പുതുവത്സരം ആഘോഷിക്കാന്‍ ഗോവയില്‍ പോയ യുവാവിന്റെ മരണം; നെഞ്ചിലും പുറത്തുമേറ്റ മര്‍ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം

പുതുവത്സരം ആഘോഷിക്കാന്‍ ഗോവയില്‍ പോയ യുവാവിന്റെ മരണം; നെഞ്ചിലും പുറത്തുമേറ്റ മര്‍ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം

കോട്ടയം: ഗോവയില്‍ പുതുവത്സരാഘോഷത്തിന് പോയ പത്തൊന്‍പതുകാരന്റെ മരണകാരണം നെഞ്ചിലും പുറത്തുമേറ്റ മര്‍ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളത്തില്‍ വീഴുന്നതിന് മുമ്പ് തന്നെ മര്‍ദനമേറ്റിരുന്നെന്ന കുടുബത്തിന്റെ ആരോപണം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്റ്റേജില്‍ കയറി നൃത്തം ചെയ്തതാണ് മര്‍ദനത്തിന് പ്രകോപനമായതെന്നും സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം കടലില്‍ തള്ളുകയായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു. ഗോവയില്‍ പുതുവത്സര ആഘോഷത്തിനിടെ കാണാതായ വൈക്കം സ്വദേശി സഞ്ജയ് സന്തോഷിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഡിസംബറില്‍ 31 ന് വകത്തൂര്‍ ബീച്ചിലെ ഡാന്‍സ് പാര്‍ട്ടിക്കിടെയാണ് […]

Read More
 ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പരീക്ഷണം വിജയകരമാക്കി ഐഎസ്ആര്‍ഒ; ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദനം

ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പരീക്ഷണം വിജയകരമാക്കി ഐഎസ്ആര്‍ഒ; ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദനം

ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ 180 വാള്‍ട്ട് വൈദ്യുതിയാണ് ഫ്യുവല്‍ സെല്‍ ഉല്‍പ്പാദിപ്പിച്ചത്. ഇസ്റോയുടെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി) ആണ് ഫ്യുവല്‍ സെല്‍ നിര്‍മിച്ചത്. ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിക്കുന്നതെന്നും ഇതില്‍ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു വാതകവും പുറംതള്ളുന്നില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഭാവിയില്‍ ബഹിരാകാശ പദ്ധതികളില്‍ ബാക്കപ്പ് സിസ്റ്റമായും […]

Read More
 സ്‌കൂള്‍ കലോത്സവം; നാടന്‍പാട്ട് വേദിയിലെ മൈക്ക് സെറ്റിനെ ചൊല്ലി പ്രതിഷേധം

