പാലിയേക്കര തകര്‍ന്ന റോഡിലെ ടോള്‍ പിരിവില്‍ ദേശീയപാതാ അതോറിറ്റിക്ക് വിമര്‍ശനവുമായി കോടതി

പാലിയേക്കര തകര്‍ന്ന റോഡിലെ ടോള്‍ പിരിവില്‍ ദേശീയപാതാ അതോറിറ്റിക്ക് വിമര്‍ശനവുമായി കോടതി

കൊച്ചി: പാലിയേക്കരയില്‍ തകര്‍ന്ന റോഡിലെ ടോള്‍ പിരിവില്‍ ദേശീയപാതാ അതോറിറ്റിക്കെതിരെ ഹൈക്കോടതി. ദേശീയപാതാ അതോറിറ്റി ഒരുമാസം മുന്‍പ് നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കുമെന്ന് കോടതി പറഞ്ഞു. എന്നാല്‍ സര്‍വീസ് റോഡ് സൗകര്യം നല്‍കിയിരുന്നുവെന്നും സര്‍വീസ് റോഡ് തകര്‍ന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ദേശീയപാതാ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കി. വിഷയം ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Read More
 ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ

ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ

തിരുവനന്തപുരം: ഓണത്തിന് സബ്സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ഈ മാസം ഒരു റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ സബ്സിഡി നിരക്കില്‍ 349 രൂപക്ക് സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാര്‍ഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാവുന്നതാണെന്നും മന്ത്രി പറഞ്ഞു. അഞ്ചാം തീയതി ഓണത്തിനു സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാര്‍ഡുകാരന് സബ്സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ […]

Read More
 പാലക്കാട് പൂച്ചയെ കൊന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ട് യുവാവ്

പാലക്കാട് പൂച്ചയെ കൊന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ട് യുവാവ്

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ പൂച്ചയെ കൊന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിട്ട് യുവാവ്. ഷജീര്‍ ടൂള്‍ എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പൂച്ചയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നതും പിന്നീട് അതിനെ കൊന്ന് തലയും ശരീര അവയവങ്ങളും വേര്‍തിരിച്ചു വച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെര്‍പ്പുളശ്ശേരി സ്വദേശിയായ ലോറി ഡ്രൈവര്‍ ഷജീറാണ് തന്റെ ഇന്‍സ്റ്റഗ്രാം എക്കൗണ്ടില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

Read More
 ഡല്‍ഹി ചാണക്യപുരിയില്‍ വനിതാ എംപിയുടെ മാലപൊട്ടിച്ചു; കഴുത്തിന് പരിക്കേറ്റു

ഡല്‍ഹി ചാണക്യപുരിയില്‍ വനിതാ എംപിയുടെ മാലപൊട്ടിച്ചു; കഴുത്തിന് പരിക്കേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹി ചാണക്യപുരിയില്‍ വനിതാ എംപിയുടെ മാലപൊട്ടിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ആര്‍.സുധയുടെ സ്വര്‍ണമാലയാണ് സ്‌കൂട്ടറിലെത്തിയയാള്‍ മോഷ്ടിച്ചത്.മാലപൊട്ടിക്കുന്നതിനിടെ എംപിയുടെ കഴുത്തിന് പരിക്കേറ്റു. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിനെത്തിയതായിരുന്നു ആര്‍.സുധ. ചാണക്യപുരിയിലെ നയതന്ത്ര മേഖലയിലുള്ള പോളിഷ് എംബസിക്ക് സമീപം നടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് എംപി പറയുന്നതു. ഹെല്‍മറ്റ് ധരിച്ചയാളാണ് തന്റെ മാല പൊട്ടിച്ചോടിയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ‘രാവിലെ 6.15നും 6.20നും ഇടയിലാണ് സംഭവം നടന്നത്. […]

Read More
 ചെക്ക്യാട് ഉമ്മത്തൂരില്‍ വീണ്ടും വിദ്യാര്‍ത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായകള്‍; രക്ഷപ്പെട്ടത് തലനാരിഴക്ക്

ചെക്ക്യാട് ഉമ്മത്തൂരില്‍ വീണ്ടും വിദ്യാര്‍ത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായകള്‍; രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: ചെക്ക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരില്‍ വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം. വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. ഉമ്മത്തൂര്‍ തൊടുവയില്‍ അലിയുടെ പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ സജ ഫാത്തിമക്ക് നേരെയാണ് തെരുവുനായകള്‍ കുരച്ചെത്തിയത്. സ്‌കൂള്‍ വാഹനത്തില്‍ വീടിന് മുന്നില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാന്‍ ഗേറ്റ് തുറന്നപ്പോള്‍, വീട്ടുമുറ്റത്ത് നിലയുറപ്പിച്ച അഞ്ചോളം തെരുവ് നായകള്‍ വിദ്യാര്‍ഥിനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി തുറന്ന ഗേറ്റ് അടച്ച് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സി സി […]

