പോരാട്ടം കടുക്കുന്നു; തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം; കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയില്‍

പോരാട്ടം കടുക്കുന്നു; തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം; കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയില്‍

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ പോരാട്ടം കടുക്കുന്നു. കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തുന്നതോടെ പോരാട്ടം കൂടുതല്‍ കനക്കുമെന്നുറപ്പാണ്. ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയും നാടോടിനൃത്തവും വേദിയിലെത്തും. ആദ്യദിനത്തില്‍ തന്നെ കലോത്സവത്തില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 142 പോയിന്റോടെ കോഴിക്കോടും തൃശൂരും ഒപ്പത്തിനൊപ്പം മുന്നേറുന്നു. കണ്ണൂര്‍ 137 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. കൊല്ലം 134ഉം പാലക്കാട് 131ഉം മലപ്പുറം 130ഉം പോയിന്റുമായി ആദ്യസ്ഥാനങ്ങളിലുണ്ട്. കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. […]

Read More
 ജെസ്ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല; മരിച്ചതിന് തെളിവില്ലെന്നും സി.ബി.ഐ

ജെസ്ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല; മരിച്ചതിന് തെളിവില്ലെന്നും സി.ബി.ഐ

പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്ന മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് സി.ബി.ഐ. തിരോധാനക്കേസില്‍ കേരളത്തിലേയും പുറത്തേയും മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജെസ്ന മരിച്ചതിന് തെളിവില്ലെന്നും സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ക്രൈംബ്രാഞ്ച് നടത്തിയ കണ്ടെത്തലുകളെല്ലാം പൂര്‍ണമായും തള്ളുകയാണ് സി.ബി.ഐ. പൊന്നാനിയിലും ആര്യസമാജത്തിലുമെല്ലാം പരിശോധനകള്‍ നടത്തി. തമിഴ്നാട്ടില്‍ ജെസ്നയുണ്ടെന്ന തരത്തില്‍ ക്രൈംബ്രാഞ്ച് ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും മുംബൈയിലും പരിശോധനകള്‍ നടത്തി. എന്നാല്‍ ഇവിടങ്ങളിലൊന്നും തന്നെ ജസ്നയെക്കുറിച്ച് […]

Read More
 ചരിത്രത്തിലാദ്യം; കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് ഗോത്രകലാരൂപമായ മംഗലംകളിയും

ചരിത്രത്തിലാദ്യം; കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് ഗോത്രകലാരൂപമായ മംഗലംകളിയും

കൊല്ലം: ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് ഗോത്രകലാരൂപമായ മംഗലംകളിയും. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥിനികളാണ് കലാരൂപം അവതരിപ്പിച്ചത്. കാസര്‍കോട് ജില്ലയിലെ ഗോത്രവര്‍ഗക്കാരായ മാവിലര്‍ മലവേട്ടുവര്‍ എന്നീ സമുദായക്കാര്‍ വിവാഹം പോലുള്ള നല്ലകാര്യങ്ങള്‍ നടക്കുന്നതിന് മുമ്പ് അവതരിപ്പിക്കുന്ന തനത് കലാരൂപമാണ് മംഗലംകളി. പ്രദര്‍ശനം എന്ന നിലയിലാണ് ഇത്തവണ മംഗലംകളി അവതരിപ്പിച്ചത്. അടുത്തവര്‍ഷം മുതല്‍ ഗോത്ര കലകളെ മത്സരയിനം ആക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ പരിഷ്‌കരിച്ച മാന്വല്‍ പ്രകാരമായിരിക്കും […]

Read More
 ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ കലോത്സവത്തിന് പങ്കെടുക്കുന്ന ഗവ. സ്‌കൂളായി പട്ടം ഗേള്‍സ്

ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ കലോത്സവത്തിന് പങ്കെടുക്കുന്ന ഗവ. സ്‌കൂളായി പട്ടം ഗേള്‍സ്

