വിശദീകരണം തേടി. മര്‍ദ്ദന വിവരം അറിയാന്‍ വൈകിയതിലാണ് കോളേജ് ഡീന്‍ ഡോ. എംകെ നാരായണനോട് വിശദീകരണം തേടിയത്. സംഭവം അറിഞ്ഞില്ലെന്നാണ് ഡീന്‍ ഡോ. നാരായണന്‍ […]

Read More
 മാവൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍   കെട്ടിട നിര്‍മ്മാണം:3.9 കോടി രൂപ ചെലവില്‍ നിർമ്മിക്കുമെന്ന് പി ടി എ റഹിം എം എൽ എ

മാവൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ കെട്ടിട നിര്‍മ്മാണം:3.9 കോടി രൂപ ചെലവില്‍ നിർമ്മിക്കുമെന്ന് പി ടി എ റഹിം എം എൽ എ

മാവൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന് വേണ്ടി 3.9 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ പ്രവൃത്തി ടെണ്ടര്‍ ചെയ്തതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. 2017-18 ബജറ്റ് പ്രസംഗത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുകയും 24-12-2018 ലെ സ.ഉ (സാധാ) നം 5411/2018 പൊ.വി.വ ഉത്തരവ് പ്രകാരം ഭരണാനുമതി നല്‍കുകയും ചെയ്ത ഈ സ്കൂളിന്‍റെ പ്രവൃത്തി സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഇതുവരെ ടെണ്ടര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതൊപ്പം കോഴിക്കോട് ജില്ലയില്‍ നിന്നുളള താമരശ്ശേരി, പറമ്പില്‍ എന്നീ ഹയര്‍ സെക്കണ്ടറി […]

Read More
 ആകാശക്കാഴ്ചയുടെ ‘ജാലകം’ തുറന്ന് ആമപ്പാറ:ഇക്കോ ടൂറിസം പദ്ധതി നിര്‍മാണം പൂര്‍ത്തിയായി

ആകാശക്കാഴ്ചയുടെ ‘ജാലകം’ തുറന്ന് ആമപ്പാറ:ഇക്കോ ടൂറിസം പദ്ധതി നിര്‍മാണം പൂര്‍ത്തിയായി

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ആമപ്പാറയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഇക്കോ ടൂറിസം പദ്ധതി നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. രാമക്കല്‍മേട്ടില്‍നിന്ന് ആറ് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ ഡിടിപിസിയുടെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തികരിച്ച ‘ജാലകം എക്കോ ടൂറിസം കേന്ദ്രം’ നാടിന് സമര്‍പ്പിക്കുന്നതോടെ ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഹോട് സ്‌പോട്ടായി മാറും ആമപ്പാറ. ടിക്കറ്റ് കൗണ്ടര്‍, സുരക്ഷാ വേലി, വാച്ച് ടവര്‍, നടപ്പാതകള്‍, ലൈറ്റുകള്‍, ഇലക്ട്രിക്കല്‍, പ്ലംമ്പിങ് ജോലികള്‍, സഞ്ചാരികള്‍ക്ക് കാഴ്ചകണ്ട് വിശ്രമിക്കാനുള്ള ബെഞ്ചുകള്‍, ശൗചാലയ ബ്ലോക്ക് […]

Read More
 കൂടരഞ്ഞിയിൽ കഴിഞ്ഞ ദിവസം എട്ടുപേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

കൂടരഞ്ഞിയിൽ കഴിഞ്ഞ ദിവസം എട്ടുപേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

കൂടരഞ്ഞിയിൽ കഴിഞ്ഞ ദിവസം എട്ടുപേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.തെരുവുനായയെ ഇന്നലെ വൈകീട്ട് കൂടരഞ്ഞി ടൗണിന് സമീപത്തുള്ള കെട്ടിടത്തിന് പിറകിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പിന്നാലെ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നടത്തിയ പോസ്‌റ്റ്‌മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് (29-02-2024) രാവിലെയാണ് തെരുവുനായയുടെ ജഡം പോസ്‌റ്റ്‌മോർട്ടം ചെയ്‌തത്.നായയുടെ കടിയേറ്റ അന്നുതന്നെ പരിക്കേറ്റ എട്ട് പേരും പ്രതിരോധ വാക്‌സിനും ഇമ്മ്യൂണോ ഗ്ലോബുലിനും എടുത്തിരുന്നു. പരിക്കേറ്റ എല്ലാവർക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ എല്ലാവർക്കും പതിനായിരം രൂപ […]

Read More
 15 സീറ്റുകളില്‍ സിറ്റിങ് എംപിമാരെ മാത്രം ഉള്‍പ്പെടുത്തി: കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ പട്ടികയായി

15 സീറ്റുകളില്‍ സിറ്റിങ് എംപിമാരെ മാത്രം ഉള്‍പ്പെടുത്തി: കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ പട്ടികയായി

സംസ്ഥാനത്തെ 15 സീറ്റുകളില്‍ സിറ്റിങ് എംപിമാരെ മാത്രം ഉള്‍പ്പെടുത്തി, കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ പട്ടിക. ആലപ്പുഴ സീറ്റില്‍ ആരെന്ന കാര്യം പിന്നീട് തീരുമാനിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും മല്‍സരിക്കട്ടെയെന്നാണ് തീരുമാനം. പരാതികളും ജയസാധ്യതകളും പരിശോധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാവും അന്തിമ തീരുമാനം എടുക്കുക.ആലപ്പുഴ ഒഴിച്ചിട്ട്, രാഹുല്‍ ഗാന്ധിയെയും കെ സുധാകരനെയും ഉള്‍ക്കൊണ്ട് 15 സിറ്റിങ് സീറ്റിലും മറുപേരുകളില്ലാതെ സ്ക്രീനിങ് കമ്മിറ്റി. ഹൈക്കമാന്‍റ് നിര്‍ദേശങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ച് കേന്ദ്ര തിര‍ഞ്ഞെടുപ്പ് സമിതി അന്തിമ തീരുമാനം […]

Read More
 കെ.എസ്.ഇബി കുന്ദമംഗലം ഓഫീസ് മിനിസിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു.

കെ.എസ്.ഇബി കുന്ദമംഗലം ഓഫീസ് മിനിസിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു.

കെഎസ്ഇബിയുടെ കുന്ദമംഗലം സെക്ഷന്‍ ഓഫീസും സബ് ഡിവിഷന്‍ ഓഫീസും മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍റെ രണ്ടാം നിലയില്‍ അനുവദിച്ച സ്ഥലത്ത് പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. കെഎസ്ഇബി എക്സി. എഞ്ചിനീയര്‍ എന്‍എസ് ബിന്ദു അദ്ധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍, ബ്ലോക്ക് മെമ്പര്‍ ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷൈജ വളപ്പില്‍, ബൈജു ചോയിമഠത്തില്‍, പി കൗലത്ത്, നജീബ് പാലക്കല്‍, ഷമീറ […]

Read More