ഓണം സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍; ബുക്കിംഗ് ആരംഭിച്ച് കെഎസ്ആര്‍ടിസി

ഓണം സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍; ബുക്കിംഗ് ആരംഭിച്ച് കെഎസ്ആര്‍ടിസി

ഓണം സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ – ബുക്കിംഗ് ആരംഭിച്ച് കെഎസ്ആര്‍ടിസി. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 15 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് അധിക സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുള്ളത്. ബാംഗ്ലൂര്‍, -ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമുള്ള അധിക സര്‍വ്വീസുകള്‍ 29.08.2025 മുതല്‍ 15.09.2025 വരെ 1) 19.45 ബാംഗ്ലൂര്‍ – കോഴിക്കോട് (SF.)(കുട്ട മാനന്തവാടി വഴി) 2) […]

Read More
 സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ട്രോളിങ് നിരോധനം അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കടലില്‍ ബോട്ടുകള്‍ ഇറങ്ങും. ഏതാണ്ട് 4200 ഓളം യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമാണ് ഇന്ന് പ്രതീക്ഷയോടെ കടലില്‍ ഇറങ്ങുന്നത്. തിങ്കളാഴ്ച മുതല്‍ തന്നെ തൊഴിലാളികള്‍ ബോട്ടുകളില്‍ ഐസ് നിറച്ചും ഇന്ധനങ്ങളും കുടിവെള്ളവും പാചകത്തിനുള്ള സാമഗ്രികളുമെല്ലാം നിറച്ചും വലകയറ്റിയും ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ജി പി എസ് റഡാര്‍ തുടങ്ങിയ ഇലക്ട്രോണിക് […]

Read More
 അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് ജഗദീഷ് പിന്‍മാറി

അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് ജഗദീഷ് പിന്‍മാറി

താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്റെ മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്‍മാറി. മോഹന്‍ലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. വനിത പ്രസിഡന്റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് ജഗദീഷ് പിന്‍മാറിയത്. മോഹന്‍ലാലും മമ്മൂട്ടിയും സമ്മതിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രന്‍ വ്യക്തമാക്കി. വനിത പ്രസിഡന്റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ […]

Read More
 മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന പരാതി; കേസെടുത്തു

മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന പരാതി; കേസെടുത്തു

കൊച്ചി: നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് ഐഡിയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇന്നലെയാണ് മാല പാര്‍വതി പരാതി നല്‍കിയത്. മാല പാര്‍വതിയുടെ പേരില്‍ പതിനായിരത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് മാല പാര്‍വതി പറയുന്നു. തന്റെ മാത്രമല്ല നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പങ്കുവെക്കുന്നുണ്ടെന്നും നടി പ്രതികരിച്ചു. പ്രതികളെ പിടികൂടുന്നതുവരെ പിന്നോട്ട് […]

Read More
 അഞ്ച് തവണ പീഡിപ്പിച്ചു; വേടനെതിരായ ബലാത്സംഗ പരാതിയിലെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

അഞ്ച് തവണ പീഡിപ്പിച്ചു; വേടനെതിരായ ബലാത്സംഗ പരാതിയിലെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

കൊച്ചി: റാപ്പര്‍ വേടനെതിരെ യുവതി നല്‍കിയ ബലാത്സംഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങള്‍ പുറത്ത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്. 2023 ജൂലൈ മുതല്‍ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിന്‍മാറ്റം മാനസികമായി തകര്‍ത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി […]

Read More
 കന്യാസ്ത്രീകളുടെ അറസ്റ്റ്;ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി അമിത് ഷാ; പ്രധാനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് സൂചന

കന്യാസ്ത്രീകളുടെ അറസ്റ്റ്;ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി അമിത് ഷാ; പ്രധാനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് സൂചന

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടാത്തതിന്റെ വിശദാംശവും തേടിയതായാണ് വിവരം. എംപിമാര്‍ നല്കിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറി. അമിത് ഷാ പ്രധാനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്‌തെന്നും സൂചനയുണ്ട്. ക്രൈസ്തവ സഭകളുടെ പ്രതിഷേധം ദേശീയതലത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണിത്.

Read More
 ‘വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു’; വേടനെതിരെ ബലാത്സംഗ കേസ്; യുവതിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തു

‘വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു’; വേടനെതിരെ ബലാത്സംഗ കേസ്; യുവതിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തു

കൊച്ചി: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. പരാതിയില്‍ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു. ഐപിസി 376 (2) (ി) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാല്‍സംഗം ചെയ്‌തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് മാസം വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് […]

Read More
 കൊയിലാണ്ടിയില്‍ കുടുംബശ്രീ കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു

കൊയിലാണ്ടിയില്‍ കുടുംബശ്രീ കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു

കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കര്‍ക്കിടക ഫെസ്റ്റ് ആരംഭിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ഷിജു ഉദ്ഘാടനം നിര്‍വഹിച്ചു. സൗത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ കെ വിപിന അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സുദിന, ഉപസമിതി കണ്‍വീനര്‍മാരായ നസ്നി, ഷീജ, മെന്റര്‍ ഷീല എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടി ടൗണിലാണ് ഫെസ്റ്റ് നടത്തുന്നത്.

Read More
 കന്യാസ്ത്രീകളെ ജയിലിലടച്ച നടപടി; കേരളത്തിന്റെ പ്രതിഷേധം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കണം: വിഡി സതീശന്‍

കന്യാസ്ത്രീകളെ ജയിലിലടച്ച നടപടി; കേരളത്തിന്റെ പ്രതിഷേധം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കണം: വിഡി സതീശന്‍

കന്യാസ്ത്രീകളെ ജയിലിലടച്ച നടപടിക്കെതിരായ കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജ്ഭവനിലേക്ക് നടന്ന പ്രതിഷേധ നടത്തം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന കന്യാസ്ത്രീകളെയാണ് അകാരണമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍ ജയിലിലടച്ചത്.സംഘപരിവാര്‍ മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നു. അസഹിഷ്ണുതയാണ് അവരുടെ മുഖമുദ്ര. ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതിനിടെയാണ് ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെ കേരളത്തിലെ […]

Read More
 കന്യാസ്ത്രീകളുടെ അറസ്റ്റ്: കേരളത്തിന്റെ പ്രതിഷേധംഗവര്‍ണ്ണര്‍ കേന്ദ്രത്തെ അറിയിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

കന്യാസ്ത്രീകളുടെ അറസ്റ്റ്: കേരളത്തിന്റെ പ്രതിഷേധംഗവര്‍ണ്ണര്‍ കേന്ദ്രത്തെ അറിയിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ കേരളത്തില്‍ ഉയരുന്ന ജനകീയ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ ഗവര്‍ണ്ണര്‍ അറിയിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചും ബിജെപി ഭരണകൂടത്തിന്റെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെയും കെപിസിസിയുടെ നേതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് നിന്നും രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ നടത്തത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുക ആയിരുന്നു അദ്ദേഹം. വ്യാജ കുറ്റങ്ങളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ ചുമത്തിയത്. എഫ്ഐആര്‍ തിരുത്തി ഇല്ലാത്ത […]

Read More