ജ്യൂസില്‍ മദ്യം കലര്‍ത്തി കുടിപ്പിച്ചു; യുവതിയെ മയക്കിയശേഷം പീഡിപ്പിച്ചു; കൂട്ടുകാരിയും ആണ്‍ സുഹൃത്തും പിടിയില്‍

ജ്യൂസില്‍ മദ്യം കലര്‍ത്തി കുടിപ്പിച്ചു; യുവതിയെ മയക്കിയശേഷം പീഡിപ്പിച്ചു; കൂട്ടുകാരിയും ആണ്‍ സുഹൃത്തും പിടിയില്‍

തിരുവനന്തപുരം: കോവളത്ത് ജ്യൂസില്‍ മദ്യം കലര്‍ത്തി യുവതിയെ കുടിപ്പിച്ച് മയക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയുടെ കൂട്ടുകാരിയും ആണ്‍ സുഹൃത്തും പിടിയില്‍. കോവളത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലിചെയ്യുന്ന മലപ്പുറം ഈശ്വരമംഗലം സ്വദേശി ശരത് (28), ഇയാളുടെ പെണ്‍ സുഹൃത്ത് മണ്ണാര്‍ക്കാട് എടത്തനാട്ടുകാര വെള്ളാംപാടത്തില്‍ സൂര്യ( 33) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് കോവളത്തെ സ്വകാര്യ ഹോട്ടലില്‍ പീഡനത്തിനിരയായത്. കഴിഞ്ഞ 17 നായിരുന്നു സംഭവം. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം […]

Read More
 പീഡനത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി

പീഡനത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: പീഡനത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന അഡ്വ. പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മജിസ്‌ട്രേറ്റിന് ‘ മുന്നില്‍ ഹാജരാക്കിയാല്‍ അഡ്വ മനുവിന്റെ ജാമ്യാപേക്ഷ കാലതാമസമില്ലാതെ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസിന്റെ കേസ് ഡയറിയും മറ്റും പരിശോധിച്ച സാഹചര്യത്തില്‍ പിജി മനുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് മനസ്സിലാകുന്നത് എന്നും […]

Read More
 പാര്‍ലമെന്റിലെ കൂട്ട സസ്‌പെന്‍ഷന്‍; ജന്തര്‍ മന്ദറില്‍ ഇന്ന് ഇന്ത്യ മുന്നണിയുടെ പ്രതിഷേധം

പാര്‍ലമെന്റിലെ കൂട്ട സസ്‌പെന്‍ഷന്‍; ജന്തര്‍ മന്ദറില്‍ ഇന്ന് ഇന്ത്യ മുന്നണിയുടെ പ്രതിഷേധം

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷനെതിരെ ഇന്ത്യ മുന്നണി പ്രതിഷേധം ഇന്ന്. ജന്തര്‍ മന്ദറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പാര്‍ലമെന്റിലെ ഇന്ത്യ മുന്നണി നേതാക്കള്‍ പങ്കെടുക്കും. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് തീരുമാനം. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. വിഷയത്തില്‍ ഇന്ത്യ മുന്നണിയുടെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. പാര്‍ലമെന്റിലെ പ്രതിഷേധത്തില്‍ ഒടുവില്‍ മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി സസ്‌പെന്‍ഡ് […]

Read More
 പത്തനാപുരത്ത് ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് തീ കൊളുത്തി മരിച്ചു

പത്തനാപുരത്ത് ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് തീ കൊളുത്തി മരിച്ചു

കൊല്ലം: പത്തനാപുരം നടുകുന്നില്‍ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഭര്‍ത്താവ് തീ കൊളുത്തി മരിച്ചു. രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു ( 27 ) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മകള്‍ ആരുഷ്മ (10) എസ് എ ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിനും കാരണമെന്ന് പൊലീസ് പറഞ്ഞു.

Read More
 ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്

ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്

ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. 85 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളില്‍ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ അഖില്‍ പി ധര്‍മജനും ജൂഡും ചേര്‍ന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, അപര്‍ണ ബാലമുരളി തുടങ്ങി വമ്പന്‍ താരനിരയിലാണ് പുറത്തിറങ്ങിയത്. അമേരിക്കാറ്റ്‌സി (അർമേനിയ),ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ),ദി […]

Read More
 ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു; അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് എന്ന് ആരോപണം

ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു; അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് എന്ന് ആരോപണം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം. ആറ്റിങ്ങല്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ നജാമിന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ആലംകോട് മുസ്ലിം പള്ളിക്കെതിര്‍വശമുള്ള നജാമിന്റെ വീട് എറിഞ്ഞ് തകര്‍ത്തു. സമീപത്തുള്ള നജാമിന്റെ സഹോദരി താഹിറാബീവിയുടെ വീടും എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. താഹിറാബീവിയുടെ മകന്‍ സനതിന് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. ബുധനാഴ്ച രാത്രിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ ആലംകോട്ടുണ്ടായ പ്രതിഷേധത്തിന്റെയും ‘ സംഘര്‍ഷത്തിന്റെയും തുടര്‍ച്ചയാണ് അക്രമസംഭവങ്ങളെന്നാണ് […]

Read More
 നവകേരള സദസിന് നാളെ സമാപനം. കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ സദസ്സിനെതിരായ പ്രതിപക്ഷം പ്രതിഷേധം ശക്തം

നവകേരള സദസിന് നാളെ സമാപനം. കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ സദസ്സിനെതിരായ പ്രതിപക്ഷം പ്രതിഷേധം ശക്തം

