കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; മുഖ്യ പ്രതി ഒഡിഷയില്‍ പിടിയില്‍
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടക്കേസിലെ മുഖ്യ പ്രതിയെ പിടികൂടി.ഒഡിഷാ സ്വദേശി അജയ് പ്രദാനെയാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്.ഒഡിഷയിലെ ദരിങ്ക്ബാദില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളാണ് ഹോസ്റ്റലിലേക്ക് എത്തിക്കാന്‍ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കഞ്ചാവ് കൈമാറിയത്.സംഭവത്തില്‍ നേരത്തെ നാലു വിദ്യാര്‍ഥികളെയും മൂന്ന് ഇതര സംസ്ഥാനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ചിലാണ് പോളിടെക്‌നിക് കോളേജിലെ ഹോസ്റ്റലില്‍ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പൊലീസ് നടത്തിയ റെയ്ഡില്‍ നിന്ന് കണ്ടെത്തിയത്. ഹോളി ആഘോഷത്തിന്റെ ഭാഗമായി ലഹരിപ്പാര്‍ട്ടി നടത്തുന്നുണ്ടെന്നും […]
Read More
