21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തുകയായിരുന്നു. ഏഴ് മാസം മുന്‍പാണ് നിഹാസ് എന്ന യുവാവിനോപ്പം അഞ്ജന താമസിക്കാന്‍ തുടങ്ങിയത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിഹാസ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. കോടതിയില്‍ വച്ച് യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍ മരണകാരണം വ്യക്തമല്ല. […]

Read More
 തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍. ഊരൂട്ടുകാലയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതിഭ പി.ആര്‍ ആണ് മരിച്ചത്. മുറിക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഊരൂട്ടുകാല സ്വദേശിയായ രാജേഷ് – പ്രീത ദമ്പതികളുടെ ഏക മകളാണ്.

Read More
 കുന്ദമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് 21-ാം വാര്‍ഡ് കമ്മിറ്റി രൂപീകരണവും മണ്ഡല തല ഉദ്ഘാടനവും നടത്തി

കുന്ദമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് 21-ാം വാര്‍ഡ് കമ്മിറ്റി രൂപീകരണവും മണ്ഡല തല ഉദ്ഘാടനവും നടത്തി

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് 21-ാം വാര്‍ഡ് കമ്മിറ്റി രൂപീകരണവും മണ്ഡല തല ഉദ്ഘാടനവും നടത്തി. കെ. അരുണ്‍ലാല്‍ അദ്ധ്യക്ഷം വഹിച്ച പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന:സെക്രട്ടറി നിമേഷ്. ടി.എം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ല ജന: സെക്രട്ടറി ജ്യോതി ഗംഗാധരന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് : മുഹമ്മദ് റയാന്‍ കെ. ബി, ജന: സെക്രടറി അനുലാല്‍ പുതിയേറ്റ്കര, ട്രഷറര്‍ വിഷ്ണു കല്ലറ ചാലില്‍, […]

Read More
 നീതി ലഭിക്കാതെ ബിജെപിയുമായി ചങ്ങാത്തമില്ല: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ മുന്നറിയിപ്പുമായി കത്തോലിക്ക സഭ

നീതി ലഭിക്കാതെ ബിജെപിയുമായി ചങ്ങാത്തമില്ല: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ മുന്നറിയിപ്പുമായി കത്തോലിക്ക സഭ

തിരുവനന്തപുരം: ഛത്തിസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി കത്തോലിക്ക സഭ.കന്യാസ്ത്രീകളുടെ അറസ്റ്റ് ഇനി ഒരു മാനദണ്ഡം ആയിരിക്കുമെന്ന് കെസിബിസി അധ്യക്ഷന്‍ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവ പറഞ്ഞു. നീതി ലഭിക്കാതെ ബിജെപിയുമായി എന്തു ചങ്ങാത്തമെന്നും കാതോലിക്ക ബാവ ചോദിച്ചു.ജനപ്രതിനിധികള്‍ ജയിലില്‍ പോയി കന്യാസ്ത്രീകളെ സന്ദര്‍ശിച്ചത് വലിയ ആശ്വാസമായെന്നും ബാവ പറഞ്ഞു. അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗ് സെഷന്‍സ് പരിഗണിക്കാതെ തള്ളിയിരുന്നു. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞ കോടതി കേസ് എന്‍ഐഎ കോടതിയിലേക്ക് വിടണമെന്നും നിരീക്ഷിച്ചു. കേസ് […]

Read More
 മലപ്പുറം അരീക്കോട് കോഴി വേസ്റ്റ് പ്ലാന്റില്‍ വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു

മലപ്പുറം അരീക്കോട് കോഴി വേസ്റ്റ് പ്ലാന്റില്‍ വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു

മലപ്പുറം: അരീക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. അതിഥിതൊഴിലാളികളായ വികാസ് കുമാര്‍(20), സമദ് അലി(20), ഹിതേഷ് ശരണ്യ(46) എന്നിവരാണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടാകുന്നത്. കോഴി വേസ്റ്റ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളി പ്ലാന്റിനുള്ളിലേക്കു വീണു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും ഉള്ളിലേക്കു വീഴുകയായിരുന്നു. മൂവരെയും മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു പേര്‍ ബിഹാര്‍ സ്വദേശികളും ഒരാള്‍ അസം […]

Read More
 ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശ്ശൂര്‍ : ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുമത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നൗഫലിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാര്‍ഡ് ബോര്‍ഡ് കമ്പനി ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗര്‍ഭിണിയായിരുന്നു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ഫസീല ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒരുപാട് […]

