അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാര്‍; നടപടി തെറ്റായ വിവരങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച്

അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാര്‍; നടപടി തെറ്റായ വിവരങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച്

ന്യൂഡല്‍ഹി: അരുന്ധതി റോയിയുടെ ആസാദി ഉള്‍പ്പടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാര്‍. തെറ്റായ വിവരങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. അരുന്ധതി റോയിയുടെ പുസ്തകത്തിന് പുറമേ ഭരണഘടനാ വിദഗ്ധന്‍ എ.ജി നൂര്‍ണിയുടെ ദി കശ്മീര്‍ ഡിസ്പ്യൂട്ട് 1947-2012 എന്ന പുസ്തകവും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ലഫ്റ്റന്റ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. സുമാന്ത്ര ബോസിന്റെ കശ്മീര്‍ അറ്റ് ദ ക്രോസ്‌റോഡ്‌സ് ആന്‍ഡ് കണ്ടസ്റ്റഡ് ലാന്‍ഡ് എന്ന പുസ്തകവും നിരോധിച്ചിട്ടുണ്ട്. ജമ്മുകശ്മീര്‍ ആഭ്യന്തരമന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധന ഉത്തരവില്‍ […]

Read More
 കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ച് രണ്ട് മരണം

കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ച് രണ്ട് മരണം

കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. പനവേലി സ്വദേശിനി സോണിയ, ശ്രീ കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഓട്ടൊ ഡ്രൈവര്‍ വിജയന് (65) ഗുരുതരമായി പരിക്കേറ്റു. ബസ്റ്റോപ്പിലേക്കും ഓട്ടോ സ്റ്റാന്‍ഡിലേക്കും മിനി ലോറി ഇടിച്ചു കയറുകയായിരുന്നു. മിനിലോറിയും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം, മൂവാറ്റുപുഴ കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോട്ടക്കവല കുഴികണ്ടത്തില്‍ വീട്ടില്‍ മണിയുടെ മകന്‍ 10 വയസുള്ള കാശിനാഥന്‍ […]

Read More
 ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശം; അടൂരിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് നിയമോപദേശം

ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശം; അടൂരിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാല കൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. അടൂരിന്റെ പ്രസംഗത്തില്‍ എസ്ഇ-എസ്ടി വിഭാഗങ്ങള്‍ക്കെതിരെ പരാമര്‍ശമില്ലെന്നും ഫണ്ട് നിര്‍ത്തലാക്കണമെന്നോ, ഫണ്ട് നല്‍കുന്നത് ശരിയില്ലെന്നോ അടൂര്‍ പറയുന്നില്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നത്. സിനിമ നയരൂപീകരണ യോഗത്തില്‍ അടൂര്‍ നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഒരു കേസ് എടുക്കാന്‍ സാധിക്കില്ല എന്നാണ് വിശദീകരണം.ഫിലിം കോണ്‍ക്ലേവ് സമാപന ചടങ്ങിലാണ് പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപ പരാമര്‍ശം […]

Read More
 ഫോണ്‍പേ, ഗൂഗ്ള്‍പേ ഇടപാടുകള്‍ ഇനി സൗജന്യമാവില്ല; യു.പി.ഐക്ക് ചാര്‍ജ് ചുമത്തുമെന്ന് ആര്‍.ബി.ഐ

ഫോണ്‍പേ, ഗൂഗ്ള്‍പേ ഇടപാടുകള്‍ ഇനി സൗജന്യമാവില്ല; യു.പി.ഐക്ക് ചാര്‍ജ് ചുമത്തുമെന്ന് ആര്‍.ബി.ഐ

ന്യൂഡല്‍ഹി: യു.പി.ഐ ഇടപാടുകള്‍ എക്കാലത്തും സൗജന്യമായിരിക്കില്ലെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. സുസ്ഥിരമായ ഒരു ഫണ്ട് യു.പി.ഐ ഇടപാടുകള്‍ക്കായി വേണമെന്ന് സഞ്ജയ് മല്‍ഹോത്ര വ്യക്തമായി. പുതിയ വായ്പനയം പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യു.പി.ഐ എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ ചെലവുണ്ട്. ഇത് ആരെങ്കിലും വഹിക്കേണ്ടി വരുമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു. യു.പി.ഐ സിസ്റ്റത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകള്‍ വഹിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റീടെയില്‍ ഡിജിറ്റല്‍ […]

Read More
 റോഡിലൂടെ വലിച്ചിഴച്ചു വസ്ത്രം വലിച്ചുകീറി; കുറ്റ്യാടി തേങ്ങ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ചെന്ന് പരാതി

റോഡിലൂടെ വലിച്ചിഴച്ചു വസ്ത്രം വലിച്ചുകീറി; കുറ്റ്യാടി തേങ്ങ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ചെന്ന് പരാതി

