കോട്ടയം: ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിനായി കവര്‍ച്ച നടത്തിയ കള്ളന്‍ പിടിയില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് അമലിന് 3 ലക്ഷം രൂപ നഷ്ടമായി. ആ പണം വീണ്ടെടുക്കാന്‍ പത്തനംതിട്ട നെടിയകാല സ്വദേശിയായ 80 വയസ്സുകാരിയുടെ കഴുത്തില്‍ കത്തി വെച്ച് മാല പിടിച്ചു പറിക്കുകയായിരുന്നു പ്രതി.

പത്തനംതിട്ട ഇലവുംതിട്ട പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. സ്ത്രീകള്‍ ഒറ്റയ്ക്ക് കഴിയുന്ന വീടുകളും കടകളും പ്രതി കൂടുതല്‍ ലക്ഷ്യം വെക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *