രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്; പരോക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത

രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്; പരോക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും ജാതിയുടേയും സമുദായതിന്റെയും പേരില്‍ മാറ്റി നിര്‍ത്തുന്ന പ്രവണത രാജ്യത്ത് കൂടുന്നുവെന്നും ബിഷപ്പ് പറഞ്ഞു. പാതിരാ കുര്‍ബാനയ്ക്ക് മുന്നോടിയായുള്ള ക്രിസ്മസ് സന്ദേശത്തിലായിരുന്നു പരാമര്‍ശം.സത്യം വളച്ചൊടിക്കപ്പെടുകയാണ്, സൗകര്യാര്‍ത്ഥം. നീതി നിഷേധിക്കപ്പെടുന്നു. വിവേചനങ്ങള്‍ കൂടിക്കൂടി വരുന്നു. യേശു ഈ ഭൂമിയില്‍ ഭൂജാതനായത് ഏതെങ്കിലും ഒരു പ്രത്യേക മതവിശ്വാസത്തിന് വേണ്ടിയിട്ടല്ല. ലോകം മുഴുവനുള്ള എല്ലാ മനുഷ്യര്‍ക്കും വേണ്ടിയിട്ടാണെന്നും […]

Read More
 നവകേരള സദസ്സിന് മികച്ച സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി; എഡിജിപി

നവകേരള സദസ്സിന് മികച്ച സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി; എഡിജിപി

തിരുവനന്തപുരം: നവകേരള സദസ്സിന് മികച്ച സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റേതാണ് നടപടി. പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപിയുടെ വിലയിരുത്തല്‍. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ്പിമാര്‍ക്കും ഡിഐജിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രത്യേക ആദരവ് നല്‍കേണ്ട […]

Read More
 ക്രിസ്മസ് ആശംസകളുമായി നടന്‍ മമ്മൂട്ടി; വെള്ളനിറത്തിലുള്ള ഡ്രസില്‍ സുന്ദരനായി താരം

ക്രിസ്മസ് ആശംസകളുമായി നടന്‍ മമ്മൂട്ടി; വെള്ളനിറത്തിലുള്ള ഡ്രസില്‍ സുന്ദരനായി താരം

ക്രിസ്മസ് ആശംസകളുമായി നടന്‍ മമ്മൂട്ടി. ആശംസക്കൊപ്പം പുത്തന്‍ ലൂക്കിലെ ഫോട്ടോയും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. വെള്ളനിറത്തിലുള്ള ഡ്രസില്‍ കൂടുതല്‍ സുന്ദരനായിട്ടുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ എന്നാണ് ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി കുറിച്ചത്.

Read More
 ഗസ്സയില്‍ സമാധാനം പുലരണം; യേശു ജനിച്ച മണ്ണില്‍ തന്നെ സമാധാന സന്ദേശം മുങ്ങുന്നു; മാര്‍പ്പാപ്പ

ഗസ്സയില്‍ സമാധാനം പുലരണം; യേശു ജനിച്ച മണ്ണില്‍ തന്നെ സമാധാന സന്ദേശം മുങ്ങുന്നു; മാര്‍പ്പാപ്പ

തന്റെ ക്രിസ്മസ് സന്ദേശത്തില്‍ പലസ്തീനിലെ ഇസ്രേയല്‍ അധിനിവേശത്തെ കുറിച്ച് പരമാര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ഒത്തുചേര്‍ന്ന ആയിരങ്ങള്‍ പങ്കെടുത്ത സായാഹ്ന കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.യേശു ജനിച്ച മണ്ണില്‍ തന്നെ സമാധാന സന്ദേശം മുങ്ങി മരിക്കുകയാണ്. ബത്‌ലഹേം ആഷോഷ രാവുകള്‍ക്ക് സാക്ഷിയാകാന്‍ ഗസ്സയില്‍ സമാധാനം പുലരണമെന്നും മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. ”യുദ്ധത്തിന്റെ അര്‍ത്ഥശൂന്യതയില്‍ യേശു ജനിച്ച മണ്ണില്‍ തന്നെ യേശുവിന്റെ സമാധാന സന്ദേശം മുങ്ങുകയാണ്.”മാര്‍പാപ്പ പറഞ്ഞു- ‘ഇന്ന് രാത്രി നമ്മുടെ ഹൃദയങ്ങള്‍ ബെത്‌ലഹേമിലാണ്. […]

Read More
 ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി;അല്‍ മഗാസി ക്യാമ്പിലെ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു

ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി;അല്‍ മഗാസി ക്യാമ്പിലെ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു

മധ്യ ഗസ്സയിലെ അല്‍ മഗാസി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേരും ഖാന്‍ യൂനിസില്‍ 28 പേരും കൊല്ലപ്പെട്ടു. ഗാസ നേരിട്ട ഏറ്റവും വലിയ ആക്രമണത്തിനാണ് ക്രിസ്മസ് തലേന്ന് സാക്ഷ്യം വഹിച്ചതെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടു ദിവസത്തിനിടെ 15 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം കൂടുതല്‍ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അഭയാര്‍ഥി ക്യാമ്പാണ് അല്‍ മഗാസി. പലായനം ചെയ്യുന്നവര്‍ക്കായി ഇസ്രായേല്‍ തന്നെ ഔദ്യോഗികമായി സ്ഥാപിച്ച ക്യാമ്പാണിത്. സുരക്ഷിതമെന്ന് […]

Read More
 ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു; അപകടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 13 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു; രണ്ട് പേരുടെ നില ഗുരുതരം

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു; അപകടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 13 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു; രണ്ട് പേരുടെ നില ഗുരുതരം

നിലയ്ക്കല്‍: നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടകരുമായി നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 13 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Read More
 ക്രിസ്മസ് നിറവില്‍ ലോകം; ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കി വിശ്വാസികള്‍

ക്രിസ്മസ് നിറവില്‍ ലോകം; ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കി വിശ്വാസികള്‍

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടേയും സന്ദേശം ഉയര്‍ത്തി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു. അതേസമയം കേരളത്തിലെ വിശ്വാസികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയര്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദര്‍ഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് […]

Read More
 കുടുംബതര്‍ക്കത്തിനിടെ യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു

കുടുംബതര്‍ക്കത്തിനിടെ യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു

ഭോപാല്‍: മധ്യപ്രദേശിലെ രത്‌ലാം ജില്ലയില്‍ കുടുംബതര്‍ക്കത്തിനിടെ യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു. നിര്‍മല എന്നാണ് മരിച്ചയാളുടെ പേര്. നിര്‍മലയുടെ ഭര്‍ത്താവ് പ്രകാശ് ആറുമാസം മുമ്പ് ആത്മഹ്യ ചെയ്തിരുന്നു. പ്രകാശ് ആത്മഹത്യ ചെയ്യാന്‍കാരണം നിര്‍മലയാണെന്ന് അയാളുടെ മൂത്ത സഹോദരന്‍ സുരേഷ് നിരന്തരം ആക്ഷേപിക്കുമായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷവും രണ്ടുമക്കളുമായി ഭര്‍തൃവീട്ടില്‍ തന്നെയാണ് നിര്‍മല കഴിഞ്ഞത്. ശനിയാഴ്ച സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വഴക്കു തുടങ്ങിയ സുരേഷ്, നിര്‍മലയെ മര്‍ദിക്കുകയും വീടിന് പുറത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു. തുടര്‍ന്ന് ദേഹത്ത് പെട്രോളൊഴിച്ച് […]

Read More
 കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍; ശനിയാഴ്ച നേടിയത് 9.05 കോടി

കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍; ശനിയാഴ്ച നേടിയത് 9.05 കോടി

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡിലേക്ക്. ശനിയാഴ്ച (ഡിസംബര്‍ 23) പ്രതിദിന വരുമാനമായി ലഭിച്ചത് 9.055 കോടി. ഡിസംബര്‍ 11ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് മറികടന്നത്. കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് റെക്കോര്‍ഡ് വരുമാനം കൈവരിക്കാനായതെന്ന് സിഎംഡി. പ്രതിദിന കളക്ഷന്‍ 10 കോടി ആക്കുകയാണ് ലക്ഷ്യമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചു.

Read More
 കേരളം ഭരിക്കുന്നത് സൈക്കോപാത്തായ മുഖ്യമന്ത്രി; പിണറായി വിജയന് കൊലയാളിയുടെ മനസ്സാണെന്നും കെ സുധാകരന്‍

കേരളം ഭരിക്കുന്നത് സൈക്കോപാത്തായ മുഖ്യമന്ത്രി; പിണറായി വിജയന് കൊലയാളിയുടെ മനസ്സാണെന്നും കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊലയാളിയുടെ മനസ്സാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. പിണറായിയിലെ സൈകോപാത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞൂവെന്നും സുധാകരന്‍ പറഞ്ഞു.സൈകോപാത്തായ മുഖ്യമന്ത്രിയെ വേണമോ എന്ന് കേരളത്തിലെ ജനങ്ങള്‍ ആലോചിക്കണം. മുഖ്യമന്ത്രിയുടെ സമനില പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രണ്ട് ഡിജിപിമാര്‍. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ശശി ആക്ടിംഗ് ഡിജിപി ആണെന്നും കെ സുധാകരന്‍. നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താ […]

Read More