കോതമംഗലത്ത് 38കാരന്‍ മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം; പെണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍

കോതമംഗലത്ത് 38കാരന്‍ മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം; പെണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍

കോതമംഗലത്ത് ചികിത്സയിലിരിക്കെ 38കാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് സംശയമെന്ന് പൊലീസ്. മാതിരപ്പിള്ളി നെടുങ്ങാട്ട് മേലോത്ത് മാരിയില്‍ വീട്ടില്‍ അന്‍സില്‍ ആണ് മരിച്ചത്. യുവാവിനെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ ചേലാട് സ്വദേശിയായ പെണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്‍സിലിന്റെ ബന്ധുവിന്റെ പരാതിയില്‍ പെണ്‍കുട്ടിക്കെതിരെ പൊലീസ് വധശ്രത്തിന് കേസ് എടുത്തിട്ടുണ്ട്.ഇനി കൊലപാതക കുറ്റവും ചുമത്തും. കഴിഞ്ഞ 30നാണ് പുലര്‍ച്ചെ നാല് മണിക്കാണ് അന്‍സിലിനെ വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പെണ്‍സുഹൃത്ത് വിഷം കലക്കി തന്നതായി സംശയമുണ്ടെന്ന് വഴിമധ്യേ യുവാവ് ബന്ധുവിനോട് പറഞ്ഞതായാണ് വിവരം. അന്‍സിലിന്റെ […]

Read More
 പ്രസംഗ മത്സരം സംഘടിപ്പിച്ചു

പ്രസംഗ മത്സരം സംഘടിപ്പിച്ചു

പബ്ലിക് സ്പീക്കിങ്ങും കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും ഡെവലപ്പ് ചെയ്യുക എന്നുള്ള ഉദ്ദേശത്തോടെ ജെസിഐ കാരശ്ശേരിയുടെ നേതൃത്വത്തില്‍ young speaker contets എന്ന പേരില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു. പ്രോഗ്രാമില്‍ പ്രസിഡണ്ട് JC ആസാദ് അധ്യക്ഷനായ ചടങ്ങില്‍ Dr റിയാസ് കുങ്കഞ്ചേരി മുഖ്യാതിഥിയായി. മുക്കം ചേനമങ്ങല്ലൂര്‍ സായാഹ്നം ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാട് സംഘടിപ്പിച്ചത്. പാസ്റ്റ് പ്രസിഡണ്ടുമാരായ ഷഹറാജ്, റാഷിദ് യു, Dr അനസ് എടാരത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ഒന്നാം സമ്മാനം കൊടുവള്ളി സ്വദേശിനി റാനിയ ബഷീര്‍, രണ്ടാം സമ്മാനം വയനാട് […]

Read More
 കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

കുന്ദമംഗലം : കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുന്ദമംഗലം പെരിങ്ങൊളം സ്വദേശി മന്നംപറമ്പത്ത് വീട്ടില്‍ വിജേഷ് എന്ന പൈങ്കിളി (39) യെയാണ് പിടികൂടിയത്. ചാത്തമംഗലം കൂഴക്കോട് നിന്ന് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നിധിന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ വിവേക്, സി.പി.ഒമാരായ ബിജു, മുഹമ്മദ് ഷമീര്‍, ഹോംഗാര്‍ഡ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും മരണംവരെ […]

Read More
 കോഴിക്കോട് മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു

കോഴിക്കോട് മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ മുളകുപൊടി വിതറി സ്ത്രീയുടെ മാല പൊട്ടിച്ചു. കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്. രാവിലെ വീടിന് സമീപമാണ് മോഷണം നടന്നത്. സുബൈദ രാവിലെ നിസ്‌കരിക്കാന്‍ എഴുന്നേറ്റപ്പോള്‍ പുറത്ത് കാത്തുനിന്ന മോഷ്ടാവ് കണ്ണില്‍ മുളകുപൊടി വിതറി അക്രമിക്കുകയായിരുന്നു. പിടിവലിയില്‍ സുബൈദയുടെ മുഖത്ത് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More
 ഡോ.ഹാരിസിനോട് വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടി മാത്രം; മന്ത്രി വീണാ ജോര്‍ജ്

ഡോ.ഹാരിസിനോട് വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടി മാത്രം; മന്ത്രി വീണാ ജോര്‍ജ്

തൃശൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനോട് വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.പെരുമാറ്റ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതൊരു നടപടിക്രമം മാത്രമാണെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൂപ്രണ്ടുമാരുടെ പര്‍ച്ചേസിംഗ് അധികാരം കൂട്ടണമെന്ന് ധാരണയായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജനപ്രതിനിധിയുടെ പൈസ കൊണ്ട് വാങ്ങിയ ചില ഉപകരണങ്ങള്‍ കാണുന്നില്ലെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.ഇക്കാര്യത്തില്‍ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ […]

Read More
 മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു; ആക്രമിച്ചത് വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ

മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു; ആക്രമിച്ചത് വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ

തൃശൂര്‍: മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു.വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. മലക്കപ്പാറ വീരന്‍കുടി ഊരിലാണ് പുലിയുടെ ആക്രമണമുണ്ടായത്. ബേബിയുടെയും രാധികയുടെയും മകനായ രാഹുലിനെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുന്നത് കണ്ടാണ് ഉണര്‍ന്നതെന്ന് പിതാവ് പറയുന്നു.ഉടന്‍ തന്നെ ബഹളം വെക്കുകയും കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയുമായിരുന്നുവെന്നും പിതാവ് പറയുന്നു.കുട്ടിയുടെ തലക്ക് പിറകിലായി മുറിവുണ്ട്. തേയില തൊഴിലാളികളാണ് ബേബിയും രാധികയും.കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. വാല്‍പ്പാറയില്‍ മൂന്നുവയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി കൊന്നതിന്റെ ഞെട്ടല്‍മാറും മുന്‍പാണ് വീണ്ടുമൊരു സംഭവം […]