തിരുവനന്തപുരം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് ഇത്തവണ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ കലോത്സവത്തിന് അയയ്ക്കുന്ന സ്‌കൂളായതിന്റെ സന്തോഷത്തിലാണ് പട്ടം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. അഞ്ച് ഗ്രൂപ്പ് ഐറ്റം ഉള്‍പ്പെടെ 10 ഇനങ്ങളിലായി അമ്പതില്‍ പരം വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ നിന്ന് ഇത്തവണ സംസ്ഥാന കലോത്സവ വേദിയില്‍ എത്തുന്നത്. മൈം, നാടകം, ഒപ്പന, വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, തുടങ്ങിയ ഗ്രൂപ്പ് ഇനത്തിലാണ് പട്ടം സ്‌കൂളിലെ കുട്ടികള്‍ മത്സരിക്കുക.

Read More
 സംസ്ഥാന സ്‌കൂള്‍ കലോത്സവം; മത്സരാര്‍ത്ഥികള്‍ക്ക് ഇടയില്‍ ഒരു കൊച്ച് മിടുക്കി; മാര്‍ഗം കളി ചുവടുപിടിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മത്സരാര്‍ത്ഥികള്‍ക്ക് ഇടയില്‍ ഒരു കൊച്ച് മിടുക്കി; മാര്‍ഗം കളി ചുവടുപിടിച്ചു

62ാംമത് സ്‌കൂള്‍ കലോത്സവത്തില്‍ മാര്‍ഗം കളി മത്സരാര്‍ത്ഥികള്‍ക്ക് ഇടയില്‍ ഒരു കൊച്ച് മിടുക്കി. കൊച്ച് കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചിരിയിലും വര്‍ത്തമാനത്തിലും മത്സരാര്‍ത്ഥികളുടെ ആശങ്കയും പേടിയും കുറയ്ക്കാന്‍ സഹായിക്കും. കലോത്സന നഗരിയിലെ കൗതുക കാഴ്ചയാണ് ഇത്. ഏറ്റവും ഉയര്‍ന്ന തലത്തില്‍ കൃത്യതയും ഏകോപനവും ആവശ്യപ്പെടുന്ന ഒരു നൃത്തരൂപമാണ് മാര്‍ഗംകളി. കൊല്ലത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സി .എസ് .ഐ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുണ്ടും ചട്ടയും കാവിണിയും ധരിച്ചെത്തിയ ടീമുകള്‍ മികച്ച പ്രകടനങ്ങളുമായി എത്തിയപ്പോള്‍ കാണികളാല്‍ നിറഞ്ഞു. […]

Read More
 ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു; അമ്മയുടെ സഹോദരി പിടിയില്‍

ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു; അമ്മയുടെ സഹോദരി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ ഒന്നരവയസുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു. ശ്രീകണ്ഠന്‍ എന്നയാളുടെ ഒന്നര വയസുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. പ്രതിയായ മഞ്ജുവിനെ വിളപ്പിന്‍ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കാട്ടാക്കട അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്റെ […]

Read More
 കൊല്ലംകാരുടെ കള്ള് സോഡാ; വന്‍ തിരക്ക്

കൊല്ലംകാരുടെ കള്ള് സോഡാ; വന്‍ തിരക്ക്

കൊല്ലം നഗരം 62-ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സാവത്തിന്റെ തിരകിലാണ്. എന്നാല്‍ അതിലും തിരക്കാണ് കൊല്ലം ആശ്രാമം മൈതാനിക്ക് അടുത്തായി ഉള്ള ‘കല്ലു കട’യില്‍. വാ… ഒരു ഗ്ലാസ് കള്ളു കുടിച്ചിട്ടു പോവാം എന്നു പറഞ്ഞാല്‍ നിന്നു പരുങ്ങേണ്ട. നല്ല നാരങ്ങാപ്പുളിയും പഞ്ചസാരമധുരവും സോഡയുടെ തരുതരുപ്പും ഐസിന്റെ തണുപ്പുമൊക്കെ ചേര്‍ന്നു പതപതയെന്നു ഗ്ലാസ് തുളുമ്പുന്ന രസികന്‍ നാരങ്ങാവെള്ളമാണിത്. ഇതിന്റെ മറ്റൊരു പ്രത്യേകത പാനീയത്തില്‍ കള്ളിന്റെ ഒരു അംശം പോലും ഇല്ല എന്നതാണ്. കല്ലു കടയുടെ പ്രധാന സവിശേഷത ഇവിടെ […]

