വടകരയില്‍ എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റിന്റെ വീടിന് നേരെ കല്ലേറ്

വടകരയില്‍ എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റിന്റെ വീടിന് നേരെ കല്ലേറ്

കോഴിക്കോട്:വടകരയില്‍ എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റിന്റെ വീടിന് നേരെ കല്ലേറ്. കുറുമ്പയില്‍ സ്വദേശി ദാമോദരന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് വീടിന് നേരെ കല്ലേറ് ഉണ്ടായത്. വടകര പൊലീസ് സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. കല്ലെറിഞ്ഞവരെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചു. ഉടന്‍ കണ്ടെത്തും എന്നാണ് വിവരം.

Read More
 മകന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

മകന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

ഇടുക്കി: രാജാക്കാട് മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് മരിച്ചു. രാജാക്കാട് സ്വദേശി ആണ്ടവര്‍ ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ മണികണ്ഠന്‍ റിമാന്‍ഡില്‍ ആണ്. കഴിഞ്ഞ 24നാണ് വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ മണികണ്ഠന്‍ ആണ്ടവരെ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കണ്ടവര്‍ മധുര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഫ്ളാസ്‌ക്കും ടേബിള്‍ ഫാന്‍ അടക്കമുള്ള സാധനങ്ങള്‍ എടുത്ത് ആണ്ടവരുടെ തലക്കും മുഖത്തുമൊക്കെയാണ് മര്‍ദിച്ചത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു മര്‍ദനം. മരണം സംഭവിച്ചതിന്റെ […]

Read More
 മുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ പങ്കുവെച്ചു; ക്രൈം നന്ദകുമാറിനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ പങ്കുവെച്ചു; ക്രൈം നന്ദകുമാറിനെതിരെ കേസ്

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്. കൊച്ചി സൈബര്‍ പൊലീസാണ് കേസെടുത്തത്. BNS 192, IT നിയമത്തിലെ 67.67 A വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Read More
 കണ്ണൂര്‍ സ്‌ഫോടനം: അനൂപ് മാലിക് കോണ്‍ഗ്രസുമായി അടുത്തബന്ധമുള്ളയാളെന്ന് സിപിഎം

കണ്ണൂര്‍ സ്‌ഫോടനം: അനൂപ് മാലിക് കോണ്‍ഗ്രസുമായി അടുത്തബന്ധമുള്ളയാളെന്ന് സിപിഎം

കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനത്തില്‍ രാഷ്ട്രീയ ആരോപണവുമായി സിപിഎം. പ്രതി അനൂപ് മാലിക് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ആളാണെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. കേസ് എടുത്ത അനൂപ് മാലിക്കിന്റെ രാഷ്ട്രീയം പരിശോധിക്കണം. ഉത്സവങ്ങളും ആഘോഷങ്ങളോ അടുത്തൊന്നും ഇല്ല. ഇത്രയും മാരകമായ സ്ഫോടക വസ്തുക്കള്‍ എന്തിനാണ് നിര്‍മിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും കെകെ രാഗേഷ് ആവശ്യപ്പെട്ടു. സ്‌ഫോടനത്തില്‍ മരിച്ചയാള്‍ കിടന്നുറങ്ങുകയായിരുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ വീണാണ് മരണം സംഭവിച്ചത്. പൊട്ടിയത് പടക്കമോ ബോംബ് ആണോ എന്നതില്‍ വ്യക്തത […]

Read More
 കണ്ണൂര്‍ കീഴറയിലെ സ്‌ഫോടനം: വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെതിരെ കേസ്

കണ്ണൂര്‍ കീഴറയിലെ സ്‌ഫോടനം: വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെതിരെ കേസ്

കണ്ണൂര്‍: കണ്ണൂര്‍ കീഴറയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ പടക്കം എത്തിച്ചു നല്‍കുന്നയാളാണ് അനൂപ് എന്ന് പൊലീസ് പറയുന്നു. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന സൂചനയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂര്‍ പൊടികുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. അതേസമയം, മരിച്ചത് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയെന്നാണ് സൂചന. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് […]

Read More
 നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരിനൊരുങ്ങി പുന്നമടക്കായല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരിനൊരുങ്ങി പുന്നമടക്കായല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: 71മത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കാായല്‍. ഇന്ന് നടക്കുന്ന മത്സര വള്ളം കളിയില്‍ 21 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 75 വള്ളങ്ങള്‍ മത്സരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് വള്ളംകളി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി പങ്കെടുക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് രാവിലെ 11 മുതല്‍ നടക്കും. അതേസമയം, വള്ളം കളിയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഒഴിവാക്കാന്‍ ഇത്തവണ വെര്‍ച്വല്‍ […]

Read More
 അടൂരില്‍ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അടൂരില്‍ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: അടൂരില്‍ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടക്കടത്തുകാവ് പൊലീസ് ക്യാമ്പിലാണ് സംഭവം. കുഞ്ഞുമോന്‍ (51) ആണ് മരിച്ചത്. കുടുംബസമ്മേതം ക്യാംപ് ക്വാട്ടേഴ്‌സില്‍ ആയിരുന്നു താമസം. ക്യാമ്പിലെ പരിശീലനത്തിന്റെയും മറ്റും ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കുഞ്ഞുമോന്‍. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Read More
 മായം ചേര്‍ക്കാത്ത വിജയം; പരിശുദ്ധ ഉത്പന്നങ്ങളുമായി 15 വര്‍ഷം പിന്നിട്ട് കുടുംബശ്രീ ഹോം ഷോപ്പ്

മായം ചേര്‍ക്കാത്ത വിജയം; പരിശുദ്ധ ഉത്പന്നങ്ങളുമായി 15 വര്‍ഷം പിന്നിട്ട് കുടുംബശ്രീ ഹോം ഷോപ്പ്

മായം ചേര്‍ക്കാത്ത നാടന്‍ ഉത്പന്നങ്ങള്‍ ഹോം ഷോപ്പ് എന്ന പേരില്‍ വീടുകളിലെത്തിച്ച് ജീവിത വിജയം കൊയ്ത് ജില്ലയിലെ കുടുംബശ്രീ വനിതകള്‍. വിപണനത്തില്‍ ബദല്‍ വികസിപ്പിച്ചെടുത്ത് വിജയകരമായ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഹോം ഷോപ്പ് പദ്ധതിയിലൂടെ ഓഗസ്റ്റില്‍ മാത്രം കോഴിക്കോട് ജില്ലയില്‍ നടന്നത് 1.10 കോടി രൂപയുടെ കച്ചവടമാണ്. ‘നല്ലതു വാങ്ങുക നന്മ ചെയ്യുക’ എന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കി പരിശുദ്ധമായ നാട്ടുരുചികള്‍ വിപണിയിലെത്തിക്കുന്ന ഹോം ഷോപ്പുകള്‍ ഷോപ്പ് ഉടമകള്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഓഫീസ് സ്റ്റാഫുകള്‍, മാനേജ്മെന്റ് ടീം തുടങ്ങി […]

Read More
 പ്രണയസാഫല്യം; തമിഴ് നടന്‍ വിശാലിന്റെ വിവാഹനിശ്ചയം നടന്നു

പ്രണയസാഫല്യം; തമിഴ് നടന്‍ വിശാലിന്റെ വിവാഹനിശ്ചയം നടന്നു

നടന്‍ വിശാലും യുവനടി ധന്‍ഷികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇപ്പോഴിതാ രണ്ടുപേരും അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വിശാലിന്റെ ജന്മദിനം കൂടിയായ ഇന്ന് വിവാഹനിശ്ചയം നടത്തുകയായിരുന്നു. ഇക്കാര്യം സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും അറിയിച്ചത്. ”ഈ പ്രപഞ്ചത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള എന്റെ പ്രിയപ്പെട്ടവരെ, എന്റെ ജന്മദിനത്തില്‍ ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി. ഇന്ന് ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നെന്ന സന്തോഷവാര്‍ത്ത പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. വളരെ അനുഗ്രഹീതനുമായി തോന്നുന്നു. എപ്പോഴും […]

Read More
 ഇസ്രായേല്‍ ആക്രമണത്തില്‍ ഹൂതി ഗ്രൂപ്പിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്രായേല്‍ ആക്രമണത്തില്‍ ഹൂതി ഗ്രൂപ്പിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

തെല്‍ അവീവ്: യെമന്‍ തലസ്ഥാനമായ സന്‍ആയിലെ ഹൂതി സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹൂതി ഗ്രൂപ്പിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഹൂതി ഗ്രൂപ്പിന്റെ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവിയും നിരവധി അനുയായികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യെമനിലെ അല്‍ ജുമൂരിയ ചാനല്‍, ഏദന്‍ അല്‍ ഗാദ് ദിനപത്രം എന്നിവരാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റേതെന്ന് പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രൂപ്പിന്റെ നേതാവ് അബ്ദുല്‍ മാലിക് അല്‍ […]

Read More