വന്‍ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകള്‍

വന്‍ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകള്‍

മോസ്‌കോ: റഷ്യയുടെ കിഴക്കന്‍ മേഖലയിലുണ്ടായ വന്‍ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കന്‍ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്‌ക, ഹവായ്, ന്യൂസിലന്‍ഡിന് തെക്ക് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവില്‍ സുനാമി മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോള്‍ വ്യക്തമല്ല. ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ കണക്കനുസരിച്ച് ഏകദേശം 30 സെന്റീമീറ്റര്‍ […]

Read More
 ചൂലാം വയല്‍ മാക്കൂട്ടം എ.എം.യു.പി സ്‌കൂള്‍ സൈഡ് ഡ്രൈനേജിന്റെയും നവീകരിച്ച റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു

ചൂലാം വയല്‍ മാക്കൂട്ടം എ.എം.യു.പി സ്‌കൂള്‍ സൈഡ് ഡ്രൈനേജിന്റെയും നവീകരിച്ച റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു

കുന്ദമംഗലം : ചൂലാം വയല്‍ മാക്കൂട്ടം എ.എം.യു.പി സ്‌കൂള്‍ സൈഡ് ഡ്രൈനേജിന്റെയും നവീകരിച്ച റോഡിന്റെഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി നിര്‍വഹിച്ചു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണം പദ്ധതി 2024-25,26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 ലക്ഷം രൂപയ്ക്കാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഷിയോ ലാല്‍ അധ്യക്ഷനായി.ഷബ്‌ന റഷീദ് ബുഷറ യൂസി ഫാത്തിമ ജസ്ലിന്‍. ബ്ലോക്ക് സെക്രട്ടറി ഗിരീഷ് എം,മാക്കൂട്ടം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ അബ്ദുല്‍ […]

Read More
 കാരന്തൂര്‍ മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ റോഡിന്റെ ശോജനീയാവസ്ഥ പരിഹരിക്കണം; യുഡിഎഫ് റോഡില്‍ വാഴ വെച്ച് പ്രതിഷേധിച്ചു

കാരന്തൂര്‍ മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ റോഡിന്റെ ശോജനീയാവസ്ഥ പരിഹരിക്കണം; യുഡിഎഫ് റോഡില്‍ വാഴ വെച്ച് പ്രതിഷേധിച്ചു

കുന്ദമംഗലം : കാരന്തൂര്‍ മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ റോഡിന്റെ ശോജനീയാവസ്ഥക്കെതിരെ നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് കാരന്തൂര്‍ മേഖല യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍റോഡില്‍ വാഴ വെച്ച് പ്രതിഷേധിച്ചു. കാരന്തൂര്‍ മെഡിക്കല്‍ കോളേജ്ജംഗ്ഷനിലൂടെ ദിവസേന നിരവധി എമര്‍ജന്‍സിയായി കടന്നു പോകേണ്ട വാഹനങ്ങള്‍ കുണ്ടും കുഴിയിലും വീഴുന്നതും വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവ് കാഴ്ചയാണ്.എം.എല്‍.എ പി. ടി. എ റഹീമിന്റെ കെടുകാര്യസ്ഥതയും ഉത്തരവാദിത്തമില്ലായ്മയാണ് കാരന്തൂര്‍ മെഡിക്കല്‍ കോളേജ് റോഡ് ചളിക്കുളമായി കുഴികള്‍ രൂപപ്പെട്ടതെന്ന് യു.ഡി.എഫ് ആരോപിച്ചു.10 വര്‍ഷം മുന്‍പ് എംഎല്‍എ വാഗ്ദാനം […]

Read More
 കണ്ണീര്‍പ്പൂക്കള്‍; ചൂരല്‍മല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓര്‍മയില്‍ അധ്യാപകര്‍

കണ്ണീര്‍പ്പൂക്കള്‍; ചൂരല്‍മല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓര്‍മയില്‍ അധ്യാപകര്‍

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ ചൂരല്‍മല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓര്‍മയില്‍ അധ്യാപകര്‍. ബെയ്ലി പാലത്തിന് സമീപം ഒരുക്കിയ, ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ അധ്യാപകര്‍ അടക്കമുള്ളവര്‍ പുഷ്പാഞ്ജലി നടത്തി. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയും പുഷ്പാഞ്ജലി അര്‍പ്പിക്കാനെത്തി. ദുരന്തം ചൂരല്‍മല സ്‌കൂളിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ നെഞ്ച്‌പൊട്ടി കരഞ്ഞ പിന്നീട് അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ ഉണ്ണി മാഷും പുഷ്പാഞ്ജലി അര്‍പ്പിക്കാനുണ്ടായിരുന്നു. ചൂരല്‍മല സ്‌കൂളിലെ 33 കുട്ടികളെയാണ് ഉരുള്‍പൊട്ടലില്‍ നഷ്ടമായത്. ഉരുള്‍പൊട്ടല്‍ അപകടത്തിന് […]