കോഴിക്കോട്: കുറ്റ്യാടി തേങ്ങ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ചെന്ന് പരാതി. തന്നെ റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും കുറ്റ്യാടി സ്വദേശി ജിഷ്മ പറയുന്നു. തേങ്ങാ മോഷത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങളാണ് തന്നെ മര്‍ദിച്ചതെന്ന് ജിഷ്മ ആരോപിക്കുന്നു. തന്നെ അക്രമിച്ചവരുടെ പേരടക്കം പൊലീസില്‍ പരാതി നല്‍കിയിട്ടും നടപിടിയില്ലെന്നും ഇവര്‍ പറഞ്ഞു. മഠത്തില്‍ രാജീവന്‍, മഠത്തില്‍ മോഹനന്‍ എന്നിവര്‍ക്കെതിരെയാണ് പരാതിയെന്നാണ് വിവരം. അതേസമയം, തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി […]

Read More
 അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; ശ്വേത മേനോനെതിരെ കേസ്

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; ശ്വേത മേനോനെതിരെ കേസ്

കൊച്ചി: അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാരോപിച്ച് ശ്വേത മേനോനെതിരെ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു എന്ന് പരാതിയിലുണ്ട്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് ജഗദീഷ് പിന്‍മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തക്ക് ശ്വേത മോനോന്‍ […]

Read More
 ‘പൊതുമരാമത്ത് വകുപ്പിന് ഇന്ന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസം’; സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

‘പൊതുമരാമത്ത് വകുപ്പിന് ഇന്ന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസം’; സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണിന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു ദിവസം തന്നെ ഒരു നിയമസഭാ മണ്ഡലത്തിലെ മൂന്ന് പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കമിടുകയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പ്: പൊതുമരാമത്ത് വകുപ്പിന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണിന്ന്. ഒരു ദിവസം തന്നെ ഒരു നിയമസഭാ മണ്ഡലത്തിലെ മൂന്ന് പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കമിടുകയാണ്. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലത്തില്‍ 1905 ല്‍ നിര്‍മ്മിച്ച പൊന്മുടി റോഡിലെ […]

Read More
 അമിത് ഷാക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

അമിത് ഷാക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ജാര്‍ഖണ്ഡ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാര്‍ഖണ്ഡ് ചൈബാസയിലെ ജനപ്രതിനിധികളുടെ കോടതിയാണ് ജാമ്യം നല്‍കിയത്. ജാമ്യം തേടി രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

Read More
 ധര്‍മസ്ഥലയിലെ തിരച്ചില്‍; അസ്ഥികൂട അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നു

ധര്‍മസ്ഥലയിലെ തിരച്ചില്‍; അസ്ഥികൂട അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നു

ബംഗളൂരു: നിരവധി പെണ്‍കുട്ടികളുടെ മൃതശരീരങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന മുന്‍ ശുചീകരണം തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നടത്തുന്ന മണ്ണു മാറ്റിയുള്ള പരിശോധന അവസാന ഘട്ടത്തിലേക്ക്. ഒമ്പതാം ദിവസമായ ഇന്ന് പതിമൂന്നാമത്തെ പോയിന്റും സാക്ഷി ചൂണ്ടി കാണിക്കുന്ന മറ്റേതെങ്കിലും പോയിന്റ് ഉണ്ടെങ്കില്‍ അതിലും തിരച്ചില്‍ നടത്തു. നേരത്തെ ആറാമത്തെ പോയിന്റില്‍ നിന്ന് ലഭിച്ച അസ്ഥികൂട അവശിഷ്ടങ്ങള്‍ സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ഇതും കഴിഞ്ഞദിവസം ലഭിച്ച മൃതദേഹ അവശിഷ്ടവും പുരുഷന്മാരുടെത് എന്നാണ് പ്രാഥമിക നിഗമനം. […]

Read More
 എം.ആര്‍.അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്ര: ഹൈക്കോടതി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു

എം.ആര്‍.അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്ര: ഹൈക്കോടതി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു

കൊച്ചി: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. ആരോഗ്യ പ്രശ്നം കാരണമാണ് ട്രാക്ടര്‍ ഉപയോഗിച്ചതെന്ന് അജിത് കുമാര്‍ വിശദീകരണം നല്‍കി. നടപടി ആവര്‍ത്തിക്കരുത് എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കോടതിയില്‍ വിശദീകരണം നല്‍കി. സ്വാമി അയ്യപ്പന്‍ റോഡ് വഴി മറ്റാരെങ്കിലും അനധികൃതമായി യാത്ര ചെയ്തോ എന്നതില്‍ പത്തനംതിട്ട ജില്ലാ പോലീസ് […]

Read More