കോഴിക്കോട് യുവതി തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കത്ത് കണ്ടെടുത്തു

കോഴിക്കോട് യുവതി തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കത്ത് കണ്ടെടുത്തു

കോഴിക്കോട: ഉണ്ണികുളത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കത്ത് കണ്ടെടുത്തു. ജിസ്‌ന ആത്മഹത്യചെയ്യും മുന്‍പ് എഴുതിയ കത്താണ് പൊലീസ് കണ്ടെടുത്തത്. ഭര്‍ത്താവ് ശ്രീജിത്തിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യും. ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് 24 കാരിയായ ജിസ്‌നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ജിസ്‌നയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് ശ്രീജിത്തിന്റെ വീട്ടില്‍ നിന്നും കത്ത് കണ്ടെത്തിയത്. ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, അതിനുള്ള […]

Read More
 മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നു! വയനാട്ടിലേക്ക് ഇനി വേഗമെത്താം; മന്ത്രി മുഹമ്മദ് റിയാസ്

മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നു! വയനാട്ടിലേക്ക് ഇനി വേഗമെത്താം; മന്ത്രി മുഹമ്മദ് റിയാസ്

മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ്റ്റ് 31 വൈകിട്ട് നിര്‍വ്വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. വയനാട്ടിലേക്ക് ഇനി വേഗത്തില്‍ എത്താമെന്നും ഇത് വയനാടിന്റെ വെളിച്ചവഴി മാത്രമല്ല, കേരളത്തിന്റെ ഭാവിയിലേക്കുള്ള ദിശയാണ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നു!വയനാട്ടിലേക്ക് ഇനി വേഗത്തില്‍ […]

Read More
 ശ്വേത മേനോനെതിരായ കേസ്; നടപടികള്‍ റദ്ദാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ശ്വേത മേനോനെതിരായ കേസ്; നടപടികള്‍ റദ്ദാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി: നടി ശ്വേത മേനോന്റെ ഹര്‍ജിയില്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞ ഹൈക്കോടതി തുടര്‍നടപടികള്‍ തടഞ്ഞു. പൊലീസിനും പരാതിക്കാരനും ഹൈക്കോടതി നോട്ടീസയച്ചു. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എറണാകുളം സിജെഎം കോടതി നിര്‍ദ്ദേശപ്രകാരം പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐടി വകുപ്പ് പ്രകാരവും അനാശാസ്യ നിരോധന നിയമപ്രകാരവും എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് […]

Read More
 തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള തീയതി നീട്ടി

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള തീയതി നീട്ടി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നീട്ടി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. നേരത്തേ ആഗസ്റ്റ് എട്ടുവരെയായിരുന്നു വോട്ടര്‍പട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതല്‍ ആളുകള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും അവസരം നല്‍കുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. നേരത്തെ കോണ്‍ഗ്രസ് അടക്കം വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ […]

Read More
 ട്രംപിന്റെ താരിഫ് തീരുമാനം കേരളത്തെ ബാധിക്കും; ധനമന്ത്രി

ട്രംപിന്റെ താരിഫ് തീരുമാനം കേരളത്തെ ബാധിക്കും; ധനമന്ത്രി

തിരുവനന്തപുരം: ഇന്ത്യന്‍ കയറ്റുമതിക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം കേരളത്തെ വലിയ തോതില്‍ ബാധിക്കുമെന്ന് ധനമന്ത്രി കെ.എം ബാലഗോപാല്‍. സമുദ്ര ഉത്പന്നങ്ങള്‍, കശുവണ്ടി, തേയില, ഏലം, കാപ്പി തുടങ്ങിയവ ഉത്പാദിപ്പിക്കുകയും കയറ്റുമതിയും ചെയ്യുന്ന സംസ്ഥാനമെന്ന നിലക്ക് തീരുവ നടപടി നമ്മുടെയുടെ കയറ്റുമയെ സാരമായി ബാധിക്കും. ഇതിനുപുറമെ തുണിത്തരങ്ങള്‍, സോഫ്റ്റ്വെയറുകള്‍ ഉള്‍പ്പടെയുള്ള കയറ്റുമതിയിലും വെല്ലുവിളി നേരിടുമെന്ന് ധനമന്ത്രി പറഞ്ഞു. പെട്രോളിയത്തിന് ഒരു ബാരലിന് നിലവില്‍ ഉള്ളതിനേക്കാള്‍ പത്തോ ഇരുപതോ ഡോളര്‍ അധികം കൊടുക്കേണ്ടി വരുമെന്നത് നമ്മുടെ […]

Read More
 വീട്ടില്‍ പണക്കൂമ്പാരം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തളളി

വീട്ടില്‍ പണക്കൂമ്പാരം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തളളി

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തളളി. ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ആഭ്യന്തര സമിതിയുടെ അന്വേഷണം സമാന്തര നിയമസംവിധാനമല്ലെന്നും യശ്വന്ത് വര്‍മ്മയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി വിലയിരുത്തി. അന്വേഷണത്തില്‍ ലഭിച്ച ചിത്രങ്ങളും ദൃശ്യങ്ങളും പരസ്യപ്പെടുത്തേണ്ടതില്ലെന്നും നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചതില്‍ ഭരണഘടനാ ലംഘനമില്ലെന്നും കോടതി പറഞ്ഞു. വ്യക്തമായ തെളിവുകളില്ലാതെയാണ് റിപ്പോര്‍ട്ടെന്നും തന്റെ വിശദീകരണം കേട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് […]

Read More
 ശ്വേതാ മേനോനെതിരായ കേസ്: സഹപ്രവര്‍ത്തക നേരിട്ടത് ദൗര്‍ഭാഗ്യകരമായ അനുഭവമെന്ന് നടന്‍ രവീന്ദ്രന്‍

ശ്വേതാ മേനോനെതിരായ കേസ്: സഹപ്രവര്‍ത്തക നേരിട്ടത് ദൗര്‍ഭാഗ്യകരമായ അനുഭവമെന്ന് നടന്‍ രവീന്ദ്രന്‍

ശ്വേതാ മേനോന് എതിരെ കേസെടുത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി നടന്‍ രവീന്ദ്രന്‍. സഹപ്രവര്‍ത്തക നേരിട്ടത് ദൗര്‍ഭാഗ്യകരമായ അനുഭവമാണെന്ന് രവീന്ദ്രന്‍ മാധ്യമങ്ങളോടായി പറഞ്ഞു. ഈ വിഷയത്തില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നും അഭിനേതാക്കള്‍ക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. ”ഇതൊരു പൊതുമണ്ഡലത്തിന്റെ പ്രശ്‌നമാണ്. അഭിനേതാവിന് അവരുടെ ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അനുസരിച്ച് അഭിനയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് പോകുന്ന സംഘടനയാണ് അമ്മ. അഭിനേതാക്കള്‍ക്ക് നിയമാനുസൃതമായി അഭിനയിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശമുണ്ട്. ഈ കേസിനു പിന്നില്‍ ഗൂഢാലോചന ഉണ്ടോ […]

Read More
 തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എന്‍.ശക്തന്‍ തുടരണമെന്ന് ശശിതരൂര്‍ എംപി

തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എന്‍.ശക്തന്‍ തുടരണമെന്ന് ശശിതരൂര്‍ എംപി

ന്യൂഡല്‍ഹി: തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എന്‍.ശക്തന്‍ തുടരണമെന്ന് ശശിതരൂര്‍ എംപി പറഞ്ഞു. ശക്തനെ തല്‍ക്കാലത്തേക്ക് ലഭിച്ചത് ഭാഗ്യമാണ്. പുനഃസംഘടന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി ചര്‍ച്ച ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ച ആയെന്ന് ശശി തരൂര്‍ പറഞ്ഞു. വിവാദ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് മുന്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവെച്ചതിനെ തുടര്‍ന്നാണ് ശക്തന്‍ ഈ പോസ്റ്റിലേക്ക് താത്കാലികമായി നിയമിക്കപെടുന്നത്. നിര്‍ണായക സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ള ശക്തന്‍ ഈയൊരു ചെറിയൊരു സ്ഥാനത്തിരിക്കാന്‍ വലിയ മനസ് കാണിച്ചു […]

Read More
 തമിഴ്നാട് ഉദുമല്‍പേട്ടയില്‍ എസ്ഐയെ വെട്ടികൊലപ്പെടുത്തിയ കേസ്; പ്രതിയെ വെടിവെച്ച് കൊന്നു

തമിഴ്നാട് ഉദുമല്‍പേട്ടയില്‍ എസ്ഐയെ വെട്ടികൊലപ്പെടുത്തിയ കേസ്; പ്രതിയെ വെടിവെച്ച് കൊന്നു

ചെന്നൈ: തമിഴ്നാട് ഉദുമല്‍പേട്ടയില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. പ്രതി മണികണ്ഠനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ എസ്ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷണ്‍മുഖസുന്ദരം കൊല്ലപ്പെടുന്നത്. മടത്തുക്കുളം എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്. എഐഎഡിഎംകെ എംഎല്‍എ […]

Read More
 ആനാട് ശശിയുടെ ആത്മഹത്യ: മുന്‍ ഡി സി സി പ്രസിഡന്റ് പാലോട് രവിയുടെ പങ്ക് അന്വേഷിക്കണമെന്ന് പരാതി

ആനാട് ശശിയുടെ ആത്മഹത്യ: മുന്‍ ഡി സി സി പ്രസിഡന്റ് പാലോട് രവിയുടെ പങ്ക് അന്വേഷിക്കണമെന്ന് പരാതി

മുന്‍ ഡി സി സി പ്രസിഡന്റ് പാലോട് രവിക്കെതിരെ പരാതി. നെടുമങ്ങാട് ആത്മഹത്യ ചെയ്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആനാട് ശശിയുടെ മരണത്തില്‍ പാലോട് രാവിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമിതി അംഗം എ എച്ച് ഹഫീസ് ആണ് പരാതി നല്‍കിയിരിക്കുന്നത്. സഹകരണ സംഘത്തിന്റെ ആത്മഹത്യ ചെയ്ത് മുന്‍ പ്രസി. മോഹനന്‍ നായര്‍ മുന്‍പ് പാലേട് രവിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. ഇതുകൂടാതെ നെടുമങ്ങാട് ഗവണ്‍മെന്റ് എംപ്ലോയീസ് വെല്‍ഫയര്‍ സഹകരണസംഘം എന്ന […]

Read More