അപൂര്‍വ്വനേട്ടം; ദമ്പതികള്‍ക്ക് ഒരേ ദിവസം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്നും ഡോക്ടറേറ്റ്

അപൂര്‍വ്വനേട്ടം; ദമ്പതികള്‍ക്ക് ഒരേ ദിവസം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്നും ഡോക്ടറേറ്റ്

കുന്ദമംഗലം:കാലിക്കറ്റ്യൂനിവേഴ്‌സിറ്റിയില്‍നിന്നുംബോട്ടണിയില്‍ഭര്‍ത്താവിനുംഭാര്യക്കുംഒരേദിവസംഡോക്ടറേറ്റ്ലഭിച്ചു.ചെറുകുളത്തൂര്‍സ്വദേശിമഹേഷ്‌മോഹനനും ഭാര്യപാലക്കാട്മുണ്ടൂര്‍ സ്വദേശിനീനയുമാണ്ഈഅപൂര്‍വ്വനേട്ടംകൈവരിച്ചത്.പുറത്താട്ട്മോഹനന്റെയുംസതീദേവിയുടെയുംമകനായമഹേഷ്മോഹനന്‍ കോഴിക്കോട്അച്ചുതന്‍സ്ഗേള്‍സ്ഹയര്‍സെക്കണ്ടറിസ്‌ക്കൂളില്‍അദ്ധ്യാപകനാണ്. ദേവഗിരിസെന്റ്സോജഫ്കോളേജ്അദ്ധ്യാപികയാണ്നീന.മുണ്ടൂര്‍സമൃദ്ധിയില്‍പ്രഭാകരന്റെയുംസുമതിയുടെയുംമകളാണ്.മകള്‍:നവോമികമഹേഷ്.

Read More
 കുര്‍ബാന തര്‍ക്കം; സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പള്ളി ക്രിസ്തുമസ് ദിനത്തിലും തുറക്കില്ല; അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പുതുവേലില്‍

കുര്‍ബാന തര്‍ക്കം; സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പള്ളി ക്രിസ്തുമസ് ദിനത്തിലും തുറക്കില്ല; അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പുതുവേലില്‍

കൊച്ചി: നാളെ ക്രിസ്തുമസ് ദിനം ആഘോഷിക്കാനിരിക്കെ കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പള്ളി തുറക്കില്ല. ക്രിസ്തുമസ് ദിനത്തിലും പള്ളി തുറക്കില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പുതുവേലില്‍ വ്യക്തമാക്കി. തര്‍ക്കത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി പള്ളി അടഞ്ഞുകിടക്കുകയാണ്. ക്രിസ്മസ് ദിനത്തില്‍ പള്ളി തുറന്ന് ആരാധന പുനരാരംഭിക്കാന്‍ സമവായമായിട്ടുണ്ടെന്നും സഭാ നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പൂതവേലില്‍ പുതിയ അറിയിപ്പ് പുറത്തിറക്കിയത്. സമാധാനാന്തരീക്ഷം ഉടലെടുക്കുന്നതുവരെ ഇതേസ്ഥിതി തുടരുമെന്നാണ് ഇടവക അംഗങ്ങള്‍ക്കായി […]

Read More
 മന്ത്രിസഭ പുനഃസംഘടന; അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു

മന്ത്രിസഭ പുനഃസംഘടന; അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു. ഇടതു മുന്നണിയിലെ മുന്‍ധാരണപ്രകാരമാണ് രാജി. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. പൂര്‍ണ്ണ സംതൃപ്തിയോടെയാണ് കാലാവധി പൂര്‍ത്തിയാക്കുന്നതെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആന്റണി രാജുവിനും അഹമ്മദ് ദേവര്‍ കോവിലിനും പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം. മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ […]

Read More
 മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ രാജിവെച്ചു.

മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ രാജിവെച്ചു.

തിരുവനന്തപുരം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ രാജിവെച്ചു. രാജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. രാവിലെ ചേരുന്ന മുന്നണി യോഗം പുനഃസംഘടന ചര്‍ച്ച ചെയ്യും. ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും പകരം ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും. ഈ മാസം 29നു സത്യപ്രതിഞ്ജ നടത്താനാണ് ആലോചന. മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ടുപേര്‍ക്ക് രണ്ടര വര്‍ഷവും മറ്റ് രണ്ടുപേര്‍ക്ക് രണ്ടരവര്‍ഷവുമാണ് […]

Read More
 കശ്മീരില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു; വെടിയേറ്റത് പള്ളിയില്‍ നമസ്‌കാരത്തിനിടെ

കശ്മീരില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു; വെടിയേറ്റത് പള്ളിയില്‍ നമസ്‌കാരത്തിനിടെ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ബാരാമുള്ളയിലെ ഗണ്ട്മുള്ള ഗ്രാമത്തില്‍ റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു. മസ്ജിദില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. സീനിയര്‍ പൊലീസ് സൂപ്രണ്ടായി വിരമിച്ച മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലേ മേഖല പോലീസ് വളഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രജൗരിയിലെ താനമണ്ഡിയിലേക്ക് സൈനികരുമായി പോയ വാഹനങ്ങള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യ വരിച്ചിരുന്നു.തുടര്‍ന്ന് സൈനികര്‍ വ്യാപക മേഖലയില്‍ തിരച്ചിലാരംഭിച്ചിരുന്നു.

