ഒടുവില്‍ മോചനം; കന്യാസ്ത്രീകള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി

ഒടുവില്‍ മോചനം; കന്യാസ്ത്രീകള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി

ബിലാസ്പുര്‍: ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഒടുവില്‍ ജയില്‍ മോചനം. ശനിയാഴ്ച വൈകീട്ട് 3.40ഓടെയാണ് ഛത്തീസ്ഗഢിലെ ദുര്‍ഗ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. പൊലീസ് സംരക്ഷണത്തോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരെയും കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ്, എല്‍.ഡി.എഫ് എംപിമാരും മറ്റു രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. മലയാളികളായ സിസ്റ്റര്‍ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്ക് ബിലാസ്പുരിലെ എന്‍.ഐ.എ കോടതി ശനിയാഴ്ച രവിലെയാണ് ജാമ്യമനുവദിച്ചത്. ഒമ്പത് ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. […]

Read More
 ഖാദി മേഖലയെ കൂടുതല്‍ ജനകീയമാക്കും; മന്ത്രി എ കെ ശശീന്ദ്രന്‍

ഖാദി മേഖലയെ കൂടുതല്‍ ജനകീയമാക്കും; മന്ത്രി എ കെ ശശീന്ദ്രന്‍

ഖാദി മേഖലയെ കൂടുതല്‍ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാരിന്റെയും കോഴിക്കോട് സര്‍വോദയ സംഘത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മിഠായി തെരുവിലെ ഖാദി ഗ്രമോദ്യോഗ് എംബോറിയത്തില്‍ ആഗസ്റ്റ് രണ്ട് മുതല്‍ സെപ്റ്റംബര്‍ നാല് വരെയാണ് ഓണം ഖാദി മേള. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഖാദി തുണിത്തരങ്ങളും ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും ഇളവുകളോടെയും ക്രെഡിറ്റ് കാര്‍ഡ് സൗകര്യത്തിലും മേളയില്‍ ലഭിക്കും. സര്‍ക്കാര്‍, […]

Read More
 എസ്പിസി അനുഭവങ്ങളും പ്രതീക്ഷകളും ജില്ലാ കലക്ടറുമായി പങ്കുവെച്ച് വിദ്യാര്‍ഥിനികള്‍

എസ്പിസി അനുഭവങ്ങളും പ്രതീക്ഷകളും ജില്ലാ കലക്ടറുമായി പങ്കുവെച്ച് വിദ്യാര്‍ഥിനികള്‍

എസ്പിസി പരിശീലനത്തിലെ അനുഭവങ്ങളും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങുമായി പങ്കുവെച്ച് വിദ്യാര്‍ഥിനികള്‍. പതിനഞ്ചാമത് എസ്പിസി ദിനത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ ഗാര്‍ഡ് ഓഫ് ഓണറിനെത്തിയ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകളാണ് കലക്ടറുമായി സംവദിച്ചത്. രണ്ട് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 22 വിദ്യാര്‍ഥിനികളാണ് പങ്കെടുത്തത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം വിദ്യാര്‍ഥികളില്‍ അച്ചടക്കവും ശാരീരികക്ഷമതയും ആത്മവിശ്വാസവും വളര്‍ത്തുമെന്ന് പറഞ്ഞ കലക്ടര്‍, കായികക്ഷമത നിലനിര്‍ത്താനുള്ള പരിശീലനം തുടരണമെന്നും ആത്മവിശ്വാസത്തോടെ സ്വപ്നങ്ങളിലേക്ക് എത്തണമെന്നും ഓര്‍മിപ്പിച്ചു. […]

Read More
 നടന്‍ കലാഭവന്‍ നവാസിന്റെ മരണം; ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നടന്‍ കലാഭവന്‍ നവാസിന്റെ മരണം; ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: നടന്‍ കലാഭവന്‍ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായ നിലയില്‍ നവാസിനെ കണ്ടെത്തിയത്. തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായായിരുന്നു നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമില്‍ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം ഇന്ന് […]

Read More
 വ്യാപാരി വ്യവസായി സമിതി അംഗത്വ ക്യാമ്പയിന്‍ തുടങ്ങി

വ്യാപാരി വ്യവസായി സമിതി അംഗത്വ ക്യാമ്പയിന്‍ തുടങ്ങി

കാരന്തൂര്‍: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അംഗത്വ വിതരണ ക്യാമ്പയിന് തുടക്കമായി. കാരന്തൂര്‍ യൂണിറ്റ് അംഗത്വ വിതരണ ഉദ്ഘാടനം ഏരിയ സെക്രട്ടറി സി.എം. ബൈജു കേര ട്രേഡേര്‍സ് ഉടമ എന്‍.അലിക്ക് നല്‍കി നിര്‍വ്വഹിച്ചു.നാസര്‍ കാരന്തൂര്‍, അനീഷ് കുമാര്‍.കെ, സക്കീര്‍ ഹുസൈന്‍.എന്‍ കെ, നവാസ്.കെ.പി, സെനിത് കുമാര്‍.സി.എം എന്നിവര്‍ സംബന്ധിച്ചു.

