വിഭജന ഭീതി ദിനം ആഘോഷിക്കണം; വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍
ന്യൂഡല്‍ഹി: വിഭജന ഭീതി ദിനം ആഘോഷിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വൈസ് ചാന്‍സിലര്‍മാര്‍ക്കാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ആഗസ്റ്റ് 14ന് ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് ആഹ്വാനം. 2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഭജനഭീതി ദിനം ആചരിക്കണമെന്ന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം യു.ജി.സിയും സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. സര്‍വകലാശാലകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്നായിരുന്നു നിര്‍ദേശം. ഗവര്‍ണര്‍ നിലവില്‍ നല്‍കിയ നിര്‍ദേശപ്രകാരം വൈസ്ചാന്‍സിലര്‍മാരും വിദ്യാര്‍ഥികളും അധ്യാപകരും ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍വകലാശാലകള്‍ക്ക് […]
Read More
