പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവം; എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്

പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവം; എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തു.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ അനുശ്രീ, ജില്ലാ പ്രസിഡന്റ് പിഎസ് സഞ്ജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പപ്പാഞ്ഞിയുടെ മാതൃകയിലുള്ള 30 അടി ഉയരത്തിലുള്ള ഗവര്‍ണറുടെ കോലമാണ് കത്തിച്ചത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് കോലം കത്തിക്കലെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം […]

Read More
 ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; എക്‌സ്‌പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു

ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; എക്‌സ്‌പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: പുതുവത്സര ദിനത്തില്‍ ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സമഗ്ര പഠനം ലക്ഷ്യമിടുന്ന ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്സ്പോസാറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് PSLV C58 ആണ് ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നത്. പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണമാണിത്. പത്തു ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ‘വി-സാറ്റ്’ ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ഒപ്പം വിക്ഷേപിച്ചത്.

Read More
 റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല

റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല

ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. 10 മാതൃകകള്‍ കേരളം നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും അംഗീകരിക്കപ്പെട്ടില്ല. കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് നിശ്ചലദൃശ്യം ഈ മാസം 23 മുതല്‍ 31 വരെ ചെങ്കോട്ടയില്‍ നടക്കുന്ന ഭാരത് പര്‍വില്‍ അവതരിപ്പിക്കാം എന്ന് പ്രതിരോധ […]

Read More
 കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടിമരിച്ചു

കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടിമരിച്ചു

കോഴിക്കോട്: ഇന്നലെ വൈകിട്ട് പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദില്‍ ഫര്‍ഹാന്‍ (16) ആണ് മരിച്ചത്. വെളുപ്പിന് ഒരു മണിക്ക് ആയിരുന്നു സംഭവം. വെള്ളയില്‍ റെയില്‍വേസ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേല്‍പ്പാലത്തിന് താഴെയുള്ള ട്രാക്കിലാണ് അപകടം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കോഴിക്കോട് ബീച്ചില്‍ പുതുവത്സരം ആഘോഷിക്കാനായി എത്തിയതായിരുന്നു. രണ്ടു സ്‌കൂട്ടറുകളില്‍ ആയി നാലുപേരായിട്ടായിരുന്നു സഞ്ചാരം. മെയിന്‍ റോഡുകളില്‍ ബ്ലോക്ക് ആയിരുന്നതിനാല്‍ ഇടവഴിയിലൂടെ പോകവേയാണ് അപകടമുണ്ടായത്.

Read More
 താന്‍ പാര്‍ട്ടി വിട്ടുവെന്ന് സുധാകരന്‍ പറഞ്ഞത് തെറ്റ്; മുമ്പ് രണ്ട് ഗ്രൂപ്പായിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പായി; വി.എം സുധീരന്‍

താന്‍ പാര്‍ട്ടി വിട്ടുവെന്ന് സുധാകരന്‍ പറഞ്ഞത് തെറ്റ്; മുമ്പ് രണ്ട് ഗ്രൂപ്പായിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പായി; വി.എം സുധീരന്‍

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന നേതാവുമായി വി.എം സുധീരന്‍. താന്‍ പാര്‍ട്ടി വിട്ടുവെന്ന് സുധാകരന്‍ പറഞ്ഞത് തെറ്റാണ്. അങ്ങനെയൊരു കാര്യം ഉണ്ടായിട്ടില്ല. സുധാകരനും സതീശനും വന്നപ്പോള്‍ ഗ്രൂപ്പ് അതിപ്രസരത്തിന് മാറ്റംവരുമെന്നാണ് കരുതിയത്. സ്ഥാനങ്ങള്‍ നിശ്ചയിക്കുമ്പോള്‍ ഓരോ ഗ്രൂപ്പിനും ഓരോ ജില്ല എന്ന് ചാര്‍ത്തിക്കൊടുക്കരുതെന്ന് താന്‍ ആവശ്യപ്പെട്ടു. സതീശനും സുധാകരനും പങ്കെടുത്ത ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍ ആ രീതിയിലല്ല കാര്യങ്ങള്‍ […]

Read More
 രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 841 പുതിയ കേസുകള്‍, 3 മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 841 പുതിയ കേസുകള്‍, 3 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളം, കര്‍ണാടകം ,ബിഹാര്‍ എന്നിവിടങ്ങളിലാണ് ഓരോ കൊവിഡ് മരണം വീതം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 841 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 227 ദിവസങ്ങള്‍ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 4309 ആയി ഉയര്‍ന്നു. കൊവിഡ് വകഭേദമായ JN 1 കേസുകളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധന ഉണ്ടായി. ഡിസംബര്‍ 28 വരെ […]

