മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ല; വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പോലും മടിക്കില്ല; ലീഗ്

മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ല; വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പോലും മടിക്കില്ല; ലീഗ്

മൂന്നാം സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് ലീഗ് തയ്യാറല്ലെന്ന് സൂചന. ആവശ്യമെങ്കില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പോലും ലീഗ് മടിക്കില്ലെന്ന സന്ദേശമാണ് പ്രധാന നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. നാളെ കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് യോഗം കോണ്‍ഗ്രസും ലീഗും മാത്രം പങ്കെടുക്കുന്ന ഉഭയകക്ഷി യോഗമാക്കി മാറ്റി. മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യം മുന്നോട്ടു വയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഒട്ടും ഗൗരവമില്ലാതെ വിഷയത്തെ സമീപിച്ചതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും മൂന്നാം സീറ്റില്ലെന്ന നിലപാട് പുറത്ത് പലരോടും […]

Read More
 ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ; പൊങ്കാല മഹോത്സവത്തിന്  ഒരുങ്ങി  നാടും നഗരവും

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ; പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി നാടും നഗരവും

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പേയെത്തി ദേവീ സന്നിധിയിൽ അടുപ്പു കൂട്ടി നാളത്തെ പുണ്യദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഭക്തർ. ആറ്റുകാൽ പൊങ്കാലയെന്ന പുണ്യക്കാഴ്ചയിലേക്കാണ് നഗരം നാളെ കൺതുറക്കുക. വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍ ദൂരെ ദിക്കുകളില്‍ നിന്ന് വരെ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തുന്നത്. ഞായറാഴ്ച രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. […]

Read More
 നായയെ പാറയിൽ അടിച്ചു കൊന്നു;ഇടുക്കിയിൽ യുവാവിന്‍റെ കൊടും ക്രൂരത

നായയെ പാറയിൽ അടിച്ചു കൊന്നു;ഇടുക്കിയിൽ യുവാവിന്‍റെ കൊടും ക്രൂരത

അയൽവീട്ടിലെ നായ കുരച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ യുവാവ് നായയെ പാറയിൽ അടിച്ചു കൊന്നു. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. ബന്ധുകൂടിയായ അയൽവാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ സംഭവത്തിലേക്ക് എത്തിച്ചത്. സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പമെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More
 വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവം; യുവതിയെ വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചു; പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു

വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവം; യുവതിയെ വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചു; പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു

തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു. പ്രതി നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. യുവതിയെ വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ ചികിത്സ കിട്ടാതെ ഷെമീറ മരിക്കുന്ന സമയത്ത് റജീനയും മകളും സ്ഥലത്തുണ്ടായിരുന്നു. കേസെടുത്തതിന് പിന്നാലെ റജീന ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More
 തൃശ്ശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 3.75 കോടിയുടെ ലഹരി മരുന്ന് പിടികൂടി; രണ്ട് പേര്‍ പിടിയില്‍

തൃശ്ശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 3.75 കോടിയുടെ ലഹരി മരുന്ന് പിടികൂടി; രണ്ട് പേര്‍ പിടിയില്‍

തൃശ്ശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും പീച്ചി പൊലീസും ചേര്‍ന്ന് കുതിരാനില്‍ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.

Read More
 മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം സർക്കാർ

മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം സർക്കാർ

മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം സർക്കാർ. അസം സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കാൻ തീരുമാനിച്ചത്. ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയത് നടപടി. മുസ്ലീം വിവാഹ നിയമം റദ്ദാക്കിയാലും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്നാണ് അസം സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമനിർമ്മാണം ഉടനെന്നും അസം സര്‍ക്കാര്‍ […]

Read More
 കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ച് ഈ മാസം 29 വരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനം

കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ച് ഈ മാസം 29 വരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ച് ഈ മാസം 29 വരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനം. 29നു സമരത്തിന്റെ അടുത്ത നടപടി സംബന്ധിച്ചു തീരുമാനം എടുക്കും. പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വന്‍ സിങ് പന്ദര്‍ ഖനൗരിയിലെ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഹരിയാന പൊലീസ് നടപടിയില്‍ മരിച്ച യുവ കര്‍ഷകനു നീതി ലഭിക്കും വരെ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ തുടരാന്‍ സംഘടനകള്‍ തീരുമാനിച്ചു. സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നും ഇപ്പോള്‍ എവിടെയാണോ ഉള്ളത് […]

