യുദ്ധം നിര്‍ത്താതെ ഇസ്രയേല്‍; ഗസ്സയിലെ വീടുകള്‍ക്ക് നേരെ ബോംബിട്ടു; ബോംബോക്രമണത്തില്‍ രണ്ട് കുടുംബത്തിലെ 90 പേര്‍ കൊല്ലപ്പെട്ടു

യുദ്ധം നിര്‍ത്താതെ ഇസ്രയേല്‍; ഗസ്സയിലെ വീടുകള്‍ക്ക് നേരെ ബോംബിട്ടു; ബോംബോക്രമണത്തില്‍ രണ്ട് കുടുംബത്തിലെ 90 പേര്‍ കൊല്ലപ്പെട്ടു

ഗാസ: ഗസ്സയിലെ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ബോംബോക്രമണത്തില്‍ രണ്ട് കുടുംബത്തിലെ 90 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഷെല്‍ ആക്രമണത്തില്‍ വീടുകള്‍ തകര്‍ന്നതിന് പിന്നാലെ അവശേഷിക്കുന്ന ബന്ധുവീടുകളില്‍ താമസിച്ചിരുന്നവരും കൊല്ലപ്പെട്ടു.കുട്ടികളും സ്ത്രീകളുമടക്കമുള്ളവരാണ് കൊല്ലപ്പെട്ടവരിലേറെയുമെന്നാണ് റിപ്പോര്‍ട്ട്. യു.എന്‍ അടക്കമുള്ളവര്‍ ഇസ്രായേലിനോട് വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ശനിയാഴ്ച വീടുകള്‍ക്ക് നേരെ ബോംബുകള്‍ വര്‍ഷിച്ചത്. യുദ്ധക്കെടുതികള്‍ മൂലം ഭക്ഷണവും മരുന്നുമില്ലാതെ ഫലസ്തീനീകള്‍ മറ്റൊരു ദുരന്തമുഖത്താണെന്നും, അവശ്യസാധനങ്ങള്‍ അടിയന്തരമായെത്തിക്കാന്‍ അവസരമൊരുക്കണമെന്നും യു.എന്‍ കഴിഞ്ഞ ദിവസം ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് വകവെക്കാതെയാണ് ഫലസ്തീനികളുടെ […]

Read More
 സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി; എസ് ഐക്ക് സസ്‌പെന്‍ഷന്‍

സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി; എസ് ഐക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എസ്ഐക്ക് സസ്പെന്‍ഷന്‍. മലപ്പുറം പെരുമ്പടപ്പ് എന്‍. ശ്രീജിത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചു.

Read More
 വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഡി.എന്‍.എ പരിശോധന അട്ടിമറിക്കാന്‍ ശ്രമം; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഡി.എന്‍.എ പരിശോധന അട്ടിമറിക്കാന്‍ ശ്രമം; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

തിരുവല്ല: പാര്‍ട്ടി പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഎം. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സിസി സജിമോനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് സിസി സജിമോന്‍. 2018 ലെ കേസിന് പിന്നാലെ ഇയാളെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് കൂടുതല്‍ ചുമതലകള്‍ നല്‍കുകയായിരുന്നു.

Read More
 മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം തടയാന്‍ നടപടി വേണം; കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍

മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം തടയാന്‍ നടപടി വേണം; കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍

കൊയിലാണ്ടി: സമൂഹത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളെ കുറിച്ചും വാര്‍ത്ത കള്‍ നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ആക്രമി ക്കുകയും ചെയ്യു ന്ന പ്രവണത വര്‍ദ്ധിച്ചു വരിക യാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍എ സജീവന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയും സത്യസന്ധതയും മാധ്യമ പ്രവര്‍ത്തകര്‍ മുഖമുദ്രയാ ക്കണമെന്ന് അദ്ദേഹം പറഞ്ഞു.അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്എം […]

Read More
 പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ്: ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ്: ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് ആശംസ പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയര്‍ സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദര്‍ഭമാണ്.ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തില്‍ അടങ്ങിയിട്ടുള്ളത്. മുഴുവന്‍ കേരളീയര്‍ക്കും ക്രിസ്മസിന്റെ നന്മ നേരുന്നു.