തിരുവനന്തപുരം: നവകേരള സദസിന് നാളെ സമാപനം. തലസ്ഥാന ജില്ലയിലെ പര്യടനം ഇന്ന് രണ്ടാം ദിവസം ആണ്. അരുവിക്കര ,കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭ എത്തുന്നത്. കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ സദസ്സിനെതിരായ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വഴിനീളെ പ്രതിഷേധവും കരിങ്കൊടിയുമായാണ് പ്രതിപക്ഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേല്‍ക്കുന്നത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ത്തെ തുടര്‍ന്ന് കേസെടുത്തതില്‍ പേടിച്ചുപോയെന്ന വി.ഡി.സതീശന്റെ പ്രതികരണത്തിന് ഇന്ന് കാട്ടാക്കടയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും.

Read More
 ജമ്മു കശ്മീരിലെ ഭീകരാക്രമണം; ആക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന് കൂടി മരിച്ചു; വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി

ജമ്മു കശ്മീരിലെ ഭീകരാക്രമണം; ആക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന് കൂടി മരിച്ചു; വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ രജൗരി മേഖലയിലെ ഭീകര ആക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു. ഇതുവരെ മൊത്തം അഞ്ച് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മേഖലയില്‍ ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം നടത്തിയ തെരച്ചിലിന് ഇടയിലാണ് അപ്രതീക്ഷിതമായി സൈനിക വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. മേഖലയില്‍ ഭീകരരെ ലക്ഷ്യമിട്ടുള്ള സൈനിക നടപടി പുരോഗമിക്കുകയാണ്. സൈനിക വാഹനം ആക്രമിച്ചതിനു പിന്നാലെ ഭീകരര്‍ വനമേഖലയിലേക്ക് ഉള്ളിലേക്ക് കടന്നതായാണ് വിവരം. ജമ്മു കാശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി ചേര്‍ന്നാണ് ഏറ്റുമുട്ടലിന് […]

Read More
 16 കാരനെ ആറ് സഹപാഠികള്‍ നഗ്‌നനാക്കി മര്‍ദിച്ചു; മദ്യം കുടിപ്പിച്ചു; ആക്രമണം ഫോണില്‍ പകര്‍ത്തി; കടം വാങ്ങിയ 200 രൂപ തിരികെ ആവശ്യപ്പെട്ടതാണ് മര്‍ദനത്തിന് കാരണമെന്ന് പോലീസ്

16 കാരനെ ആറ് സഹപാഠികള്‍ നഗ്‌നനാക്കി മര്‍ദിച്ചു; മദ്യം കുടിപ്പിച്ചു; ആക്രമണം ഫോണില്‍ പകര്‍ത്തി; കടം വാങ്ങിയ 200 രൂപ തിരികെ ആവശ്യപ്പെട്ടതാണ് മര്‍ദനത്തിന് കാരണമെന്ന് പോലീസ്

ഉത്തര്‍പ്രദേശില്‍ ഝാന്‍സിയില്‍ 16 കാരനെ ആറ് സഹപാഠികള്‍ നഗ്‌നനാക്കി മര്‍ദിച്ചു. സഹപാഠികളിലൊരാള്‍ കടം വാങ്ങിയ 200 രൂപ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടതാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും കുട്ടി പൊലീസിനോട് പറഞ്ഞു. ചെറുത്തതോടെ മര്‍ദിക്കാന്‍ തുടങ്ങി. നഗ്‌നനാക്കിയ ശേഷം ആറ് പേര്‍ വടിയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദിച്ചു. ആക്രമണം ഫോണില്‍ പകര്‍ത്തി. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി ആരോപിച്ചു. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇരയായ […]

Read More
 കെഎസ് യു പൊലീസിന് നേരെ മുട്ടത്തോടിനകത്ത് മുളകുപൊടി പ്രയോഗിച്ചു; ഗോലി; അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും കണ്ടെത്തി

കെഎസ് യു പൊലീസിന് നേരെ മുട്ടത്തോടിനകത്ത് മുളകുപൊടി പ്രയോഗിച്ചു; ഗോലി; അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും കണ്ടെത്തി

തിരുവനന്തപുരം: കെഎസ്യു ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ പൊലീസിന് നേരെ മുളക് പൊടി പ്രയോഗവും ഗോലിയേറും നടന്നെന്ന് ആരോപണം. മുട്ടത്തോടിനകത്ത് മുളകുപൊടി നിറച്ചാണ് പ്രയോഗിച്ചെന്നാണ് കരുതുന്നത്. അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും കണ്ടെടുത്തു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ കെഎസ്യു ശ്രമിച്ചെന്ന് പൊലീസ് ആരോപിച്ചു. പൊലീസിന്റെ ഫൈബര്‍ ലാത്തിയും തകര്‍ന്നിട്ടുണ്ട്. കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിനിടെയാണ് ലാത്തി തകര്‍ന്നത്. അതിന്റേയും അവശിഷ്ടങ്ങള്‍ റോഡില്‍ ഉണ്ട്. ഭാരമുള്ള ഗോലികളും പ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തു. തങ്ങളെ അക്രമിക്കാന്‍ കെഎസ്യു പ്രവര്‍ത്തകര്‍ കരുതിയതാണ് ഇതെന്ന് പൊലീസ് ആരോപിച്ചു.

Read More