സ്‌കൂള്‍ കലോത്സവം; നാടന്‍പാട്ട് വേദിയിലെ മൈക്ക് സെറ്റിനെ ചൊല്ലി പ്രതിഷേധം

കൊല്ലം: സംസ്ഥാന കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധം. മൈക്ക് സെറ്റിനേയും സൗണ്ട് സിസ്റ്റത്തേയും ചൊല്ലി പ്രതിഷേധം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ചേര്‍ന്ന നിലവാരം പുലര്‍ത്തുന്നതല്ലെന്നു പറഞ്ഞ് നാടന്‍പാട്ട് കലാപ്രവര്‍ത്തകരുടെ സംഘടനയായ നാട്ടുകലാകാരൂട്ടം വേദിയുടെ മധ്യഭാഗത്തിറങ്ങി പ്രതിഷേധിച്ചു. നാടന്‍പാട്ടു പാടിക്കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഈയൊരുരീതിയില്‍ മത്സരം തുടരരുതെന്നും അനുയോജ്യമായ നടപടികള്‍ ഉടനടി കൈക്കൊള്ളണമെന്നും നാടന്‍പാട്ടു കലാകാരന്മാര്‍ വ്യക്തമാക്കി. മത്സരത്തിനുവന്ന കുട്ടികള്‍ക്കോ വിധികര്‍ത്താക്കള്‍ക്കോ വ്യക്തമായി കേള്‍ക്കുന്നില്ലെന്നും സൗണ്ട്‌സിസ്റ്റം നിലവാരമുള്ളതല്ലെന്നും തുടക്കം മുതലേ പറയുന്നുണ്ടെന്ന് നാടന്‍പാട്ട് കലാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Read More
 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ അറബിക്കടലില്‍ കപ്പല്‍ റാഞ്ചി; കപ്പലില്‍ 15 ഇന്ത്യക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ അറബിക്കടലില്‍ കപ്പല്‍ റാഞ്ചി; കപ്പലില്‍ 15 ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: സൊമാലിയന്‍ തീരത്ത് കൊള്ളക്കാര്‍ ചരക്ക് കപ്പല്‍ റാഞ്ചി. 15 ഇന്ത്യക്കാരുള്ള കപ്പലാണ് റാഞ്ചിയത്. സൊമലിയന്‍ തീരത്ത് നിന്ന് 500 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ റാഞ്ചിയത്. ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ചെന്നൈ ഉള്‍പ്പെടെ കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് നേവി അറിയിച്ചു. ‘എംവി ലീല നോര്‍ഫോക്ക് എന്ന ലൈബീരിയന്‍ കപ്പലാണിത്. ആയുധധാരികളായ ആറുപേര്‍ കപ്പലിലേക്ക് കടന്നു കയറിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഹൈജാക്ക് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്.റാഞ്ചിയ കപ്പലുമായി ആശയവിനിമയം സാധ്യമായെന്ന് നാവിക സേനയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. […]

Read More
 പിണറായി വിജയനെ പുകഴ്ത്തി ‘കേരള സിഎം’ ഗാനം; വൈറല്‍

പിണറായി വിജയനെ പുകഴ്ത്തി ‘കേരള സിഎം’ ഗാനം; വൈറല്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ‘കേരള സിഎം’ വീഡിയോ ഗാനം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സാജ് പ്രോഡക്ടഷന്‍സ് ഹൗസ് എന്ന യുട്യൂബ് ചാനലിലൂടെ റിലീസായ ഗാനത്തിന്റെ വരികളും സംഗീതവും സംവിധാനവ നിര്‍വഹിച്ചിരിക്കുന്നത് നിശാന്ത് നിളയാണ്. പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന സ്വര്‍ണക്കടത്ത് കേസ് വിവാദം ആസൂത്രിതമാണെന്ന വിമര്‍ശനത്തോടെയാണ് പാട്ടിന്റെ തുടക്കം. തീയില്‍ കുരുത്ത ‘ കുതിരയായും കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായുമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഗാനത്തില്‍ സ്തുതിച്ചിരിക്കുന്നത്. കോവിഡ്, പ്രളയ രക്ഷകനായും പിണറായിയെ ഗാനത്തില്‍ വാഴ്ത്തുന്നുണ്ട്.

Read More
 പുതു ചരിത്രം; കലോത്സവ വേദിയില്‍ മുസ്ലീം പെണ്‍കുട്ടി ആദ്യമായി നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു

പുതു ചരിത്രം; കലോത്സവ വേദിയില്‍ മുസ്ലീം പെണ്‍കുട്ടി ആദ്യമായി നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു

കൊല്ലം: കലയ്ക്ക് ജാതിയും മതവും ഇല്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യമായി നങ്ങ്യാര്‍കൂത്ത് മുസ്ലീം പെണ്‍കുട്ടി അവതരിപ്പിച്ചു. പാലക്കാട് ജില്ലയിലെ കുമ്പിടി എന്ന പ്രദേശത്തെ അഞ്ചല സി എന്ന ഒമ്പതാം ക്ലാസുകാരിയാണ് 62ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചത്. 15 പേര്‍ മത്സരിച്ച നങ്ങ്യാര്‍കൂത്ത് മത്സരത്തില്‍ അഞ്ചല സിക്ക് a ഗ്രേഡ് കിട്ടി. ക്ഷേത്ര കലകള്‍ പൊതുവെ മുസ്ലീം കുട്ടികള്‍ ചെയ്യല്‍ ഇല്ല. മകള്‍ക്ക് നൃത്തതിനോടുള്ള ഇഷ്ടകൊണ്ടും അവളുടെ അഗ്രഹത്തിന് ഞാന്‍ കൂടെ നിന്നുവെന്ന് പെണ്‍കുട്ടിയുടെ […]