Read More
 മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാട്ടില്‍ ടൂറിസം തിരിച്ചുവരവിന്റെ ഘട്ടത്തിലാണ്; മന്ത്രി മുഹമ്മദ് റിയാസ്

മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാട്ടില്‍ ടൂറിസം തിരിച്ചുവരവിന്റെ ഘട്ടത്തിലാണ്; മന്ത്രി മുഹമ്മദ് റിയാസ്

വയനാട്: മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാട്ടില്‍ ടൂറിസം തിരിച്ചുവരവിന്റെ ഘട്ടത്തിലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.ആഭ്യന്തര- വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായെന്നും മന്ത്രി മുണ്ടക്കൈ ലൈവത്തോണില്‍ പറഞ്ഞു. പുനരധിവാസപട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും കച്ചവടക്കാരുടെ പുനരധിവാസവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചൂരല്‍മലയില്‍ കടയും കച്ചവടവും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് റവന്യു മന്ത്രി കെ. രാജനും പറഞ്ഞു. കച്ചവടം നഷ്ടപ്പെട്ടവര്‍ക്കായുള്ള പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു.പുനരധിവാസപട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ കാര്യത്തില്‍ രാഷട്രീയ തീരുമാനമെടുക്കും. […]

Read More
 പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കുന്ദമംഗലം : പോക്‌സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയില്‍ അബ്ദുള്‍ ഗഫൂര്‍ (50) നെയാണ് കുന്ദമംഗലം പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് ബസ് കാത്തു നില്‍കയായിരുന്ന വിദ്യാര്‍ഥിനിയെ വീടിന് സമീപം ഇറക്കിത്തരാം എന്ന് പറഞ്ഞ് ഓട്ടോഡ്രൈവറായ പ്രതി തന്റെ ഓട്ടോയില്‍ നിര്‍ബന്ധിപ്പിച്ച് കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് കേസ്. വിദ്യാര്‍ഥിനി വാഹനം നിര്‍ത്താന്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറക്കി […]

Read More
 ലക്ഷദ്വീപ് മുന്‍ എം.പി ഡോ. പി. പൂക്കുഞ്ഞിക്കോയ അന്തരിച്ചു

ലക്ഷദ്വീപ് മുന്‍ എം.പി ഡോ. പി. പൂക്കുഞ്ഞിക്കോയ അന്തരിച്ചു

കൊച്ചി: ലക്ഷദ്വീപ് മുന്‍ എം.പി ഡോ. പി. പൂക്കുഞ്ഞിക്കോയ (76) അന്തരിച്ചു. ബുധനാഴ്ച രാവിലെ സ്വദേശമായ അമിനിയില്‍ വെച്ചാണ് അന്ത്യം. എന്‍.സി.പി (എസ്.പി) ലക്ഷദ്വീപ് ഉന്നതാധികാര സമിതി അംഗമാണ്. ഡോക്ടറായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയ രംഗത്ത് സജീവമാകുകയായിരുന്നു. ജെ.ഡി.യു സ്ഥാനാര്‍ഥിയായാണ് മത്സരിച്ച് വിജയിച്ചത്. കോണ്‍ഗ്രസിലെ പി.എം. സഈദിനെ പരാജയപ്പെടുത്തി 2004ലാണ് അദ്ദേഹം വിജയിച്ചത്. സരോമ്മബീയാണ് ഭാര്യ. അഭിഭാഷകനും എന്‍.സി.പി (എസ്.പി) ലക്ഷദ്വീപ് ഘടകം പ്രസിഡന്റുമായ അഡ്വ. കോയ അറഫ മിറാജ്, മുര്‍തസ എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് മക്കളുണ്ട്.

Read More
 84 വയസ്സുകാരിയെ ജാതിത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയതെന്ന് സംശയം

84 വയസ്സുകാരിയെ ജാതിത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയതെന്ന് സംശയം

പെരുമ്പാവൂര്‍: 84 വയസ്സുകാരിയെ ജാതിത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുവ കൃഷ്ണന്‍കുട്ടി റോഡില്‍ മനയ്ക്കപ്പടി അന്നമ്മ ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ മൃതദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. തോട്ടുവയില്‍ പെരിയാറിന് സമീപമുള്ള പുരയിടത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടനാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Read More