യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം
കണ്ണൂര്‍: യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. എസ്എഫ്ഐ,കെഎസ്.യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. കാസര്‍കോട് എംഐസി കോളേജിലെ യുയുസി സഫ്വാനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടായത്. കോടതി ഉത്തരവുണ്ടായിട്ടും പോലീസ് സംരക്ഷണം നല്‍കിയില്ലെന്ന് യുഡിഎസ് എഫ് ആരോപിച്ചു.വോട്ട് ചെയ്യാനെത്തിയ യുയുസിമാരെ തടയുകയാണെന്നും കെഎസ്യു ആരോപിച്ചു. എന്നാല്‍ ആരോപണം എസ്എഫ് ഐ നിഷേധിച്ചു. പരാജയ ഭീതി ഇല്ലെന്നും വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും എസ് എഫ് ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ മുതലാണ് ഇലക്ഷന്‍ പ്രക്രിയകള്‍ ആരംഭിച്ചത്. […]
Read More
