വീണ്ടും കടുവയെത്തിയ വാകേരിയില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു

വീണ്ടും കടുവയെത്തിയ വാകേരിയില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട് വാകേരിയില്‍ കഴിഞ്ഞ ദിവസം പശുക്കിടാവിനെ കടിച്ചുകൊന്ന തൊഴുത്തില്‍ വീണ്ടും കടുവയെത്തിയതോടെ സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. കടുവ രണ്ടാമതും എത്തിയതോടെ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. വാകേരി സിസിയിലെ ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ തൊഴുത്തിലെത്തിയാണ് ഒരു ദിവസം മുമ്പ് കടുവ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. തൊഴുത്തില്‍ പശുവും ഉണ്ടായിരുന്നു. എന്നാല്‍, കയര്‍ പൊട്ടിച്ച് ഓടിയതോടെ പശു രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതിലാണ് ഇന്നലെ […]

Read More
 മാര്‍പാപ്പ ഇന്ത്യയിലെത്തും; കേരളത്തിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തുമെന്നും പ്രധാനമന്ത്രി

മാര്‍പാപ്പ ഇന്ത്യയിലെത്തും; കേരളത്തിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തുമെന്നും പ്രധാനമന്ത്രി

ഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടുവര്‍ഷത്തിനകം ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024 മധ്യത്തിലോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യേശു ഉയര്‍ത്തിയ മൂല്യങ്ങളും ജീവത്യാഗങ്ങളും ഓര്‍ക്കേണ്ട ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യേശു കരുണയുടെയും സ്‌നേഹത്തിന്റെയും പാത കാണിച്ചു തന്നു. ഈ മൂല്യങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വെളിച്ചമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹം രാജ്യത്തിന് നല്‍കുന്ന സംഭവനകള്‍ക്ക് നന്ദി പറഞ്ഞ […]

Read More
 പടിക്കെട്ടില്‍ നിന്നും തെന്നി കുളത്തിലേക്ക് വീണു; 17 കാരന്‍ മുങ്ങി മരിച്ചു

പടിക്കെട്ടില്‍ നിന്നും തെന്നി കുളത്തിലേക്ക് വീണു; 17 കാരന്‍ മുങ്ങി മരിച്ചു

തൃശൂര്‍: അയ്യന്തോളില്‍ 17കാരന്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. കാനാട്ടുക്കര ശാന്തിനഗറില്‍ താമസിക്കുന്ന വല്ലച്ചിറ വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സിദ്ധാര്‍ത്ഥ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് അയ്യന്തോള്‍ തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം.പടിക്കെട്ടില്‍ നിന്നും സിദ്ധാര്‍ത്ഥ് തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സിദ്ധാര്‍ത്ഥ് വെള്ളത്തില്‍ വീണതുകണ്ട് സുഹൃത്തുക്കള്‍ കുളത്തിലേക്ക് ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

Read More
 പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകര്‍ന്നു; 40 ലക്ഷം രൂപയുടെ നാശം; 60 മീറ്റര്‍ ബണ്ട് ഒലിച്ചുപോയി; തകര്‍ന്നത് 3 കോടിരുപയോളം ചെലവഴിച്ചു നിര്‍മിച്ച ബണ്ട്

പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകര്‍ന്നു; 40 ലക്ഷം രൂപയുടെ നാശം; 60 മീറ്റര്‍ ബണ്ട് ഒലിച്ചുപോയി; തകര്‍ന്നത് 3 കോടിരുപയോളം ചെലവഴിച്ചു നിര്‍മിച്ച ബണ്ട്

മലപ്പുറം: പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകര്‍ന്നു. 60 മീറ്റര്‍ ബണ്ട് ഒലിച്ചുപോയി. 5 മാസം മുമ്പ് സമഗ്ര കോള്‍ വികസന പദ്ധതിയില്‍ 3 കോടിരുപയോളം ചെലവഴിച്ചു നിര്‍മിച്ച ബണ്ടാണ് തകര്‍ന്നത്. ബണ്ടിന്റെ അടിഭാഗത്തെ മണ്ണ് താഴ്ന്നു പോയതാണ് ബണ്ട് തകരാര്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 10 മണിയോടെയാണ് പൊന്നാനി കോളിലെ നരണിപ്പുഴ- കുമ്മിപ്പാലം ബണ്ട് തകര്‍ന്നത്. 40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. പുഞ്ച കൃഷി ആരംഭിച്ച വെളിയങ്കോട് പഞ്ചായത്തിലെ നരണിപ്പുഴ- […]

Read More
 കോളിഫ്ളവര്‍ മോഷ്ടിച്ചതിന് അമ്മയെ മകന്‍ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; യുവാവ് പിടിയില്‍; മകന്റെ ക്രൂരകൃത്യത്തിന്റെ വീഡിയോ വൈറല്‍

കോളിഫ്ളവര്‍ മോഷ്ടിച്ചതിന് അമ്മയെ മകന്‍ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; യുവാവ് പിടിയില്‍; മകന്റെ ക്രൂരകൃത്യത്തിന്റെ വീഡിയോ വൈറല്‍