Read More
 പെരിയാറിന് കുറുകെ നീന്തി; അഞ്ച് വയസുകാരന് റെക്കോര്‍ഡ്

പെരിയാറിന് കുറുകെ നീന്തി; അഞ്ച് വയസുകാരന് റെക്കോര്‍ഡ്

ആലുവ: റെക്കോര്‍ഡിട്ട് ആലുവ സ്വദേശി മുഹമ്മദ് കയ്യിസ്. പെരിയാറിന് കുറുകെ നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോര്‍ഡ്. മണപ്പുറം മണ്ഡപം കടവില്‍ നിന്ന് ദേശം കടവിലേക്ക് 780 മീറ്റര്‍ ആണ് അഞ്ച് വയസുകാരന്‍ നീന്തിയത്. മൂന്ന് മാസത്തെ പരിശീലനത്തോടുവിലാണ് മുഹമ്മദ് കയ്യിസ് പെരിയാര്‍ നീന്തി കടന്നത്.’ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തല്‍ പരിശീലിക്കൂ’ എന്ന സന്ദേശവുമായാണ് അഞ്ച് വയസ്സുകാരന്റെ നീന്തല്‍ പ്രകടനം. അല്‍പ്പ സമയം മാറ്റിവെച്ച് നീന്തല്‍ പഠിക്കുന്നതിന് തയ്യാറായി കഴിഞ്ഞാല്‍ എല്ലാവര്‍ക്കും നീന്തല്‍ […]

Read More
 ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളില്‍ നിന്ന് നീക്കി

ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളില്‍ നിന്ന് നീക്കി

കോട്ടയം: ബിജെപിയില്‍ ചേര്‍ന്ന വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ. ഫാ.ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ചുമതലകളില്‍നിന്നു നീക്കി. അദ്ദേഹത്തിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഒരു കമ്മീഷനെ വയ്ക്കാനും ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. കമ്മീഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഫാ. ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സഭയുടെ അകത്തുനിന്നും പുറത്തുനിന്നും ഭദ്രാസനത്തില്‍ പരാതികള്‍ എത്തി. ഇതിനു പിന്നാലെയാണ് ഇന്നലെ ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത്. പത്തനംതിട്ടയില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ വച്ചാണ് […]

Read More
 കൈക്കുഞ്ഞുമായി കലോത്സവ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ഫസ്‌ന എത്തി

കൈക്കുഞ്ഞുമായി കലോത്സവ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ഫസ്‌ന എത്തി

കുടുംബത്തിനായി ജോലിയും കരിയറുമെല്ലാം വേണ്ടെന്ന് വയ്‌ക്കേണ്ടി വരുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. എന്നാല്‍ ജോലിയും കുടംബവും ഒന്നിച്ചുകൊണ്ടുപോകുന്നവരും ഏറെ. തന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതകൊണ്ടും ഇഷ്ടം കൊണ്ടും കൈക്കുഞ്ഞുമായി 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടി വന്നിരിക്കുകയാണ് ചന്ദ്രിക പത്രത്തിലെ കോഴിക്കോട് ബ്യൂറോയിലെ സബ് എഡിറ്ററായ ഫസ്‌ന. ഫസ്‌നയുടെ കുഞ്ഞിന് ഒരു വയസും മൂന്ന് മാസവുമാണ്. കലോത്സവ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി സ്വന്തം താല്‍പര്യത്തില്‍ ചോദിച്ചു വാങ്ങിയതാണ് ഫസ്‌ന. കലോത്സവത്തിന്റെ ആദ്യദിനം കഴിഞ്ഞപ്പോള്‍ തന്നെ […]

Read More
 12കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

12കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

മൂന്നാര്‍: മൂന്നാറില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ 12 കാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ഝാര്‍ഖണ്ഡ് സ്വദേശി സെലാന്‍ ആണ് പിടിയിലായത്. ബോഡിമെട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ് ചെയ്തത്.സംഭവം നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് പ്രതി വലയിലായത്. കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ സെലാനും ഭാര്യ സുമരി ബര്‍ജോയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മൂന്നാര്‍ ചിട്ടിവാര എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് പ്രതി 12കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. […]

Read More