Read More
 സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമര്‍ശിക്കുന്ന ശിലാലിഖിതം കണ്ടെത്തി

സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമര്‍ശിക്കുന്ന ശിലാലിഖിതം കണ്ടെത്തി

കോഴിക്കോട്: സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമര്‍ശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള – കുട്ടോത്ത് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതം കൊത്തിവെച്ചിരിക്കുന്നത്. കാലം സൂചിപ്പിക്കാത്ത ഈ വട്ടെഴുത്ത് ലിഖിതം ലിപി ശൈലിയുടെ അടിസ്ഥാനത്തില്‍ 12-13 നൂറ്റാണ്ടിലേതാണെന്ന് കണക്കാക്കുന്നു. ആവള എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്തിന്റെ അക്കാലത്തെ പേര് അകവള എന്നായിരുന്നു എന്ന് ലിഖിതത്തില്‍ നിന്ന് അറിയാം. അകവളയിലെ അധികാരരായിരുന്ന കേളിത്തനും അദ്ദേഹത്തിന്റെ ഇളയ സഹോദരനും ചേര്‍ന്ന് ക്ഷേത്രം നിര്‍മ്മിച്ചതാണ് രേഖാ […]

Read More
 ‘സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയില്‍ നിന്ന് ജൂണ്‍, ജൂലൈയിലേക്ക് മാറ്റിയാലോ? ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി

‘സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയില്‍ നിന്ന് ജൂണ്‍, ജൂലൈയിലേക്ക് മാറ്റിയാലോ? ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകള്‍ക്ക് മഴക്കാല അവധി നല്‍കുന്നത് പരിശോധിക്കുകയന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി. മഴക്കാലത്ത് കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നു. രക്ഷിതാക്കള്‍ക്കും വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ചര്‍ച്ചകള്‍ നടത്തി തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ മെയ് വേനലവധി പുന:ക്രമീകരിക്കുന്നത് പരിശോധിക്കും. തീരുമാനം എടുത്തിട്ടില്ല. തന്റെ അഭിപ്രായമാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തീരുമാനം ആയി എന്ന് കരുതി നാളെ മുതല്‍ സമരം വേണ്ട. കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ തീരുമാനം എടുക്കു എന്നും മന്ത്രി വ്യക്തമാക്കി.

Read More
 മാലേഗാവ് സ്ഫോടനക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു;തെളിവില്ലെന്ന് കോടതി

മാലേഗാവ് സ്ഫോടനക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു;തെളിവില്ലെന്ന് കോടതി

മുംബൈ: 2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു.മുംബൈ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. 17 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്. പ്രതികള്‍ക്കെതിരെ തെളിവില്ലെന്നും ബോംബ് നിര്‍മിച്ചതിന് ലഫ്. കേണല്‍ പ്രസാദ് പുരോഹിത് ആണെന്ന് തെളിവില്ലെന്നും കോടതി പറഞ്ഞു.പുരോഹിതിന്റെ വിരലടയാളം ഒരിടത്തുമില്ലെന്നും ഗൂഢാലോചനകള്‍ക്കും യോഗം ചേര്‍ന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. പ്രജ്ഞ സിങ് ഠാക്കൂറിനെതിരെയും തെളിവില്ലെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. കുറ്റം തെളിയിക്കാന്‍ അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി.യുഎപിഎ,ആയുധ നിയമം,മറ്റ് നിയമങ്ങള്‍ […]

Read More
 ഹിന്ദുമതത്തില്‍ ചേരുന്നതിനെ ആരും മതപരിവര്‍ത്തനമെന്ന് വിളിക്കുന്നില്ല; ബിജെപിക്കെതിരെ വിമര്‍ശനവുമായി ദീപിക

ഹിന്ദുമതത്തില്‍ ചേരുന്നതിനെ ആരും മതപരിവര്‍ത്തനമെന്ന് വിളിക്കുന്നില്ല; ബിജെപിക്കെതിരെ വിമര്‍ശനവുമായി ദീപിക

കൊച്ചി: വിദേശത്ത് ഹൈന്ദവ സന്യാസിമാര്‍ മതപ്രചാരണവും മതപരിവര്‍ത്തനവും നടത്തുന്നുണ്ടെന്നും ഇതിനെ ആരും മതപരിവര്‍ത്തനമായി വിശേഷിപ്പിക്കുന്നില്ലെന്നും കത്തോലിക്കാസഭയുടെ മുഖപത്രം ദീപിക.മതപരിവര്‍ത്തനത്തിന് ഒറ്റ നിര്‍വചനം മാത്രമാണോയെന്നും ദീപികയുടെ എഡിറ്റോറിയല്‍ ചോദിക്കുന്നു . കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുകയാണെന്നും ദീപിക കുറ്റപ്പെടുത്തി. ‘ഹിന്ദുമതത്തില്‍ ചേരുന്നതിനെ ആരും മതപരിവര്‍ത്തനമെന്ന് വിളിക്കുന്നില്ല. കുംഭമേളയില്‍ മറ്റു മതസ്ഥര്‍ പങ്കാളികളാകുന്നതിനെ ആരും എതിര്‍ക്കുന്നില്ല. കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുന്നു. ക്രൈസ്തവരെ വേട്ടയാടി നിശബ്ദരാക്കാന്‍ ഇന്നത്തെ ലോകക്രമത്തില്‍ എളുപ്പമാകില്ല.വിദേശത്ത് ക്ഷേത്രങ്ങള്‍ […]

Read More