ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ഭരണഘടനാ ചുമതലകള്‍ ഗവര്‍ണര്‍ നിര്‍വഹിക്കുന്നില്ലെന്ന് വിമര്‍ശനം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. രാഷ്ട്രപതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ചു. ഭരണഘടനാ ചുമതലകള്‍ ഗവര്‍ണര്‍ നിര്‍വ്വഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനാപരമായ ചുമതലകള്‍ ഗവര്‍ണര്‍ നിര്‍വഹിക്കുന്നില്ല എന്നാണ് കത്തില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറാകുന്നില്ല. വര്‍ഷങ്ങളോളം ബില്ലുകള്‍ പിടിച്ചുവെക്കുന്നു. ബില്ലുകളുമായി ബന്ധപ്പെട്ട് സംശയം ചോദിക്കുമ്പോള്‍ മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കിയിരുന്നു. എന്നിട്ടും ഒപ്പിടാതെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു […]
Read More