Read More
 കണ്ണൂരില്‍ ആക്രിക്കടയില്‍ സ്ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ ആക്രിക്കടയില്‍ സ്ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കതിരൂര്‍ പാട്യം മൂഴിവയലില്‍ ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അസം സ്വദേശി സയിദ് അലിക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. അലിയുടെ കൈയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റതായാണ് വിവരം. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികള്‍ക്ക് പരിക്ക് സാരമുള്ളതല്ല. ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവര്‍ വാടയ്ക്ക് താമസിക്കുന്ന വീട്ടില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. എട്ട് പേരാണ് ഈ വീട്ടില്‍ ഒരുമിച്ച് താമസിച്ചിരുന്നത്. ശേഖരിച്ച ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി.

Read More
 കടുത്ത പ്രതിഷേധം; കേന്ദ്രം വഴങ്ങി; ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം

കടുത്ത പ്രതിഷേധം; കേന്ദ്രം വഴങ്ങി; ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം

ന്യൂഡല്‍ഹി: പുതിയ ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗുസ്തി ഫെഡറേഷനെതിരെ കായികതാരങ്ങളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ദിവസമാണ് ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതിലാണ് മുന്‍ അധ്യക്ഷനും ലൈംഗികാതിക്രമ കേസില്‍ പ്രതിയുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് […]

Read More
 ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; ഹര്‍ഷിന കോടതിയിലേക്ക്

ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; ഹര്‍ഷിന കോടതിയിലേക്ക്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന സമരസമിതി ഹൈക്കോടതിയിലേക്ക്. ഒരു കോടി രൂപയാണു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷം ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് ഹര്‍ഷിന അറിയിച്ചു. കോടതി ചെലവിനുള്ള പണം നാട്ടുകാരില്‍നിന്ന് പിരിച്ചെടുക്കും. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയിരുന്നു.

Read More
 ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാര്‍

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാര്‍

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പുതിയ മന്ത്രിമാര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് ഇരുവരും മന്ത്രിസഭയിലേക്കെത്തുന്നത്. എല്‍.ഡി.എഫ് കണ്‍വീനറായ ഇ.പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും ഇന്ന് രാവിലെ രാജിവെച്ചിരുന്നു. തുടര്‍ന്ന് രാവിലെ ചേര്‍ന്ന മുന്നണി യോഗമാണ് പുനഃസംഘടനയില്‍ തീരുമാനമെടുത്തത്. ഗണേഷ്‌കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ഈ മാസം 29ന് വൈകുന്നേരം രാജ്ഭവനില്‍ ഒരുക്കുന്ന പ്രത്യേക വേദിയിലായിരിക്കും നടക്കുക. മന്ത്രിസഭ രൂപീകരണ […]

Read More
 സ്നേഹത്തിന്റെയും നന്മയുടെയും പങ്കുവെയ്ക്കലിന്റെയും ത്യാഗത്തിന്റെയും നക്ഷത്രത്തിളക്കങ്ങളാണ് ഓരോ ക്രിസ്മസും: എ എന്‍ ഷംസീര്‍

സ്നേഹത്തിന്റെയും നന്മയുടെയും പങ്കുവെയ്ക്കലിന്റെയും ത്യാഗത്തിന്റെയും നക്ഷത്രത്തിളക്കങ്ങളാണ് ഓരോ ക്രിസ്മസും: എ എന്‍ ഷംസീര്‍

സ്നേഹത്തിന്റെയും നന്മയുടെയും പങ്കുവെയ്ക്കലിന്റെയും ത്യാഗത്തിന്റെയും നക്ഷത്രത്തിളക്കങ്ങളാണ് ഓരോ ക്രിസ്മസുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ക്രിസ്തുമസ് മാനവികതയുടെ പുതുപിറവിയാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഓരോ ആഘോഷത്തെയും സവിശേഷമാക്കുന്നത് അതുയര്‍ത്തുന്ന മാനവികമൂല്യങ്ങളാണ്. പരസ്പര സ്നേഹത്തിന്റെയും സമഭാവനയുടേയും സൗന്ദര്യമാണ് ആഘോഷങ്ങളെ ഹൃദ്യമായ അനുഭവമാക്കുന്നത്. മുറിക്കുന്ന കേക്കിന്റെ നിറമോ വലുപ്പമോ രുചിയോ അല്ല, അത് പങ്കിട്ടു കഴിക്കുമ്പോഴുള്ള ആനന്ദമാണ് അതിലെ മധുരം. എല്ലാ കുഞ്ഞുങ്ങള്‍ക്കും സമ്മാനവുമായി എത്തുന്ന സാന്ത നിതാന്ത സ്നേഹത്തിന്റെ പ്രതീകമാണ്. വഴികാട്ടിയ ഒറ്റ നക്ഷത്രത്തിന്റെ വെളിച്ചമാണ് വിശ്വം മുഴുവനും എത്തിയത്. […]

Read More