കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുക് നാശിനി കുടിച്ചു; ഒന്നര വയസുകാരി മരിച്ചു

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുക് നാശിനി കുടിച്ചു; ഒന്നര വയസുകാരി മരിച്ചു

കാസര്‍കോട്: കാസര്‍കോട് കൊതുക് നാശിനി അബദ്ധത്തില്‍ അകത്ത് ചെന്ന് ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജസ ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കൊതുക് നാശിനി കുടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.

Read More
 ഐപിഎല്‍ താരലേലം; വിന്‍ഡീസ് നായകനെ 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍; 6.80 കോടിക്ക് ട്രാവിസ് ഹെഡിനെ സ്വന്തമാക്കി ഹൈദരാബാദ്, ഹാരി ബ്രൂക്ക് ഡല്‍ഹിയില്‍

ഐപിഎല്‍ താരലേലം; വിന്‍ഡീസ് നായകനെ 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍; 6.80 കോടിക്ക് ട്രാവിസ് ഹെഡിനെ സ്വന്തമാക്കി ഹൈദരാബാദ്, ഹാരി ബ്രൂക്ക് ഡല്‍ഹിയില്‍

ദുബായ്: ഐപിഎല്‍ താരലേലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് താരം റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിനെ സ്വന്തമാക്കി സണ്‍ റൈസേഴ്സ് ഹൈദരാബാദ്. 6.80 കോടി രൂപയ്ക്കാണ് ട്രാവിസ് ഹെഡിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. ന്യൂസീലന്‍ഡ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രച്ചിന്‍ രവീന്ദ്രയെ ചെന്നൈ സ്വന്തമാക്കി. 1.80 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മീന്‍സ് ഹൈദരാബാദില്‍. സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്കാണ്. 20 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. രണ്ട് […]

Read More
 ഷര്‍ട്ടിന്റെ ബട്ടനിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണവുമായി യുവാവ് പിടിയില്‍

ഷര്‍ട്ടിന്റെ ബട്ടനിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണവുമായി യുവാവ് പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ഷര്‍ട്ടിന്റെ ബട്ടനിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 235 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പൊലീസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് ബിഷറത്ത്(24) ആണ് ബട്ടനിനകത്ത് ഒളിപ്പിച്ച സ്വര്‍ണവുമായി പിടിയിലായത്. ബട്ടനിനുള്ളില്‍ ഒളിപ്പിച്ച ശേഷം ഷര്‍ട്ട് ബാഗേജില്‍ മറ്റു വസ്ത്രങ്ങള്‍ക്കൊപ്പം വയ്ക്കുകയായിരുന്നു. കസ്റ്റംസിനെ വെട്ടിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിയിലായത്. മറ്റൊരു സ്വര്‍ണവേട്ടയില്‍ മൂന്നു കിലോ സ്വര്‍ണമാണു പിടികൂടിയത്. കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ്(42), തളിപ്പറമ്പ് സ്വദേശി ആശാ തോമസ്(33), മീനടത്തൂര്‍ സ്വദേശി ശിഹാബുദ്ദീന്‍ […]

Read More
 വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

ബെംഗളൂരു: വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും അസുഖമുള്ളവര്‍ക്കുമാണ് ഫെയ്‌സ് മാസ്‌ക് കര്‍ണാടക നിര്‍ബന്ധമാക്കിയത്. പനി, ജലദോഷം, ചുമ എന്നി ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. കേരളത്തില്‍ നിന്ന് മടങ്ങുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും നിലവില്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 1749 കോവിഡ് കേസുകളാണ് ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് […]

Read More
 ബൈക്കില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക്

ബൈക്കില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക്

കോട്ടയം: പാലാ കടപ്പാട്ടൂര്‍ ബൈപ്പാസില്‍ ബൈക്കില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക്. പൂഞ്ഞാര്‍ പെരുനിലം സ്വദേശികളായ കളപ്പുരയ്ക്കല്‍ ബെന്നിയ്ക്കും മകന്‍ ആല്‍ബിനുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 8.30ഓടെയായിരുന്നു അപകടം. പാലാ പന്ത്രണ്ടാം മൈലില്‍ നിന്നും കടപ്പാട്ടൂരിലേയ്ക്ക് വരികയായിരുന്നു ലോറി. മുരിക്കുംപുഴ കത്തീഡ്രല്‍ പള്ളി റോഡ് വഴിയെത്തി ബൈപ്പാസ് റോഡ് കുറുകെ കടന്ന് മുത്തോലിയിലേയ്ക്ക് പോകാന്‍ ശ്രമിക്കവെയാണ് ബൈക്കില്‍ ലോറി ഇടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്കില്‍ പോവുകയായിരുന്ന അച്ഛനും മകനും […]

Read More
 ഷഫ്നയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തി; ഭര്‍തൃപിതാവ് കഴുത്ത് പിടിച്ച് ഞെരിച്ചു; ബന്ധുക്കള്‍

ഷഫ്നയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തി; ഭര്‍തൃപിതാവ് കഴുത്ത് പിടിച്ച് ഞെരിച്ചു; ബന്ധുക്കള്‍

