തര്‍ക്കം തീര്‍ക്കാനെത്തിയ പോലീസിന് മര്‍ദ്ദനം; എസ് ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി; സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തര്‍ക്കം തീര്‍ക്കാനെത്തിയ പോലീസിന് മര്‍ദ്ദനം; എസ് ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി; സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോട്ടയം: കുറവിലങ്ങാട് പ്രശ്നപരിഹാരത്തിനെത്തിയ എസ്ഐക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കുറവിലങ്ങാട് എസ്ഐ കെ വി സന്തോഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അനന്തു തങ്കച്ചന്‍, അനന്തു ഷാജി, ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്. പാലാ വള്ളിച്ചിറ സ്വദേശികളാണ് ഇവര്‍. മര്‍ദ്ദനത്തില്‍ എസ്ഐയുടെ ചെവിക്ക് സാരമായ പരിക്കേറ്റു. ചെവിയുടെ ഡയഫ്രത്തിന് പൊട്ടലേറ്റു. ഉഴവൂര്‍ ടൗണില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഓട്ടോറിക്ഷക്കാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തുന്നത്. ഇതിനിടെ […]

Read More
 ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചു;പത്തു ദിവസത്തിനകം പുതിയ പട്ടിക പ്രസിദ്ധീകരിക്കണം

ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചു;പത്തു ദിവസത്തിനകം പുതിയ പട്ടിക പ്രസിദ്ധീകരിക്കണം

ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലം മാറ്റം ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഇത് തീർപ്പാക്കുന്നതുവരെയാണ് നടപടി നിർത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയെന്നായിരുന്നു ട്രിബ്യൂണൽ കണ്ടെത്തൽ, പത്തു ദിവസത്തിനകം പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിർദേശമുണ്ട്. അതേസമയം ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ സമര്‍പ്പിക്കുന്ന കാര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്.ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം പരി​ഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല […]

Read More
 തിരുവനന്തപുരത്ത് പന്ന്യന്‍ രവിന്ദ്രനും, തൃശ്ശൂരില്‍ വി.എസ് സുനില്‍ കുമാറും വയനാട്ടില്‍ ആനിരാജക്കും സാധ്യത; സി പി ഐ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തുടക്കം

തിരുവനന്തപുരത്ത് പന്ന്യന്‍ രവിന്ദ്രനും, തൃശ്ശൂരില്‍ വി.എസ് സുനില്‍ കുമാറും വയനാട്ടില്‍ ആനിരാജക്കും സാധ്യത; സി പി ഐ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തുടക്കം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍, വയനാട് സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് പന്ന്യന്‍ രവിന്ദ്രനും, മാവേലിക്കരയില്‍ എ.ഐ.വൈ.എഫ് നേതാവ് സി.എ അരുണ്‍ കുമാറും തൃശ്ശൂരില്‍ വി.എസ് സുനില്‍ കുമാറും വയനാട്ടില്‍ ആനിരാജയും മത്സരിക്കാനാണ് സാധ്യത. 26 ന് ചേരുന്ന സംസ്ഥാന നേതൃയോഗങ്ങള്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും. ജില്ലകളില്‍നിന്നുവരുന്ന പേരുകള്‍കൂടി കണക്കിലെടുത്ത് സംസ്ഥാനനേതൃത്വം തയ്യാറാക്കുന്ന പട്ടിക ദേശീയ എക്സിക്യുട്ടീവിന്റെ അനുമതിയോടെയായിരിക്കും പ്രഖ്യാപിക്കുക. […]

Read More
 രഹസ്യം ചോരുമെന്ന ഭയത്തില്‍ കൊന്നവരെ കൊല്ലും; കുഞ്ഞനന്തന് ജയിലില്‍ ഭക്ഷ്യവിഷബാധയേറ്റത് ദുരൂഹം; ആരോപണവുമായി കെ എം ഷാജി

രഹസ്യം ചോരുമെന്ന ഭയത്തില്‍ കൊന്നവരെ കൊല്ലും; കുഞ്ഞനന്തന് ജയിലില്‍ ഭക്ഷ്യവിഷബാധയേറ്റത് ദുരൂഹം; ആരോപണവുമായി കെ എം ഷാജി

മലപ്പുറം: സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ടിപി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തന്‍ ആണ്. ഭക്ഷ്യവിഷബാധയേറ്റാണ് കുഞ്ഞനന്തന്‍ മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ എം ഷാജി ആരോപിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലീംലീഗ് മുനിസിപ്പല്‍ സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഫസല്‍ കൊലക്കേസിലെ മൂന്ന് പ്രതികളും മൃഗീയമായി കൊല്ലപ്പെടുകയുണ്ടായി. കുറച്ചു ആളുകളെ […]