കോളിഫ്ളവര്‍ മോഷ്ടിച്ചതിന് അമ്മയെ മകന്‍ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ നിന്നുള്ള ശത്രുഘ്‌ന മഹന്ത (39) അറസ്റ്റിലായി. മകന്റെ ക്രൂരകൃത്യത്തിന്റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. മര്‍ദനമേറ്റ വൃദ്ധയായ മാതാവ് ചികിത്സ തേടാന്‍ ആശുപത്രിയിലെത്തിയതായിരുന്നു. മകന്റെ മര്‍ദനമേറ്റെന്നറിഞ്ഞ ആശുപത്രി അധികൃതര്‍ ഇക്കാര്യം പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസെത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി. പരാതി ശരിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെ മഹന്തയെ പൊലീസ് അറസ്റ്റുചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് വയോധിക ഇവരുടെ വീട്ടില്‍ നിന്ന് […]

Read More
 പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട്: കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിനീഷും റെനിലും കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്. രാവിലെ 10.30 ഓടെയാണ് അക്രമമുണ്ടായത്. ബ്ലേഡ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനില്‍ പറഞ്ഞു. സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവര്‍ 5000 രൂപ പലിശയ്ക്ക് പണം എടുത്തിരുന്നു. എന്നാല്‍ തിരിച്ചടവില്‍ രണ്ടു മൂന്നു തവണ വീഴ്ച വന്നു. അതിന്റെ വൈരാഗ്യത്തില്‍ ഇന്നലെ രാത്രി ഓട്ടോഡ്രൈവറെ പലിശ സംഘം ആക്രമിക്കാനെത്തി. എന്നാല്‍ തങ്ങള്‍ ഇടപെട്ട് […]

Read More
 വയനാട്ടില്‍ ജനവാസകേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങി; കാമറയില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു

വയനാട്ടില്‍ ജനവാസകേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങി; കാമറയില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരി സിസിയില്‍ പശുക്കിടാവിനെ പിടിച്ച തൊഴുത്തില്‍ കടുവ വീണ്ടുമെത്തി. പ്രദേശത്ത് സ്ഥാപിച്ച കാമറയില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ബത്തേരി-മാനന്തവാടി റോഡില്‍ സിസി എന്ന സ്ഥലത്തെ ഞാറക്കാട് സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചുകൊന്നത്. പശുക്കിടാവിനെ ആക്രമിച്ചത് കടുവയാണെന്ന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് കാല്‍പ്പാടുകള്‍ പരിശോധിച്ച് അധികൃതര്‍ കടുവയാണെന്ന് ഉറപ്പാക്കി.

Read More
 വ്യാപാരി വ്യവസായി സമിതി കാരന്തൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

വ്യാപാരി വ്യവസായി സമിതി കാരന്തൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

കാരന്തൂര്‍: സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാരന്തൂര്‍ യൂണിറ്റ് സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഏരിയ പ്രസിഡണ്ട് ഒ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി.എം. ബൈജു മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ഭാരവാഹികളായ എന്‍. കെ. സക്കീര്‍ ഹുസൈന്‍, നവാസ് കെ.പി. എന്നിവര്‍ സംസാരിച്ചു. വഴിയോരക്കച്ചവടം നിയന്ത്രിക്കുക, നിയമാനുസൃതം കച്ചവടം നടത്തുന്ന സ്ഥാപനത്തിന്റെ പരിസരത്ത് വെച്ച് നടത്തുന്ന തെരുവ് കച്ചവടം അവസാനിപ്പിക്കുക, നിയമാനുസൃതം കച്ചവടം നടത്തുന്ന കച്ചവടക്കാരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി മൂന്നിന് നടക്കുന്ന […]

Read More
 കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 128 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 3,128

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 128 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 3,128

തിരുവനന്തപുരം: കേരളത്തില്‍ നിരന്തരം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 128 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ കോവിഡ് കണക്കുകള്‍ പുറത്തു വിട്ടത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 3128 ആയി. കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി.കോവിഡ് കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക് നിലവില്‍ വ്യക്തമല്ല. പനിക്ക് ചികിത്സയ്ക്കായി വരുന്ന എല്ലാവരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന് പല സംസ്ഥാനങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More
 ബെവ്‌കോയില്‍ റെക്കോഡ് മദ്യ വില്‍പ്പന; മൂന്ന് ദിവസം കൊണ്ട് വിറ്റത് 154.77 കോടി രൂപയുടെ മദ്യം

ബെവ്‌കോയില്‍ റെക്കോഡ് മദ്യ വില്‍പ്പന; മൂന്ന് ദിവസം കൊണ്ട് വിറ്റത് 154.77 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസിന് ബെവ്‌കോയില്‍ റെക്കോഡ് മദ്യ വില്‍പ്പന. മൂന്ന് ദിവസം കൊണ്ട് 154.77 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യമാണ് വിറ്റത്. ഈ വര്‍ഷം ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ 84.04 കോടി രൂപയുടെ മദ്യ വില്‍പ്പന ഉണ്ടായി. 2022 ഡിസംബര്‍ 22, 23 തീയതികളില്‍ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ക്രിസ്മസ് തലേന്ന് ചാലക്കുടിയില്‍ […]

Read More