Read More
 ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ (81) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലായിരുന്നു ചികിത്സ. രാവിലെ 8.56ഓടു കൂടിയാണ് മരണം സ്ഥിരീകരിച്ചത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്‌സോറന്റെ പിതാവാണ് ഷിബു സോറന്‍. ഒന്നരമാസത്തോളമായി വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇന്നലെ മകന്‍ ആശുപത്രിയില്‍ ഷിബു സോറനെ സന്ദര്‍ശിച്ചിരുന്നു. പിതാവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അതിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീത്തില്‍ ഒരു അവിഭാജ്യഘടകമായിരുന്നു ഷിബു സോറന്‍. […]

Read More
 കൊടി സുനിയുടെ മദ്യപാനം; ടിപി കേസ് പ്രതികള്‍ക്ക് എസ്‌കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും

കൊടി സുനിയുടെ മദ്യപാനം; ടിപി കേസ് പ്രതികള്‍ക്ക് എസ്‌കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും

കണ്ണൂര്‍: ടി.പി കേസ് പ്രതികള്‍ മദ്യസേവ നടത്തിയതുമായി ബന്ധപ്പെട്ട് നടപടിക്കൊരുങ്ങി പൊലീസ്. പ്രതികള്‍ക്ക് എസ്‌കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. കോടതി പരിസരത്തും, യാത്രയിലും കൂടുതല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. കൊടി സുനിയുടെ മദ്യപാനത്തില്‍ കേസെടുക്കുന്നതിനായി പൊലീസ് നിയമോപദേശം തേടി. കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു കൊടിസുനിയുടെയും കൂട്ടാളികളുടെയും പരസ്യ മദ്യപാനം. മദ്യസേവക്ക് കൂട്ടുനിന്നുവെന്ന് ആരോപിച്ച് കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് […]

Read More
 ധര്‍മസ്ഥലയില്‍ പൊലീസിന്റെ ഗുരുതര വീഴ്ച;അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചു

ധര്‍മസ്ഥലയില്‍ പൊലീസിന്റെ ഗുരുതര വീഴ്ച;അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചു

മംഗളൂരു: ധര്‍മസ്ഥലയില്‍ പൊലീസിന്റെ ഗുരുതര വീഴ്ച. അസ്വാഭാവിക മരണങ്ങള്‍ സംബന്ധിച്ച കേസ് രേഖകള്‍ നശിപ്പിച്ചതായി വിവരാവകാശ രേഖ. 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. കാലഹരണപ്പെട്ട കേസിന്റെ രേഖകള്‍ നശിപ്പിക്കാമെന്നാണ് പോലീസ് വാദം. 2023 നവംബര്‍ 23 നാണ് ഈ രേഖകള്‍ നശിപ്പിച്ചത് എന്നും ചോദ്യങ്ങള്‍ക്ക് മറുപടി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, നോട്ടീസുകള്‍ തുടങ്ങിയ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടുവെന്നാണ് വിവരാവകാശരേഖകള്‍ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ലഭിച്ച […]

Read More
 ‘നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണം’; കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ വീണ്ടും കത്ത് നല്‍കി

‘നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണം’; കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ വീണ്ടും കത്ത് നല്‍കി

സന: യമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് വീണ്ടും കത്ത് നല്‍കി. കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫതാഹ് പ്രോസിക്യൂട്ടര്‍ക്കാണ് കത്ത് നല്‍കിയത്. വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. മധ്യസ്ഥ നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് സഹോദരന്റെ നടപടി. നിമിഷക്ക് മാപ്പ് നല്‍കാന്‍ കുടുംബം തയ്യാറായതിനെതിരെ സംഹോദരന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു.നിമിഷക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെ കുടുംബം തയാറായെന്ന് മധ്യസ്ഥര്‍ അറിയിച്ചിരുന്നു. കാന്തപുരം അബുബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യമനില്‍ […]

Read More
 ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം; സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടെ: ഉര്‍വശി

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം; സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടെ: ഉര്‍വശി

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനെതിരെ തുറന്നടിച്ച് നടി ഉര്‍വശി. വിജയരാഘവനെ മികച്ച സഹനടന്‍ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണം. തോന്നിയത് പോലെ കൊടുക്കും, നിങ്ങള്‍ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉര്‍വശി പറഞ്ഞു. കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ലെന്നും വസ്തുതകള്‍ അറിയില്ല. സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും ഉര്‍വശി പറഞ്ഞു. ഉര്‍വശിയുടെ വാക്കുകള്‍ ഇങ്ങനെ ഒരു അവാര്‍ഡ് എന്തിന് […]

Read More