ഉദ്യോഗസ്ഥര്‍ ഇല്ല; വില്ലേജ് ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് നില്‍പ് സമരം സംഘടിപ്പിച്ചു

ഉദ്യോഗസ്ഥര്‍ ഇല്ല; വില്ലേജ് ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് നില്‍പ് സമരം സംഘടിപ്പിച്ചു

കുന്ദമംഗലം: വില്ലേജ് ഓഫിസറും സ്പെഷ്യല്‍ വില്ലേജ് ഓഫിസറും ഇല്ലാത്തതിനാല്‍ പ്രതിഷേധം.കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസിന് മുന്നില്‍ പ്രതിഷേധ നില്‍പ് സമരം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം എം. ധനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. മന്ധലം പ്രസിഡന്റ് സി.വി. സംജിത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹിമാന്‍, യു.ഡി.എഫ് ചെയര്‍മാന്‍ കേളുക്കുട്ടി, ബാബു നെല്ലുളി, സി.പി. രമേശന്‍, ഹിതേഷ് കുമാര്‍, അനീഷ് മാമ്പ്ര, ശ്രീനിവാസന്‍, ഷൗക്കത്തലി, അംബികാ ദേവി, ജിജിത്ത് […]

Read More
 ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയുകയാണ്. മനുഷ്യക്കടത്ത്, മതപരിവര്‍ത്തന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സില്‍ മതപരിവര്‍ത്തകയാണ് യുവതി. […]

Read More
 വിദ്വേഷ പ്രചാരണം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്

വിദ്വേഷ പ്രചാരണം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരണം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ക്കെതിരെ പൊലീസ് കേസ്. വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് രാജസ്ഥാന്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 15നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇടുക്കി കട്ടപ്പന സ്വദേശി തോമസ് ജോര്‍ജിനെതിരെയാണ് കേസ്. ഏറെക്കാലമായി രാജസ്ഥാനിലാണ് തോമസ് ജോര്‍ജ്. ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി പ്രശ്‌നമുണ്ടാക്കിയെന്നും തനിക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും തോമസ് ജോര്‍ജ് പറഞ്ഞു. ബുള്‍ഡോസറുമായി പള്ളിക്ക് മുന്നിലേക്ക് ഹനുമാന്‍ സേനക്കാര്‍ ഇരച്ചെത്തി. പള്ളി അടിച്ച് […]

Read More
 കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന കേസ്; പെണ്‍സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന കേസ്; പെണ്‍സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന കേസില്‍ പ്രതിയായ പെണ്‍സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാരക്വിറ്റ് എന്ന കീടനാശിനിയാണ് മാതിരപ്പള്ളി സ്വദേശി അന്‍സിലിനെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ഇത് എന്തില്‍ കലക്കിയാണ് നല്‍കിയതെന്ന് വ്യക്തമല്ല. ചേലാടുള്ള കടയില്‍ നിന്നാണ് കളനാശിനി വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്. അന്‍സിലിന്റെ കൊലയ്ക്ക് കാരണം സാമ്പത്തിക തര്‍ക്കമെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ യുവതി നല്‍കിയ കേസ് പിന്‍വലിക്കാന്‍ അന്‍സില്‍ പണം വാഗ്ദാനം ചെയ്തിരുന്നു. ഈ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് […]

Read More
 നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. സുപ്രിംകോടതി നിര്‍ദേശ പ്രകാരം നല്‍കിയ അപേക്ഷ വിദേശകാര്യമന്ത്രാലയം തള്ളി. യമനുമായി നയതന്ത്ര ബന്ധമില്ലെന്ന് അടക്കം നാല് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. സനയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണെന്നും, പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു. തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി അഞ്ച് പേര്‍ക്ക് അനുമതി […]

Read More
 ദിയാകൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച്

ദിയാകൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച്. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പണം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റി. ഡിജിറ്റല്‍ ഇടപാടുകളുടെ രേഖകള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. ഒളിവിലുള്ള മുന്‍ ജീവനക്കാരി ദിവ്യക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസില്‍ പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കീഴടങ്ങിയിരുന്നു. തിരുവനന്തപുരം ജവഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് പ്രതികള്‍ കീഴടങ്ങിയത്. കേസെടുത്തതിനുപിന്നാലെ രണ്ടുമാസത്തോളം ഒളിവില്‍പ്പോയ പ്രതികള്‍ ഹെല്‍മെറ്റ് ധരിച്ചാണ് വെള്ളിയാഴ്ച ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി […]

Read More
 കലാഭവന്‍ നവാസിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു; പോസ്റ്റുമോര്‍ട്ടം ഇന്ന്

കലാഭവന്‍ നവാസിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു; പോസ്റ്റുമോര്‍ട്ടം ഇന്ന്

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിലായിരുന്നു ബോധരഹിതനായ നിലയില്‍ നവാസിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമില്‍ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നവാസിന്റെ പോസ്റ്റുമോര്‍ട്ടം […]

Read More
 കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ജാമ്യപേക്ഷയെ എതിര്‍ത്തു. രാവിലെ കേസ് പരിഗണിച്ചതിന് പിന്നാലെ കേസ് ഡയറി മാറ്റിവെക്കാന്‍ എന്‍ ഐ എ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കിയത്. പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്. ഇന്ന് തന്നെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇനി ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കിയത്. എന്നാല്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരിക്കുകയാണ്. മനുഷ്യക്കടത്തും […]

Read More
 താമരശ്ശേരിയില്‍ 12 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 72കാരന്‍ അറസ്റ്റില്‍; പീഡനവിവിരം അറിഞ്ഞത് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍

താമരശ്ശേരിയില്‍ 12 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 72കാരന്‍ അറസ്റ്റില്‍; പീഡനവിവിരം അറിഞ്ഞത് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍

കോഴിക്കോട്: താമരശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 12 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 72കാരന്‍ അറസ്റ്റില്‍. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീകരിക്കാന്‍ 72കാരനെ ഡിഎന്‍എ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ഡിഎന്‍എ ഫലം വന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read More
 ബലാത്സംഗക്കേസ്; ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍

ബലാത്സംഗക്കേസ്; ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍

ബംഗളൂരു: ബലാത്സംഗക്കേസില്‍ എച്ച്.ഡി ദേവ ഗൗഡയുടെ ചെറുമകനും ജെഡിഎസ് മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി. കേസില്‍ ശിക്ഷ നാളെ വിധിക്കും. ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48-കാരി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. കേസ് രജിസ്റ്റര്‍ ചെയ്ത് 14 മാസങ്ങള്‍ക്ക് ഉള്ളിലാണ് പ്രജ്വല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രജ്വല്‍ രേവണ്ണ രണ്ട് തവണ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വിഡിയോയില്‍ പ്രചരിപ്പിച്ചുവെന്നുമാണ് കേസ്.

Read More