Read More
 കന്യാസ്ത്രീകള്‍ക്ക് എതിരായ എഫ്.ഐ.ആര്‍ റദ്ദാക്കുന്നതു വരെയുള്ള നിയമ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസും യു.ഡി.എഫും പിന്തുണ നല്‍കും;

കന്യാസ്ത്രീകള്‍ക്ക് എതിരായ എഫ്.ഐ.ആര്‍ റദ്ദാക്കുന്നതു വരെയുള്ള നിയമ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസും യു.ഡി.എഫും പിന്തുണ നല്‍കും;

തിരുവനന്തപുരം: ചെയ്യാത്ത കുറ്റത്തിനാണ് കഴിഞ്ഞ ഒന്‍പത് ദിവസമായി രണ്ട് കന്യാസ്ത്രീകള്‍ ജയിലില്‍ കഴിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഛത്തീസ്ഗഢിലുണ്ടായത്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കുന്നതിനു വേണ്ടി ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചു. അവര്‍ക്ക് ജാമ്യം ലഭിക്കാതിരിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ അതിശക്തമായി വാദിച്ചു. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ അതുകൊണ്ട് ജാമ്യം നല്‍കരുതെന്നാണ് അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ജാമ്യം നല്‍കരുതെന്നാണ് ബജ്റംഗ്ദള്‍ അഭിഭാഷകരും വാദിച്ചത്. കൊലക്കുറ്റം ചെയ്ത ക്രിമിനലുകളെ […]

Read More
 എല്ലാവര്‍ക്കും നന്ദി, ജാമ്യം ലഭിച്ചതില്‍ സന്തോഷം; കന്യാസ്ത്രീകളുടെ ജാമ്യത്തില്‍ പ്രതികരിച്ച് കുടുംബം

എല്ലാവര്‍ക്കും നന്ദി, ജാമ്യം ലഭിച്ചതില്‍ സന്തോഷം; കന്യാസ്ത്രീകളുടെ ജാമ്യത്തില്‍ പ്രതികരിച്ച് കുടുംബം

എറണാകുളം: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യത്തില്‍ പ്രതികരിച്ച് കുടുംബം. എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബം അറിയിച്ചു. ജനപ്രതിനിധികളും സഭാ നേതൃത്വവും സമൂഹവും ഒപ്പം നിന്നു. പ്രാര്‍ത്ഥനയുടെ ഫലമായാണിത് സംഭവച്ചത്. കേസ് പിന്‍വലിക്കണം. നടപടികള്‍ നീണ്ട് പോകരുതെന്നും കുടുംബം ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ചെറിയാന്‍. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി കേന്ദ്രവും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമ പ്രവര്‍ത്തകരും ഇടപെട്ടിരുന്നു. ഈ ഒരു ദിവസത്തിനു […]

Read More
 ‘കേരള സാമൂഹിക പുരോഗതിക്കുവേണ്ട സാംസ്‌കാരിക ഊര്‍ജം പകരുന്നതില്‍ മലയാള സിനിമ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്; സിനിമ കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

‘കേരള സാമൂഹിക പുരോഗതിക്കുവേണ്ട സാംസ്‌കാരിക ഊര്‍ജം പകരുന്നതില്‍ മലയാള സിനിമ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്; സിനിമ കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക പുരോഗതിക്കുവേണ്ട സാംസ്‌കാരിക ഊര്‍ജം പകരുന്നതില്‍ മലയാള സിനിമ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം മലയാള സിനിമയുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. മറ്റു പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരളത്തിന്റെയും, മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ചലച്ചിത്ര നയ രൂപീകരണവും അതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഈ […]

Read More
 കുന്ദമംഗലം ഉപജില്ലാതല ഉദ്ഘാടനവും അധ്യാപക ശില്പശാലയും നടത്തി

കുന്ദമംഗലം ഉപജില്ലാതല ഉദ്ഘാടനവും അധ്യാപക ശില്പശാലയും നടത്തി

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ഉപജില്ലാതല ഉദ്ഘാടനവും അധ്യാപക ശില്പശാലയും നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. രാജീവ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് റാഫി അധ്യക്ഷനായി. ബിജു കാവില്‍ ക്ലാസെടുത്തു. മര്‍ക്കസ് ബോയ്‌സ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ ബഷീര്‍, അബ്ദുല്‍ കരീം, സാജിദ് സംസാരിച്ചു. രശ്മി. വി.പി. വിദ്യാരംഗം സബ്ജില്ല കണ്‍വീനര്‍ വി.പി രശ്മി സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കെ.പി സജിത നന്ദിയും പറഞ്ഞു.

Read More
 സി.ബി.എസ്.ഇ അത്ലറ്റിക് മീറ്റില്‍ തിളങ്ങി മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍

സി.ബി.എസ്.ഇ അത്ലറ്റിക് മീറ്റില്‍ തിളങ്ങി മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍

കുന്ദമംഗലം: കുന്നംകുളത്ത് നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റര്‍ അത്ലറ്റിക് മീറ്റില്‍ തിളങ്ങി കാരന്തൂര്‍ മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. വിവിധ ഇനങ്ങളിലായി ഒരു സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ നേടിയാണ് മെംസ് വിദ്യാര്‍ഥികള്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഡിസ്‌കസ് ത്രോ ഇനത്തില്‍ മുഹമ്മദ് അസ്ഹരി സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. ഇരുന്നൂറ് മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡലും നേടി. ഷോട്ട്പുട്ടില്‍ വെള്ളി മെഡലും നാനൂറ് മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡലും നവാസ് അലി കരസ്ഥമാക്കി. ജാവലിന്‍ ത്രോയില്‍ മുസമ്മില്‍ […]

Read More