Read More
 ഷെഹ്‌നയുടെ ആത്മഹത്യ; പ്രതികളെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

ഷെഹ്‌നയുടെ ആത്മഹത്യ; പ്രതികളെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷെഹ്‌നയുടെ ആത്മഹത്യയില്‍ പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടി. കടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഒ നവാസിനെ സസ്പെന്‍ഡ് ചെയ്തു പൊലീസ് പിന്തുടരുന്ന വിവരം നവാസ് പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നതായി കണ്ടെത്തിയിരുന്നു. തിരുവല്ലം സിഐ നവാസിനെതിരെ പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഭര്‍ത്താവ് നൗഫലിന്റെയും അമ്മ സുനിതയുടെയും പീഡനത്തെ തുടര്‍ന്നാണ് ഷഹ്ന വീട്ടിനുള്ളില്‍ ആത്ഹത്യ ചെയ്തത്. ഭര്‍തൃവീട്ടില്‍നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഷെഹ്ന നേരിട്ടിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Read More
 പ്രധാനമന്ത്രി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിച്ച് യൂത്ത് കോണ്‍ഗ്രസ്; തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് – ബിജെപി സംഘര്‍ഷം

പ്രധാനമന്ത്രി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിച്ച് യൂത്ത് കോണ്‍ഗ്രസ്; തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് – ബിജെപി സംഘര്‍ഷം

തൃശൂര്‍ : വടക്കുംനാഥ ക്ഷേത്ര മൈതാനത്തെ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു നീക്കിയതില്‍ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയുമായി സംഘര്‍ഷം. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയില്‍ പ്രതിഷേധിക്കാനൊരുങ്ങിയതിനെ തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ തടയുകയും സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ചെയ്തത്. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിക്കാനും ശ്രമിച്ചു. ഇതിന് അനുവദിക്കില്ലെന്ന് ബി.ജെപി പ്രവര്‍ത്തകരും വ്യക്തമാക്കി. ഇതോടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇരുകൂട്ടരും പരസ്പരം മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ ചാണകവെള്ളം തളിക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസ് എത്തി ഇരുകൂട്ടരെയും […]

Read More
 സ്‌കുള്‍ കലോത്സവത്തില്‍ പങ്കെടുക്കലാണ് മുഖ്യം; രക്ഷിതാക്കളുടെ മത്സരമല്ല; കുട്ടികളുടെ മനസില്‍ കലുഷിതമായ മത്സരബുദ്ധി വളര്‍ത്തരുതെന്നും പിണറായി വിജയന്‍

സ്‌കുള്‍ കലോത്സവത്തില്‍ പങ്കെടുക്കലാണ് മുഖ്യം; രക്ഷിതാക്കളുടെ മത്സരമല്ല; കുട്ടികളുടെ മനസില്‍ കലുഷിതമായ മത്സരബുദ്ധി വളര്‍ത്തരുതെന്നും പിണറായി വിജയന്‍

കൊല്ലം: സ്‌കുള്‍ കലോത്സവത്തില്‍ പങ്കെടുക്കലാണ് ഏറ്റവും പ്രധാനമെന്നും പോയിന്റ് നേടാനുള്ള വേദികള്‍ മാത്രമായി ഇവ മാറരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ കലോത്സവം കുട്ടികളുടെ മത്സരമാണ്. ഇത് രക്ഷിതാക്കളുടെ മത്സരമല്ലെന്ന് പ്രത്യേകം ഓര്‍ക്കണം. അതുകൊണ്ടുതന്നെ കുട്ടികളുടെ മനസില്‍ കലുഷിതമായ മത്സരബുദ്ധി വളര്‍ത്തരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Read More