ചായയുണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

ചായയുണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

മുംബൈ: ഗാസിയാബാദിലെ ഫസല്‍ഗഡില്‍ ചായയുണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ദമ്പതികളുടെ മകനാണ് ഗാസിയാബാദ് പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ചായയുണ്ടാക്കുന്നതിനെ ചൊല്ലി ധരംവീര്‍ സിങ്ങും ഭാര്യ സുന്ദരിയും(50) തമ്മില്‍ കലഹിക്കുകയായിരുന്നു. തര്‍ക്കം മുറുകിയപ്പോള്‍ ധരംവീര്‍ മൂന്ന് നാലു തവണ മൂര്‍ച്ചയേറിയ കത്തിയുപയോഗിച്ച് ഭാര്യയുടെ കഴുത്തില്‍ കുത്തി. അതിനു ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലുള്ള സുന്ദരിയുടെ മൃതദേഹമാണ് കണ്ടത്. ധരംവീറിനെ അറസ്റ്റ് ചെയ്തു.

Read More
 അയോധ്യ രാമക്ഷേത്രത്തിന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ യുവാവ് പിടിയില്‍

അയോധ്യ രാമക്ഷേത്രത്തിന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ യുവാവ് പിടിയില്‍

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വീഡിയോ പകര്‍ത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍. ഛത്തീസ്ഗഢ് സ്വദേശി ഭാനു പട്ടേല്‍ ആണ് അറസ്റ്റിലായത്. അനധികൃത ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള പ്രദേശമാണ് രാമക്ഷേത്ര പരിസരം. ബൈക്കിലെത്തി ഹെല്‍മറ്റില്‍ ഘടിപ്പിച്ച് ക്യാമറയില്‍ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. രാം ജന്മഭൂമി പൊലീസ് സ്റ്റേഷനില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.

Read More
 ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്; സര്‍ക്കുലര്‍ ഇറക്കി

ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്; സര്‍ക്കുലര്‍ ഇറക്കി

ന്യൂഡല്‍ഹി: ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്. പാര്‍ലമെന്റ് ചേംബര്‍, ലോബി, ഗാലറി എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് സര്‍ക്കുലര്‍ ഇറക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുസഭകളിലുമായി 142 എം.പിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റിലെ പുകയാക്രമണത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.പിമാര്‍ പ്രതിഷേധിച്ചത്. ഇന്ന് അമിത് ഷാ പാര്‍ലമെന്റില്‍ എത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വലിയ പ്രതിഷേധം തടയാനാണ് കൂടുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ […]

Read More
 വളയത്ത് യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടി; കത്തികൊണ്ടുള്ള വെട്ടില്‍ കഴുത്തിന് പരിക്ക്

വളയത്ത് യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടി; കത്തികൊണ്ടുള്ള വെട്ടില്‍ കഴുത്തിന് പരിക്ക്

വടകര: നാദാപുരം വളയത്ത് യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മല്‍ പ്രശാന്ത് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30ന് വളയം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. കുനിയില്‍ ഗിരീഷ് എന്നയാളാണ് പ്രശാന്തിനെ വിളിച്ചുവരുത്തി വെട്ടിയത്. കത്തികൊണ്ടുള്ള വെട്ടില്‍ കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രശാന്ത് നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Read More
 കണ്ണൂരില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പൂജാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പൂജാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍: പാനൂര്‍ വടക്കേ പൊയിലൂര്‍ കുരുടന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇടഞ്ഞ ആനയെ തളച്ചു. ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുന്നള്ളത്തില്‍ പങ്കെടുക്കാനായി ഒട്ടേറെ ഭക്തര്‍ എത്തിയിരുന്നു. ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും താഴേക്ക് വീണു. തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെ പിന്നീട് തളച്ചു.എഴുന്നള്ളിപ്പിന് മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് തൃശൂരില്‍ നിന്നെത്തിയ […]

Read More
 കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്; ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയര്‍ന്നു

കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്; ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നത്. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.കൊവിഡ് ബാധിച്ച് കേരളത്തില്‍ ഇന്നലെ രണ്ടു പേര്‍ മരിച്ചു. 292 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം (ആക്ടീവ് കേസുകള്‍) 2041 ആയി […]

Read More
 ‘ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല’; റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്ന് ഡോ ഷെഹ്നയുടെ ആത്മഹത്യ കുറിപ്പില്‍

‘ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല’; റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്ന് ഡോ ഷെഹ്നയുടെ ആത്മഹത്യ കുറിപ്പില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോ ഷെഹ്നയോട് സുഹൃത്തായിരുന്ന ഡോ റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്ന് ഷെഹ്നയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പില്‍ റുവൈസിനെ കുറിച്ച് ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളതെന്നും പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ലെന്ന് ഡോ റുവൈസിനെ കുറിച്ച് ഡോ ഷെഹ്ന പറയുന്നു. അവന് പണമാണ് വേണ്ടത്, അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാന്‍ എന്തിന് ജീവിക്കണം? […]

Read More
 ഡോണള്‍ഡ് ട്രംപ് അയോഗ്യന്‍; 2024 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

ഡോണള്‍ഡ് ട്രംപ് അയോഗ്യന്‍; 2024 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കി കോടതി. കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപ് സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോളറാഡോ സുപ്രീംകോടതിയുടേതാണ് വിധി. യുഎസിന്റെ ചരിത്രത്തില്‍ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരില്‍ അയോഗ്യനാകുന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയാണ് ഡോണള്‍ഡ് ട്രംപ്. 2020 ലെ തിരഞ്ഞെടുപ്പിന് പിന്നാലെ ബൈഡന്‍ അധികാരത്തിലേറുന്നത് ചെറുക്കാന്‍ ക്യാപിറ്റോളില്‍ വലിയ സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നില്‍ ട്രംപാണെന്ന് ആരോപിച്ച് സിറ്റിസണ്‍സ് ഫോര്‍ റെസ്പോണ്‍സിബിളിറ്റി ആന്റ് എത്തിക്സിന്റെ […]

Read More
 റേഷന്‍ വിതരണം സുഗമമാക്കാന്‍; സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

റേഷന്‍ വിതരണം സുഗമമാക്കാന്‍; സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ 185.64 കോടി രൂപ അനുവദിച്ചു. റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്. ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് ബജറ്റില്‍ നീക്കിവച്ച തുക മുഴുവന്‍ കോര്‍പറേഷന് നല്‍കാന്‍ തീരുമാനിച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷന്‍ […]

Read More
 ഭര്‍ത്താവായാലും അനുവാദമില്ലാതെ സ്പര്‍ശിക്കരുത്, അത് ബലാത്സംഗം; ശ്രദ്ധേയപരാമര്‍ശവുമായി ഗുജറാത്ത് ഹൈക്കോടതി

ഭര്‍ത്താവായാലും അനുവാദമില്ലാതെ സ്പര്‍ശിക്കരുത്, അത് ബലാത്സംഗം; ശ്രദ്ധേയപരാമര്‍ശവുമായി ഗുജറാത്ത് ഹൈക്കോടതി

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ശ്രദ്ധേയമായ പരാമര്‍ശം നടത്തി ഗുജറാത്ത് ഹൈക്കോടതി. രാജ്‌കോട്ടില്‍ നിന്നുള്ള യുവതിയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കിയത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് സിസിടിവി ക്യാമറ വച്ച് തങ്ങളുടെ കിടപ്പറയില്‍ നിന്നുള്ള രംഗങ്ങള്‍ പകര്‍ത്തി, നഗ്‌നചിത്രങ്ങളും വീഡിയോയും പകര്‍ത്തി. ഭര്‍ത്താവ് ഫോണിലും തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി പിന്നീടത് കുടുംബ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചു, ആ ദൃശ്യങ്ങള്‍ ചില അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റു ഇതൊക്കെ കാണിച്ചാണ് യുവതി പരാതി […]

Read More