Read More
 സത്യനാഥന്‍ തന്നെ മനപൂര്‍വം അവഗണിച്ചു; പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തി; കൊല നടത്താന്‍ ഉപയോഗിച്ച ആയുധം വാങ്ങിയത് ഗള്‍ഫില്‍ നിന്ന്; അഭിലാഷിന്റെ മൊഴി പുറത്ത്

സത്യനാഥന്‍ തന്നെ മനപൂര്‍വം അവഗണിച്ചു; പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തി; കൊല നടത്താന്‍ ഉപയോഗിച്ച ആയുധം വാങ്ങിയത് ഗള്‍ഫില്‍ നിന്ന്; അഭിലാഷിന്റെ മൊഴി പുറത്ത്

കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. പിവി സത്യനാഥന്‍ തന്നെ മനപൂര്‍വം അവഗണിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നുമാണ് അഭിലാഷിന്റെ മൊഴി. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന് പുറമെ മറ്റു പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേറ്റ സംഭവത്തില്‍ സംരക്ഷിച്ചില്ല. സംരക്ഷിച്ചില്ലെന്ന് മാത്രമല്ല കുറ്റപ്പെടുത്തുകയും ചെയ്തു. ഇത് വൈരാഗ്യത്തിന് കാരണമായെന്നും അഭിലാഷിന്റെ മൊഴിയിലുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് അഭിലാഷിന്റെ മൊഴിയിലെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, അഭിലാഷ് കൊല […]

Read More
 സംസ്ഥാനത്ത് പുതിയ ഭവന നയം തയ്യാറാക്കും: മന്ത്രി കെ രാജൻ

സംസ്ഥാനത്ത് പുതിയ ഭവന നയം തയ്യാറാക്കും: മന്ത്രി കെ രാജൻ

പ്രകൃതി ക്ഷോഭങ്ങളും അപ്രതീക്ഷിതമായ കാലാവസ്ഥയും നിത്യസംഭവങ്ങളായ മാറിയ സാഹചര്യത്തിൽ മണ്ണിനും മനുഷ്യനും തുല്യ പ്രാധാന്യം നൽകി കേരളം പുതിയ ഭവന നയം രൂപീകരിക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫീസർമാർക്കുമുള്ള വാടക വീട് പദ്ധതി കെട്ടിട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2024ൽ തന്നെ പുതിയ ഭവനനയം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലേക്ക് കടക്കുകയാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു. നിരവധി പദ്ധതികൾ നടപ്പിലാക്കി ഹൗസിംഗ് ബോർഡ് അതിന്റെ വർധിത പ്രതാപ കാലത്തേക്ക് തിരിച്ചു […]

Read More
 കാട്ടു പന്നിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണു ;അയ്യപ്പന് കിട്ടിയത് പുതുജീവന്‍

കാട്ടു പന്നിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണു ;അയ്യപ്പന് കിട്ടിയത് പുതുജീവന്‍

കാളികാവില്‍ കാട്ടു പന്നിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണയാള്‍ക്ക് പുതുജീവന്‍. വ്യാഴാഴ്ച ചോക്കാട് പഞ്ചായത്തിലെ പന്നി വേട്ടയ്ക്കിടയിലാണ് അപകടം. പെരിന്തല്‍മണ്ണ സ്വദേശി താമരത്ത് അയ്യപ്പനാണ് പന്നിക്കൊപ്പം കിണറ്റില്‍ വീണത്. നാട്ടിലിറങ്ങിയ പന്നികളെ ഗ്രാമപ്പഞ്ചായത്ത് അനുമതിയോടെ വെടിവെയ്ക്കുന്ന ദൗത്യത്തിനിടയിലാണ് സംഭവം നടന്നത്. കാട്ടില്‍ ഒളിഞ്ഞിരിക്കുന്ന പന്നികളെ പുറത്തു ചാടിക്കുന്ന തെളിക്കാരനാണ് അയ്യപ്പന്‍. സംഭവം ഇങ്ങനെ: ‘ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ മോരംപാടത്തെ കാവില്‍ വച്ചാണ് അയ്യപ്പന്‍ കൂറ്റന്‍ പന്നിയെ കണ്ടത്. പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ പന്നി അയ്യപ്പന് നേരെ തിരിഞ്ഞ് ആക്രമിക്കാന്‍ […]

Read More