Read More
 ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ച 18 കാരിയെ തിളച്ച എണ്ണ നിറച്ച അണ്ടാവിലേക്ക് തള്ളിയിട്ടു; മൂന്ന് പേര്‍ പിടിയില്‍

ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ച 18 കാരിയെ തിളച്ച എണ്ണ നിറച്ച അണ്ടാവിലേക്ക് തള്ളിയിട്ടു; മൂന്ന് പേര്‍ പിടിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പട്ടില്‍ ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ച 18 കാരിയെ തിളച്ച എണ്ണ നിറച്ച അണ്ടാവിലേക്ക് തള്ളിയിട്ടു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ധനൗര സില്‍വര്‍നഗര്‍ ഗ്രാമത്തിലെ ഒരു ഓയില്‍ മില്ലില്‍ ജോലി ചെയ്യുന്ന 18 കാരിയായ ദളിത് പെണ്‍കുട്ടിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. ജോലി ചെയ്യുകയായിരുന്ന സഹോദരിയെ പീഡിപ്പിക്കാന്‍ മില്ലുടമ പ്രമോദും കൂട്ടാളികളായ രാജുവും സന്ദീപും ശ്രമിച്ചതായി യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ […]

Read More
 പുതുവത്സരാഘോഷം: കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന

പുതുവത്സരാഘോഷം: കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന

കുന്ദമംഗലം: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനത്തിനു കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 4 മണി മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ 6 മണിവരെ കര്‍ശനമായ പരിശോധന ഉണ്ടായിരിക്കും. കുന്ദമംഗലം ടൗണ്‍, പടനിലം കട്ടാങ്ങള്‍ കള്ളംതോടു, ചാത്തമംഗലം, കാരന്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പോലീസ് പരിശോധന ഏര്‍പ്പെടുത്തിയിട്ടുള്ളത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് കണ്ടെത്തി നടപടിയെടുക്കുക, പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് തടയുക, ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തി നടപടി സ്വീകരിക്കുക, സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരെ മുന്‍കൂട്ടി തന്നെ കരുതല്‍ തടങ്കലില്‍ വയ്ക്കുക […]

Read More
 ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകള്‍; കൈയ്യുടെ അസ്ഥിക്ക് പൊട്ടല്‍; ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം

ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകള്‍; കൈയ്യുടെ അസ്ഥിക്ക് പൊട്ടല്‍; ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം

ആലപ്പുഴ: ആലപ്പുഴ കുത്തിയതോട് ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെയും ആലപ്പുഴ സ്വദേശി ദീപയുടെ മകനായ ഒന്നര വയസുകാരന്‍ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജുവും ഭാര്യ ദീപയും വേര്‍പ്പെട്ട് താമസിക്കുകയായിരുന്നു. അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് ഉണ്ടായിരുന്നത്. ദീപയ്‌ക്കൊപ്പം സുഹൃത്ത് കൃഷ്ണകുമാറും താമസിച്ചിരുന്നു. കുട്ടിയെ മര്‍ദ്ദിച്ച ശേഷം ഭാര്യയുടെ സുഹൃത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ കുത്തിയതോട് പൊലീസ് കേസെടുത്തു. കുട്ടിയുടെ ദേഹമാസകലം ചൂരലുകൊണ്ട് […]

Read More
 ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ പോയി, നഷ്ടം നികത്താന്‍ 80കാരിയുടെ കഴുത്തില്‍ കത്തിവച്ച് കവര്‍ച്ച; പ്രതി പിടിയില്‍

ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ പോയി, നഷ്ടം നികത്താന്‍ 80കാരിയുടെ കഴുത്തില്‍ കത്തിവച്ച് കവര്‍ച്ച; പ്രതി പിടിയില്‍

കോട്ടയം: ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിനായി കവര്‍ച്ച നടത്തിയ കള്ളന്‍ പിടിയില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് അമലിന് 3 ലക്ഷം രൂപ നഷ്ടമായി. ആ പണം വീണ്ടെടുക്കാന്‍ പത്തനംതിട്ട നെടിയകാല സ്വദേശിയായ 80 വയസ്സുകാരിയുടെ കഴുത്തില്‍ കത്തി വെച്ച് മാല പിടിച്ചു പറിക്കുകയായിരുന്നു പ്രതി. പത്തനംതിട്ട ഇലവുംതിട്ട പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. സ്ത്രീകള്‍ ഒറ്റയ്ക്ക് കഴിയുന്ന വീടുകളും കടകളും പ്രതി കൂടുതല്‍ ലക്ഷ്യം വെക്കുന്നതെന്ന് പോലീസ് […]

Read More