Read More
 കാരന്തൂര്‍ സംസ്‌കാരപ്രദായനി വായനശാല & ഗ്രന്ഥാലയം വനിതാവേദി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

കാരന്തൂര്‍ സംസ്‌കാരപ്രദായനി വായനശാല & ഗ്രന്ഥാലയം വനിതാവേദി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

കാരന്തൂര്‍ : സംസ്‌കാരപ്രദായനി വായനശാല & ഗ്രന്ഥാലയം കാരന്തൂര്‍ വനിതാവേദി സംഘടിപ്പിച്ച പുസ്തക ചര്‍ച്ച യുവ എഴുത്തുകാരി രജിത കുരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. എന്റെ വായന അനുഭവം ഞാന്‍ വായിച്ച പുസ്തകം ചര്‍ച്ചയില്‍ ലസിത കൃഷ്ണന്‍, രേഷ്മ ടീച്ചര്‍ നിഷ പ്രമോദ് മേരി ടീച്ചര്‍, ജിജി പ്രദീഷ് ഷീജ അനില്‍ പങ്കെടുത്തു. വായനശാല പ്രസിഡണ്ട് ബാബുരാജ് അദ്ധ്യക്ഷനായി. നിഷ പ്രമോദ് സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സിന്‍ മെമ്പര്‍ ഗോപാലകൃഷ്ണന്‍ ചൂലൂര്‍, 18ാം വാര്‍ഡ് മെമ്പര്‍ ഷാജി […]

Read More
 മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മണ്ണാര്‍ക്കാട് നജാത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി ആശ്ഫിനാണ് മരിച്ചത്. മണ്ണാര്‍ക്കാട് പുല്ലിശ്ശേരി സ്വദേശി സ്രാമ്പിക്കല്‍ അയ്യൂബിന്റെ മകനാണ് ആശ്ഫിന്‍ .ഇന്ന് രാവിലെ നെല്ലിപ്പുഴയില്‍ മുക്കണ്ണം മുണ്ടേക്കരാട് പള്ളിക്കു സമീപത്തെ കടവിലാണ് അപകടം സംഭവിച്ചത്. കുളിക്കാനിറങ്ങിയ സുഹൃത്ത് ഒഴുക്കില്‍പെട്ടതോടെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അഷ്ഫിന്‍ ഒഴുക്കില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടയുടനെ വിദ്യാര്‍ത്ഥിയെ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷിച്ച് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More
 വൈക്കത്ത് വള്ളം മറിഞ്ഞു;ഒരാളെ കാണാനില്ല; 29 പേരെ രക്ഷപ്പെടുത്തി

വൈക്കത്ത് വള്ളം മറിഞ്ഞു;ഒരാളെ കാണാനില്ല; 29 പേരെ രക്ഷപ്പെടുത്തി

കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. മുപ്പതോളം യാത്രക്കാരുണ്ടായി പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ഒരാളെ കാണാതായി എന്നാണ് വിവരം. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വേമ്പനാട്ട് കായലിലായിരുന്നു അപകടം. മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. പലരും നീന്തിക്കയറിയാണ് രക്ഷപ്പെട്ടത്.

Read More
 ‘ഉല്ലാസ്’ പദ്ധതി വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു.

‘ഉല്ലാസ്’ പദ്ധതി വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനിലെ എന്‍എസ്എസ് യൂണിറ്റുകളിലെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി ദിവാകരന്‍ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് എം എസ് വിനി അധ്യക്ഷത […]

Read More
 അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; 10 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍ എഫ്ഐആറില്‍

അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; 10 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍ എഫ്ഐആറില്‍

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍, പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന മനുഷ്യക്കടത്തും മതപരിവര്‍ത്തന കുറ്റവും എഫ്‌ഐആറിലുണ്ട്.മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളികന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിച്ചേക്കില്ല.വിശദമായ വിവരശേഖരണം നടത്തിയ ശേഷം ജാമ്യാപേക്ഷ സമര്‍പ്പിക്കും. അതേസമയം, ക്രൈസ്തവ ന്യൂനപക്ഷത്തെ ഒപ്പം ചേര്‍ക്കാന്‍ സംസ്ഥാനത്ത് പദ്ധതികള്‍ ആവിഷ്‌കരിച്ച ബിജെപി നേത്യത്വത്തേയും […]

Read More
 കാസര്‍കോട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം

കാസര്‍കോട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം

കാസര്‍കോട്: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം. ചെമ്മനാട്, കോളിയടുക്കം വയലാംകുഴി പഞ്ചിലാങ്കല്‍ വയലിലാണ് സംഭവം. ക്ഷീര കര്‍ഷകനായ വയലാംകുഴിയിലെ മേലത്ത് കുഞ്ഞുണ്ടന്‍ നായര്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ പശുവിനെയും ഷോക്കേറ്റ് ചത്ത നിലയില്‍ കണ്ടെത്തി. വയലില്‍ പശുവിനെ പുല്ല് മേക്കാനായി പോയതായിരുന്നു കുഞ്ഞുണ്ടന്‍ നായര്‍.ഏറെ നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More