ബംഗളൂരുവില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ജിഷ്ണു ജയന്‍ ആണ് പിടിയിലായത്. കോഴിക്കോട് ചേവായൂര്‍ പൊലീസ് ആണ് പ്രതിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളായ യുവതി ഉള്‍പ്പെടെ അഞ്ച് പേര്‍ ഒളിവിലാണ്.

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നചിത്രം എടുത്ത് മാതാവിന് അയച്ച ഇവര്‍ എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഫ്‌ലോറിക്കന്‍ റോഡ് സ്വദേശിയായ യുവാവിന്റെ പരാതിയെ തുടര്‍ന്നാണ് ചേവായൂര്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *