തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണു; വയോധികയ്ക്ക് ദാരുണാന്ത്യം

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണു; വയോധികയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്. വളവ് തിരിയുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് മുന്‍വശത്തെ ഡോറിലൂടെ നളിനി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസില്‍ കയറിയ ശേഷം പിന്നിലേക്ക് നടന്നുപോകുമ്പോഴാണ് അപകടം. ഡോര്‍ അടച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ ഡോര്‍ തുറന്നുപോയി. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More
 ഇടുക്കി ചൊക്രമുടിയിലെ റിസോര്‍ട്ടിന് വ്യാജപട്ടയം; റിസോര്‍ട്ട് റവന്യൂ വകുപ്പ് ഏറ്റെടുത്തു

ഇടുക്കി ചൊക്രമുടിയിലെ റിസോര്‍ട്ടിന് വ്യാജപട്ടയം; റിസോര്‍ട്ട് റവന്യൂ വകുപ്പ് ഏറ്റെടുത്തു

ഇടുക്കി: പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയ ഇടുക്കി ചൊക്രമുടിയിലെ സ്വകാര്യ റിസോര്‍ട്ട് റവന്യൂ വകുപ്പ് ഏറ്റെടുത്തു. വിന്‍ഡര്‍ ഗാര്‍ഡന്‍ റിസോര്‍ട്ടാണ് ഏറ്റെടുത്തത്. പട്ടയം വ്യാജമെന്ന് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കണ്ടെത്തിയത്. ഏതാണ്ട് അഞ്ച് ഏക്കറോളം ഭൂമി നിലവില്‍ റവന്യൂവകുപ്പ് പിടിച്ചെടുത്തു. അതില്‍ ഏറ്റവും ഒടുവിലത്തെയാണ് വിന്‍ഡര്‍ ഗാര്‍ഡന്‍ റിസോര്‍ട്ട്. ഒരേക്കറോളം ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഇത് ഏറ്റെടുക്കണമെന്ന നിര്‍ദേശം റവന്യൂവകുപ്പ് നല്‍കിയിരുന്നു. ഇന്ന് ഉച്ചക്ക് പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടില്‍ എത്തി സീല്‍വെച്ച് […]

Read More
 കണ്ടലിലൂടെ തീരസംരക്ഷണം: വിദ്യാര്‍ഥികളുടെ സര്‍വേ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു

കണ്ടലിലൂടെ തീരസംരക്ഷണം: വിദ്യാര്‍ഥികളുടെ സര്‍വേ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു

ലോക കണ്ടല്‍ ദിനത്തോടനുബന്ധിച്ച് ബേപ്പൂര്‍ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് സമര്‍പ്പിച്ചു. ബേപ്പൂര്‍ ബി സി റോഡിന്റെ തീരത്തുള്ള വീടുകളില്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തലുകളാണ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കൈമാറിയത്. സ്‌കൂളിലെ രണ്ടാം വര്‍ഷ എന്‍എസ്എസ് വോളന്റിയര്‍മാരാണ് സര്‍വേ നടത്തിയത്. കരിങ്കല്ലും സിമന്റും ഉപയോഗിച്ചുള്ള കടല്‍ ഭിത്തികളേക്കാള്‍ സംരക്ഷണം നല്‍കാന്‍ കണ്ടലുകള്‍ക്ക് കഴിയുമെന്നും കണ്ടലുകള്‍ ഉപയോഗിച്ചുള്ള തീരസംരക്ഷണം […]

Read More
 ഗെയിമിന് അടിമ; മരുമകനെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

ഗെയിമിന് അടിമ; മരുമകനെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

ബംഗളൂരു: ഗെയിമിന് അടിമയായ മരുമകനെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ജി.ആര്‍ നാഗപ്രസാദ്(50) ആണ് മരുമകനായ 14 വയസുകാരനായ അമോഘ് കീര്‍ത്തിയെ കൊലപ്പെടുത്തിയത്. വിനായക നഗറില്‍ ആഗസ്റ്റ് നാലിനാണ് സംഭവം നടക്കുന്നത്. രാത്രിയില്‍ ഉണ്ടായ തര്‍ക്കത്തെ ചൊല്ലിയാണ് അമ്മാവന്‍ മരുമകനെ കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഓണ്‍ലൈന്‍ ഗെയിമായ ഫ്രീഫയറിനായി അമ്മാവനോട് അമോഘ് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാഗപ്രസാദ് പണം നല്‍കാന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് കൗമാരക്കാരനായ മരുമകനും അമ്മാവനും തമ്മില്‍ കടുത്ത വഴക്കുണ്ടായി. പിറ്റേ […]

Read More
 കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

കോതമംഗലം: എറണാകുളം കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കോതമംഗലം സ്വദേശി സോനാ എല്‍ദോസിന്റെ ആത്മഹത്യയില്‍ പറവൂര്‍ സ്വദേശി റമീസിനെതിരെയാണ് കേസെടുത്തത്. ആത്മഹത്യാപ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പ്രതി സോനയെ മര്‍ദിച്ചതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്.റമീസ് മുന്‍പും ലഹരി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. സോനയുടെ ആത്മഹത്യാക്കുറിപ്പില്‍ റമീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തന്നെ മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും മതം മാറാന്‍ തയ്യാറായ ശേഷവും […]

Read More
 വോട്ടര്‍പട്ടികയിലെ ക്രമക്കേട്; ഇന്‍ഡ്യ സഖ്യത്തിലെ എം.പിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

വോട്ടര്‍പട്ടികയിലെ ക്രമക്കേട്; ഇന്‍ഡ്യ സഖ്യത്തിലെ എം.പിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലേക്ക് ഇന്‍ഡ്യ സഖ്യത്തിലെ എം.പിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. എം.പിമാരുടെ പ്രതിഷേധ മാര്‍ച്ച് ഡല്‍ഹി പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. രാവിലെ 11.30ന് പാര്‍ലമെന്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്തേക്ക് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പാര്‍ലമെന്റ് ബ്ലോക്കില്‍ വച്ച് എം.പിമാരെ വന്‍ പൊലീസ് സന്നാഹം തടഞ്ഞു. ഇതേതുടര്‍ന്ന് എം.പിമാര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. […]

Read More
 സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം? ഗവര്‍ണറെ പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണം; വിഡി സതീശന്‍

സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം? ഗവര്‍ണറെ പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണം; വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി വിഭജനഭീതി ദിനം ആചരിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍വകലാശല വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിന് സമാന്തരമായി ഗവര്‍ണര്‍ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്. താന്‍ ഇപ്പോഴും വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ ആര്‍.എസ്.എസുകാരനാണെന്നാണ് ഭരണഘടനാപദവിയില്‍ ഇരിക്കുന്ന വിശ്വനാഥ് ആര്‍ലേക്കര്‍ കേരളത്തോട് വിളിച്ചു പറയുന്നത്. ഗവര്‍ണറുടെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഗവര്‍ണറുടെ വഴിവിട്ട നടപടികളില്‍ മൗനം പാലിക്കാതെ മുഖ്യമന്ത്രിയും സംസ്ഥാന […]

Read More
 വെളിച്ചെണ്ണ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെല്‍; എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഉറപ്പാക്കും; സപ്ലൈകോ മാനേജര്‍

വെളിച്ചെണ്ണ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെല്‍; എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഉറപ്പാക്കും; സപ്ലൈകോ മാനേജര്‍

വെളിച്ചെണ്ണ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെല്‍. സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ കൂടുതല്‍ സ്റ്റോക്കുകള്‍ എത്തിത്തുടങ്ങിയെന്ന് സപ്ലൈകോ മാനേജര്‍ രമേഷ്. നാലുദിവസം മുന്നേ തന്നെ വെളിച്ചെണ്ണ സപ്ലൈകോയിലെത്തിയെന്നും വെളിച്ചെണ്ണ വില പൊതുവില്‍ കുറഞ്ഞുവെന്നും സപ്ലൈകോ മാനേജര്‍ രമേഷ് പറഞ്ഞു. സര്‍ക്കാരിന്റെ ഇടപെടല്‍ വെളിച്ചെണ്ണ വില നന്നായി കുറഞ്ഞു. 500ന് മുകളില്‍ നിന്ന് താഴേക്ക് വില എത്തി. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും വെള്ളിച്ചെണ്ണ ഉറപ്പാക്കും. വെളിച്ചെണ്ണ വില കുറുക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ സ്വാഗതാര്‍ഹമെന്നും സപ്ലൈകോ മാനേജര്‍ രമേഷ് പറഞ്ഞു. പൊതുവിപണിയിലും എണ്ണ വില […]

Read More
 സി. പി. ഐ 1.24 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

സി. പി. ഐ 1.24 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

സി.പി ഐ സംസ്ഥാന കൗണ്‍സില്‍ 1,23,83,709 രൂപ വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി ഒരു കോടി രൂപ വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കൗണ്‍സില്‍ 55 ലക്ഷം രൂപ വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി.

Read More
 പതിനായിരത്തിലധികം ഇരട്ട വോട്ടുകള്‍; ഇടുക്കിയിലും ഇരട്ട വോട്ട് ആരോപണവുമായി കോണ്‍ഗ്രസ്

പതിനായിരത്തിലധികം ഇരട്ട വോട്ടുകള്‍; ഇടുക്കിയിലും ഇരട്ട വോട്ട് ആരോപണവുമായി കോണ്‍ഗ്രസ്

ഇടുക്കി: ഇടുക്കിയിലും ഇരട്ട വോട്ട് ആരോപണവുമായി കോണ്‍ഗ്രസ്. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ പതിനായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നാണ് ആരോപണം. റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് തമിഴ്‌നാട് സ്വദേശികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സേനാപതി വേണു പറഞ്ഞു. തമിഴ് വംശജര്‍ കൂടുതലായി താമസിക്കുന്ന സ്ഥലമാണ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം. ഇരട്ടവോട്ട് ചെയ്യിക്കുന്ന രീതി വര്‍ഷങ്ങളായി തുടരുന്നുണ്ടെന്നും ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് അവിടെയും വോട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ […]

Read More