കണ്ണൂര്‍: ചൊക്ലിയിലെ ഷഫ്‌നയുടെ മരണം കൊലപാതകം ആണെന്ന ആരോപണവുമായി ബന്ധുക്കള്‍.ഭര്‍തൃവീട്ടുകാര്‍ ഷഫ്നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നു കുടുംബം ആരോപിച്ചു. തൊട്ടില്‍പ്പാലം സ്വദേശിയായ ഷഫ്നയെ (26) മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് ഷഫ്നയെ ഭര്‍തൃവീട്ടുകാര്‍ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃപിതാവ് കഴുത്ത് പിടിച്ച് ഞെരിച്ചതായി ഒരിക്കല്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഷഫ്നയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് […]

Read More
 കാരന്തൂര്‍ മുന്‍ മഹല്ല് സെക്രട്ടറി തിരുത്തിപള്ളി പരേതനായ മുസ്തഫയുടെ മകന്‍ ശിഹാബ് (38)നിര്യാതനായി

കാരന്തൂര്‍ മുന്‍ മഹല്ല് സെക്രട്ടറി തിരുത്തിപള്ളി പരേതനായ മുസ്തഫയുടെ മകന്‍ ശിഹാബ് (38)നിര്യാതനായി

കുന്ദമംഗലം:കാരന്തൂര്‍ മുന്‍ മഹല്ല് സെക്രട്ടറി തിരുത്തിപള്ളി പരേതനായ മുസ്തഫയുടെ മകന്‍ ശിഹാബ് (38)നിര്യാതനായി. ഉമ്മ: പാത്തുമ്മ. ഭാര്യ: മറിയം ബുജൈനത്ത്. മക്കള്‍: മുഹമ്മദ് മുസ്തഫ, ആയിഷ.സഹോദരങ്ങള്‍: അമീര്‍, ആയിഷ, ജാസ്മിന, ഹുസ്‌നു. മയ്യിത്ത്‌നിസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കാരന്തൂര്‍ മഹല്ല് ജുമാമസ്ജിദില്‍.

Read More
 ശബരിമലയില്‍ ഭക്തജന പ്രവാഹം; മണിക്കൂറില്‍ 4200 മുതല്‍ 4500 പേര്‍ വരെ പതിനെട്ടാം പടി ചവിട്ടുന്നു; തീര്‍ഥാടകരുടെ ക്യു ശരംകുത്തിവരെ നീണ്ടു

ശബരിമലയില്‍ ഭക്തജന പ്രവാഹം; മണിക്കൂറില്‍ 4200 മുതല്‍ 4500 പേര്‍ വരെ പതിനെട്ടാം പടി ചവിട്ടുന്നു; തീര്‍ഥാടകരുടെ ക്യു ശരംകുത്തിവരെ നീണ്ടു

ശബരിമലയില്‍ ഭക്തജന പ്രവാഹം. തീര്‍ഥാടകരുടെ ക്യു ശരംകുത്തിവരെ നീണ്ടു. മണിക്കൂറില്‍ 4200 മുതല്‍ 4500 പേര്‍ വരെ പതിനെട്ടാം പടി ചവിട്ടുന്നു. വലിയ നടപ്പന്തലില്‍ ആറ് വരിയയാണ് നിലവില്‍ ക്യു ഏര്‍പ്പെടുത്തിയത്. വെര്‍ച്യുല്‍ ക്യു വഴി ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത് 90,000 പേരാണ്. പമ്പയില്‍ നിന്നും 6 മുതല്‍ 8 മണിക്കൂറെടുത്തതാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. മണ്ഡലപൂജയ്ക്ക് മുന്‍പുള്ള ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 90,000 കടന്നിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് കൂടിയാകുമ്പോള്‍ ഒരുലക്ഷത്തോളം ഭക്തര്‍ എത്താനാണ് സാധ്യതയെന്ന് […]

Read More
 തിരൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കള്‍ മരിച്ചു

തിരൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കള്‍ മരിച്ചു

മലപ്പുറം: തിരൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കള്‍ മരിച്ചു. തലക്കടത്തൂര്‍ സ്വദേശി മൃദുല്‍ (21), സുഹൃത്ത് ഇര്‍ഫാന്‍ (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മതിലിലിടിക്കുയായിരുന്നു.

Read More
 പട്ടാപകല്‍ മോഷണശ്രമം; മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

പട്ടാപകല്‍ മോഷണശ്രമം; മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

പാലക്കാട്: തൃത്താല കൂറ്റനാട് പാതയിലെ മേഴത്തൂര്‍ ശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ പട്ടാപകല്‍ മോഷണശ്രമം. മേഴത്തൂര്‍ സ്വദേശി മനോജിന്റെ വീട്ടിലാണ് പട്ടാപകല്‍ മോഷണശ്രമം അരങ്ങേറിയത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. മോഷണം നടക്കുമ്പോള്‍ വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. മോഷ്ടാവ് വീട്ടുവളപ്പിലേക്ക് കയറി അടുക്കള ഭാഗത്തെ ഗ്രില്ലിലെ പൂട്ടുപൊളിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി കാമറ തകര്‍ക്കാനും ശ്രമം നടന്നു. ജീന്‍സ് പാന്റും, കറുത്ത ഷര്‍ട്ടും, ബാഗും ധരിച്ചത്തിയ ആളാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.വീട്ടുപകരണങ്ങള്‍ മാത്രമാണ് നഷ്ടപ്പെട്ടത്.

Read More