ആലപ്പുഴ: ആലപ്പുഴ കുത്തിയതോട് ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെയും ആലപ്പുഴ സ്വദേശി ദീപയുടെ മകനായ ഒന്നര വയസുകാരന്‍ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജുവും ഭാര്യ ദീപയും വേര്‍പ്പെട്ട് താമസിക്കുകയായിരുന്നു. അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് ഉണ്ടായിരുന്നത്. ദീപയ്‌ക്കൊപ്പം സുഹൃത്ത് കൃഷ്ണകുമാറും താമസിച്ചിരുന്നു. കുട്ടിയെ മര്‍ദ്ദിച്ച ശേഷം ഭാര്യയുടെ സുഹൃത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ കുത്തിയതോട് പൊലീസ് കേസെടുത്തു.

കുട്ടിയുടെ ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകളും കൈയ്യുടെ അസ്ഥിക്ക് പൊട്ടല്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ കൃഷ്ണകുമാര്‍ ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *