കണിയാത്ത് പൂതക്കണ്ടിയില്‍ (പുഷ്പാഞ്ജലി )അജിത് കുമാര്‍ (62) നിര്യാതനായി
കുന്ദമംഗലം: കണിയാത്ത് പൂതക്കണ്ടിയില്‍ (പുഷ്പാഞ്ജലി )അജിത് കുമാര്‍ (62) നിര്യാതനായി. ഭാര്യ ഷീജ. മക്കൾ അഭിനയ് (സ്വിറ്റ്സർലൻഡ്), ചന്ദന (ബാംഗ്ലൂർ).
Read More
കുന്ദമംഗലം: കണിയാത്ത് പൂതക്കണ്ടിയില്‍ (പുഷ്പാഞ്ജലി )അജിത് കുമാര്‍ (62) നിര്യാതനായി. ഭാര്യ ഷീജ. മക്കൾ അഭിനയ് (സ്വിറ്റ്സർലൻഡ്), ചന്ദന (ബാംഗ്ലൂർ).
Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുന്നു. എറണാകുളം, ഇടുക്കി,തൃശ്ശൂര്‍ മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്,കണ്ണൂര്‍,കോഴിക്കോട്,വയനാട്,പാലക്കാട്,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം നഗരം വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്. ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കളമശ്ശേരിയില്‍ വീടുകളില്‍ വെള്ളം കയറി. റെഡ് അലേര്‍ട്ടുള്ള ഇടുക്കി,തൃശൂര്‍ ജില്ലകളിലും ശക്തമായ മഴയാണ്.
Read More
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുന്‍ ലഫ്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79)അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹി ആര്‍എംഎല്‍ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയടക്കമുള്ള വെളിപ്പെടുത്തല്‍ സത്യപാല്‍ മാലിക് നടത്തിയിരുന്നു. ബിജെപിയുടെ മുന്‍ ദേശീയ ഉപാധ്യക്ഷനായിരുന്നു സത്യപാല്‍ മാലിക്. മുന്‍ കേന്ദ്രമന്ത്രിയായ ഇദ്ദേഹം രണ്ടുതവണ രാജ്യസഭാംഗം കൂടിയായിരുന്നു. 1971 ല്‍ ഭാരതീയ ക്രാന്തി ദള്‍ പ്രതിനിധിയായി ഉത്തര്‍ പ്രദേശിലെ ഭാഗ്പത്തില്‍ നിന്നുള്ള എം.എല്‍.എ. 1984ല്‍ കോണ്‍ഗ്രസ് സീറ്റില്‍ രാജ്യ സഭാംഗം. പക്ഷേ മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ബോഫോഴ്സ് കേസുമായി […]
Read More
കൊല്ലം: കൊട്ടാരക്കരയില്‍ വായോധികയ്ക്ക് നേരെ ക്രൂരമര്‍ദ്ദനം. റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെയാണ് അയല്‍വാസി ശശിധരന്‍ വീട് കയറി ആക്രമിച്ചത്. കൊട്ടാരക്കര ഗാന്ധിമുക്കില്‍ ഇന്നലെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശശിധരനെ വയോധിക വടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചു. പിന്നാലെ വടി പിടിച്ച് വാങ്ങി ശേഷം സരസമ്മയെ പ്രതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ തമ്മില്‍ വഴക്ക് പതിവാണ്. സംഭവത്തില്‍ പ്രതിയായ ശശിധരനെ (70) കൊട്ടാരക്കര പൊലീസ് അറസ്റ്റ് […]
Read More
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. ജൂലൈ 23-ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഓഗസ്റ്റ് 7 വരെ, 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള സമയം അനുവദിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴി ചെയ്യേണ്ട പേര് ചേര്‍ക്കല്‍, തിരുത്തല്‍, ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് പേര് മാറ്റുന്നത് അടക്കമുള്ള പ്രക്രിയകള്‍ക്ക് തുടക്കം മുതലേ പല സ്ഥലങ്ങളിലും സാങ്കേതിക […]
Read More
കണ്ണൂര്‍: ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റെ പരസ്യ മദ്യപാനത്തില്‍ കേസെടുക്കാത്തതില്‍ വിചിത്ര വിശദീകരണവുമായി തലശ്ശേരി പൊലീസ്. കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തില്‍ കേസെടുക്കാനാകില്ലെന്ന നിലപാട് ആണ് തലശ്ശേരി പൊലീസ് ആവര്‍ത്തിക്കുന്നത്. സ്വമേധയാ പൊലീസിന് കേസെടുക്കാന്‍ തെളിവില്ലെന്നും ആര്‍ക്കും പരാതിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാന്‍ പറ്റാതെ കേസ് നില്‍ക്കില്ലെന്നുമാണ് പൊലീസിന്റെ വാദം. അതേസമയം, ഇന്ന് കണ്ണൂരിലെത്തുന്ന ഡിജിപി റവാഡ ചന്ദ്രശേഖര്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി യോഗംചേരും. കൊടി സുനിയുടെ […]