Read More
 വാകേരിയില്‍ വീണ്ടും കടുവ; പശുക്കിടാവിനെ കടിച്ചുകൊന്നു

വാകേരിയില്‍ വീണ്ടും കടുവ; പശുക്കിടാവിനെ കടിച്ചുകൊന്നു

വയനാട് വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. വാകേരി സിസി സ്വദേശി ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ വീടിന് പരിസരത്തെത്തിയ കടുവ പശുവിനെ ആക്രമിച്ച് കൊന്നു. ഇന്ന് രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് പശു തൊഴുത്തിന് പുറത്ത് നില്‍ക്കുന്നത് സുരേന്ദ്രന്‍ കണ്ടെത്തിയത്. പശുക്കിടാവിനെ തിരഞ്ഞപ്പോള്‍ തൊഴുത്തിനകത്ത് പാതി തിന്ന നിലയിലുള്ള ശരീരം കണ്ടെത്തി. പശുക്കിടാവിനെ കടുവ ആക്രമിച്ചെന്നാണ് നിഗമനം. സമീപത്ത് കടുവയുടെ കാല്‍പ്പാടുകളുമുണ്ട്. എട്ട് മാസം പ്രായമായ പശുക്കിടാവാണ് ചത്തത്. വാകേരിയിലും സമീപപ്രദേശമായ മൂടക്കൊല്ലിയിലും നേരത്തെയും കടുവ ഇറങ്ങിയിരുന്നു. വാകേരിയില്‍ നിന്ന് വനംവകുപ്പ് […]

Read More
 മന്ത്രിസഭയില്‍ പുനഃസംഘടന തീരുമാനിക്കാന്‍ എല്‍ഡിഎഫ് യോഗം ഇന്ന്; ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ 29 ന്?

മന്ത്രിസഭയില്‍ പുനഃസംഘടന തീരുമാനിക്കാന്‍ എല്‍ഡിഎഫ് യോഗം ഇന്ന്; ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ 29 ന്?

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇടതു മുന്നണി ഇന്ന് യോഗം ചേരും. നവ കേരള സദസ് ഇന്നലെ സമാപിച്ചതിനു പിന്നാലെയാണ് ഇന്ന് എല്‍ഡിഎഫ് യോഗം ചേരുന്നത്. മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ഒഴിയും. പകരം കെബി ഗണേഷ് കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മന്ത്രമാരാകും. മുന്നണിയില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള നാല് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടാക്കിയ ധാരണപ്രകാരമാണ് മാറ്റം. രണ്ടര വര്‍ഷത്തിനു ശേഷം മാറാനുള്ള തീരുമാനം നവ കേരള സദസിനെ തുടര്‍ന്നാണ് […]

Read More
 കാട്ടാക്കടയില്‍ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം; മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടി;

കാട്ടാക്കടയില്‍ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം; മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടി;

തിരുവനന്തപുരം: കാട്ടാക്കടയില്‍ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം. കടകളില്‍ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസ് എത്തിയപ്പോള്‍ വാഹനത്തിന് മുന്നിലേക്ക് ചാടി. പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധം ചെറുക്കാന്‍ ശ്രമിച്ചു. കാട്ടാക്കട മണ്ഡലത്തില്‍ നിന്ന് അരുവിക്കരയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി.

Read More
 കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍; ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍; ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം

കൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പാറ സ്വദേശി രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊപ്പാറ പ്രിന്റിങ് പ്രസ് ഉടമയാണ് രാജീവ്. ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ജീവനൊടക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More
 ഡോ. ഷഹനയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട റുവൈസിന് ജാമ്യം

ഡോ. ഷഹനയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട റുവൈസിന് ജാമ്യം

തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളാടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.  പ്രതി ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഡിസംബര്‍ 12 മുതല്‍ റുവൈസ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഏത് ജാമ്യ വ്യവസ്ഥയും പാലിക്കാമെന്നുമാണ് റുവൈസ് വാദിച്ചത്. ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയില്‍ റുവൈസിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പഠനത്തിന് ശേഷം […]

Read More