Read More
 സവിശേഷ അധികാരത്തോടെ വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു

സവിശേഷ അധികാരത്തോടെ വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു

വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് രാവിലെ പത്തുമണിക്ക് കൽപ്പറ്റ കളക്ട്രേറ്റില്‍ നടക്കും. കേരള വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമെ കർണാടകത്തിലെ വനം ഉദ്യോഗസ്ഥരോടും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. കർണാടകം റേഡിയോ കോളർ ഘടിപ്പിച്ച ആനകളെ കേരളാ വനാതിർത്തിയിൽ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപേന്ദർ യാദവ് യോഗം വിളിച്ചത്.ഇന്നലെ വൈകിട്ട് ജില്ലയിലെത്തിയ മന്ത്രി, വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചിരുന്നു. […]

Read More
 17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റര്‍ അറസ്റ്റില്‍

17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റര്‍ അറസ്റ്റില്‍

17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ മാസ്റ്റര്‍ സിദ്ധീഖ് അലി അറസ്റ്റില്‍. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഊര്‍ക്കടവിലെ കരാട്ടെ അധ്യാപകന് ഒട്ടേറെ പരാതികള്‍ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും ആരോപിക്കുന്നു. കരാട്ടെ അധ്യാപകന്‍ സിദ്ദീഖലി നേരത്തെ പോക്സോ കേസിലും പ്രതി ആയിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നീട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റര്‍ […]

Read More
 കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി യാത്ര ഇന്ന് കോട്ടയം ജില്ലയില്‍

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി യാത്ര ഇന്ന് കോട്ടയം ജില്ലയില്‍

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനനദ്രോഹ നയങ്ങള്‍ക്കെതിരെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി യാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പ്രവേശിക്കും. വൈകുന്നേരം 3 മണിക്ക് പാലായിലാണ് ആദ്യ സ്വീകരണം. തുടര്‍ന്ന് നാളെയും യാത്രക്ക് ജില്ലയിലെ വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. ലോക്സഭാ സ്ഥാനാര്‍ത്ഥികള്‍ കോട്ടയത്ത് പ്രചരണം ആരംഭിച്ച സാഹചര്യത്തില്‍ വിപുലമായ സ്വീകരണ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. സമരാഗ്നിയുടെ പ്രചാരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ആഭിമുഖ്യത്തില്‍ അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ പ്രഭാത സവാരിയും […]

Read More
 ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കിയാൽ കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കാം : അഡ്വ. പി. സതീദേവി

ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കിയാൽ കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കാം : അഡ്വ. പി. സതീദേവി

ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയാൽ കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കി കൊണ്ടുപോകാൻ സാധിക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ. പ്രാദേശികമായി ഇടപെട്ടുകൊണ്ട് കുടുംബാംഗങ്ങൾ തമ്മിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ജാഗ്രതാ സമിതികൾക്ക് സാധിച്ചാൽ കുടുംബ പ്രശ്‌നങ്ങൾക്ക് വലിയൊരളവിൽ പരിഹാരം കാണാൻ സാധിക്കും. ഇതിന്റെ ഭാഗമായി വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതികൾക്ക് ആവശ്യമായ പരിശീലനം നൽകി വരുന്നുണ്ട്. […]

Read More
 ഉയർന്ന താപനില : ജോലി സമയം പുനഃക്രമീകരിച്ചു

ഉയർന്ന താപനില : ജോലി സമയം പുനഃക്രമീകരിച്ചു

കേരളത്തിൽ വേനൽക്കാലം ആരംഭിക്കുകയും പകൽ സമയത്തെ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ജോലി സമയം പുനഃക്രമീകരിച്ചു. സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24,25 വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തിനുളളിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ജോലി സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയുളള സമയത്തിനുളളിൽ എട്ട് […]

Read More
 കെ സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

കെ സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ ഓഫീസില്‍ നവീകരിച്ച കെ സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭയില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ ജനുവരി ഒന്നു മുതല്‍ കെ സ്മാര്‍ട്ട് എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നല്‍കുന്നത്. നഗരസഭയില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളില്‍ സഹായിക്കുന്നതിനായാണ് കുടുംബശ്രീയുടെ സഹകരണത്തോടുകൂടി ഫെസിലിറ്റേഷന്‍ സെന്റര്‍ നവീകരിച്ചത്. നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി സ്വാഗതം […]

Read More