Read More
ഹൈദരാബാദ്: കുഞ്ഞനുജന് കത്തെഴുതി വെച്ച് ആന്ധ്രാപ്രദേശില്‍ കോളേജ് അധ്യാപിക ജീവനൊടുക്കി. ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന്ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ശ്രീവിദ്യ എന്ന യുവതി ജീവനൊടുക്കിയത്. വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് കുറിപ്പെഴുതിവെച്ചായിരുന്നു ശ്രീവിദ്യ ആത്മഹത്യ ചെയ്തത്. ശ്രീവിദ്യയുടെ വിവാഹം കഴിഞ്ഞ് ആറു മാസം കഴിഞ്ഞതേയുള്ളൂ. ഗാര്‍ഹിക പീഡനത്തിന്റ വ്യക്തമായ വിവരണമാണ് സഹോദരന് ശ്രീവിദ്യ എഴുതിയ കത്ത്. കത്തില്‍ അനുജനോടുള്ള കരുതലും വ്യക്തമാണ്. ‘അനിയാ സൂക്ഷിക്കണം, ഇത്തവണ നിന്റെ കൈകളില്‍ രാഖി കെട്ടിത്തരാന്‍ എനിക്ക് കഴിയില്ല.’ എന്നും […]
Read More
തൃപ്പുണിത്തുറ പേട്ടയില്‍ യൂബര്‍ ടാക്‌സി കാര്‍ കാനയില്‍ വീണു. ഗൂഗിള്‍ മാപ്പുമിട്ട് പോകുന്നതിനിടെയാണ് റോഡിനോട് ചേര്‍ന്നുള്ള കാനയിലേക്ക് കാര്‍ വീണത്. പേട്ട താമരശേരി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. കാനയും റോഡും തിരിച്ചറിയാന്‍ കഴിയാത്ത വിധം സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതിനിടെയാണ് സ്ഥലപരിചയമില്ലാത്ത യൂബര്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ അപകടത്തില്‍പ്പെട്ടത്. യാത്രക്കാരനെ ഇറക്കിയശേഷം പേട്ടയിലൂടെ വരികയായിരുന്നു. വഴിയാണെന്ന് തെറ്റിദ്ധരിച്ച് കാര്‍ തിരിച്ചപ്പോഴാണ് കാനയിലേക്ക് വീണത്. ഉടന്‍ തന്നെ ഡ്രൈവര്‍ കാറില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. നീണ്ട […]
Read More
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ. എറണാകുളം നഗരം വെള്ളക്കെട്ടില്‍ മുങ്ങി. ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കളമശ്ശേരിയില്‍ വീടുകളില്‍ വെള്ളം കയറി. റെഡ് അലേര്‍ട്ടുള്ള ഇടുക്കി,തൃശൂര്‍ ജില്ലകളിലും ശക്തമായ മഴയാണ്. ശക്തമായ മഴയില്‍ തൃശൂര്‍ നനഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്. അശ്വിനി ജംഗ്ഷന് സമീപമുള്ള വീടുകളില്‍ വെള്ളം കയറി. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മണ്ണാര്‍ക്കാട് , അലനല്ലൂര്‍ മേഖലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകുന്നു. തൃപ്പൂണിത്തുറയില്‍ വെള്ളകെട്ട് അതീവരൂക്ഷമാണ്. മരട്, പേട്ട റോഡില്‍ […]
Read More
ന്യൂഡല്‍ഹി: പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ഇന്ന് ഡല്‍ഹിയിലെത്തും. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി കെപിസിസി അധ്യക്ഷനും വര്‍ക്കിംഗ് പ്രസിഡണ്ടുമാരും പുനഃസംഘടനയുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് എത്തുന്നത്. ഡല്‍ഹിയിലുള്ള എംപിമാരുടെ അഭിപ്രായവും തേടും. അതിനുശേഷം എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. കെപിസിസി സെക്രട്ടറിമാരുടെ പ്രഖ്യാപനവും ഉടന്‍ നടത്താനാണ് നീക്കം. ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വര്‍ക്കിങ് പ്രസിഡന്റുമാരും തമ്മില്‍ ഇന്നും നാളെയും കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്തുക. ഡിസിസിമാരെ നിലനിര്‍ത്തുന്നതുമായി […]
Read More