ആശുപത്രികളുടെ അനാസ്ഥ കാരണം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളില്‍ റിപ്പോര്‍ട്ട് തേടും; വനിതാ കമീഷന്‍

ആശുപത്രികളുടെ അനാസ്ഥ കാരണം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളില്‍ റിപ്പോര്‍ട്ട് തേടും; വനിതാ കമീഷന്‍

ആശുപത്രികളുടെ അനാസ്ഥയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളില്‍ പരാതിയുണ്ടായാല്‍ ചികിത്സ നല്‍കിയ ആശുപത്രികളില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മെഡിക്കല്‍ രംഗത്തെ വീഴ്ചക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പരാതിക്കാര്‍ക്ക് കഴിയും. ആവശ്യമായ തെളിവുണ്ടായാല്‍ പരാതികള്‍ അത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ നിര്‍ദേശിക്കുമെന്നും അഡ്വ. പി സതീദേവി പറഞ്ഞു.ദാമ്പത്യ തര്‍ക്കം, മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാതിരിക്കല്‍, കുട്ടികളുടെ […]

Read More
 കോണ്‍ഗ്രസ് ‘എടുക്കാ ചരക്കാ’കുമെന്ന പരാമര്‍ശം; പാലോട് രവിയോട് വിശദീകരണം തേടാന്‍ കെപിസിസി

കോണ്‍ഗ്രസ് ‘എടുക്കാ ചരക്കാ’കുമെന്ന പരാമര്‍ശം; പാലോട് രവിയോട് വിശദീകരണം തേടാന്‍ കെപിസിസി

കോണ്‍ഗ്രസ് ‘എടുക്കാ ചരക്കാ’കുമെന്ന പരാമര്‍ശത്തില്‍ പാലോട് രവിയോട് വിശദീകരണം തേടാന്‍ കെപിസിസി. സംഭാഷണത്തില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി. യുവനേതാക്കളും പാലോട് രവിക്ക് എതിരെ രംഗത്ത് എത്തി. ഫോണ്‍ സംഭാഷണം വിവാദമായതോടെ പാലോട് രവി മലക്കം മറിഞ്ഞു. ഭിന്നതകള്‍ തീര്‍ക്കമെന്നും, നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ ബാധിക്കുമെന്ന താക്കീതാണ് നല്‍കിയതെന്നും പാലോട് രവി വിശദീകരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് പറയുന്ന സംഭാഷണം വിവാദമായതിന് പിന്നാലെ ആണ് വിശദീകരണം. തദ്ദേശ […]

Read More
 തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നു; തട്ടിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന് സഹായം നല്‍കി: വി.ഡി സതീശന്‍

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നു; തട്ടിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന് സഹായം നല്‍കി: വി.ഡി സതീശന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. ക്രമക്കേട് മനപ്പൂര്‍വ്വം വരുത്തിയതാണ്. തട്ടിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന് സഹായം നല്‍കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം 15 ദിവസത്തില്‍ നിന്ന് 30 ദിവസമാക്കി വര്‍ധിപ്പിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ‘സിപിഎം അംഗങ്ങളുടെ സഹായത്തോടെയാണ് പട്ടിക തയ്യാറാക്കിയത്. ഒരുകാലത്തും ഇല്ലാത്ത നിബന്ധനയാണ് ഇത്തവണത്തേത്. 15 ദിവസത്തിനുള്ളില്‍ എങ്ങനെ വോട്ടര്‍ […]

Read More
 ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍

തിരുവനന്തപുരം: കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റിട്ട . സി എന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുന്ന സമിതിയില്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. നിലവില്‍ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. സംസ്ഥാന […]

Read More
 പാമ്പുകടിയേറ്റ മൂന്ന് വയസ്സുകാരിക്ക് ചികിത്സ വൈകിയെന്ന പരാതി; ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ട്

പാമ്പുകടിയേറ്റ മൂന്ന് വയസ്സുകാരിക്ക് ചികിത്സ വൈകിയെന്ന പരാതി; ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ട്

തൃശൂരില്‍ പാമ്പുകടിയേറ്റ മൂന്ന് വയസ്സുകാരിക്ക് ചികിത്സ വൈകിയെന്ന പരാതിയില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ട്. കുട്ടിക്ക് ആന്റി സ്‌നേക് വെനം നല്‍കാതെ സമയം നഷ്ടപ്പെടുത്തിയെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് തല കണ്ടെത്തല്‍. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ അന്വേഷണ കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടും ആരോഗ്യവകുപ്പ് മൗനം തുടരുന്നു. 2021 മെയ് 24നാണ് കൃഷ്ണന്‍കോട്ട പാറക്കല്‍ ബിനോയുടെ മകള്‍ അന്‍വറിന്‍ ബിനോയ് പാമ്പുകടിയേറ്റ് മരിച്ചത്. ഉടന്‍തന്നെ ബിനോയിയുടെ മാതാപിതാക്കള്‍ ടു വീലറില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് […]

Read More
 ജലനിരപ്പുയരുന്നു; 8 ഡാമുകളില്‍ റെഡ് അലര്‍ട്ട്

ജലനിരപ്പുയരുന്നു; 8 ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് 8 ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മൂഴിയാര്‍,പൊന്മുടി,കല്ലാര്‍കുട്ടി,ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ തുടങ്ങിയ ഡാമുകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമുകള്‍ക്കരികില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വിവിധ നദികളില്‍ ഓറഞ്ച്,യെല്ലോ അലേര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍,ഷോളയാര്‍,പെരിങ്ങല്‍കുത്ത് ഡാമുകളിലും റെഡ് അലേര്‍ട്ട്. വയനാട് ബാണാസുരസാഗര്‍ ഡാമിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്കരികില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം. അപകടകരമായ […]

Read More
 വാഹനസൗകര്യമില്ല; ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്ന് കൊണ്ടുപോയത് 5 കിലോമീറ്ററിലേറെ ദൂരം

വാഹനസൗകര്യമില്ല; ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്ന് കൊണ്ടുപോയത് 5 കിലോമീറ്ററിലേറെ ദൂരം

ഇടുക്കി: വട്ടവടയില്‍ പരിക്കേറ്റ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്ന് കൊണ്ടുപോയത് 5 കിലോമീറ്ററിലേറെ ദൂരം. വാഹന സൗകര്യമില്ലാത്തതിനാലാണ് വത്സപ്പെട്ടി കുടിയിലെ ഗാന്ധിയമ്മാളിനെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. വട്ടവടയേയും കാന്തല്ലൂരുമായി ബന്ധിപ്പിക്കാനുളള പാതക്ക് വനംവകുപ്പ് തടസ്സം നില്‍ക്കുന്നതാണ് പ്രശ്നമെന്ന് ഉന്നതിയിലെ താമസക്കാര്‍ പറയുന്നു. പതിനാല് കിലോമീറ്റര്‍ പാതവന്നാല്‍ അടിയന്തിര ചികിത്സാ സഹായമുള്‍പ്പെടെ വത്സപ്പെട്ടിക്കുടിക്കാര്‍ക്ക് കിട്ടും. നിലവില്‍ വാഹന സൗകര്യം പോലുമില്ലാത്ത വനപാതമാത്രമാണ് ആശ്രയമെന്ന് പ്രദേശവാസികള്‍ പറയുന്നു.

Read More
 പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പ്; പ്രതിഷേധ സൂചകമായി പര്‍ദ്ദയിട്ട് പത്രിക സമര്‍പ്പിക്കാനെത്തി സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പ്; പ്രതിഷേധ സൂചകമായി പര്‍ദ്ദയിട്ട് പത്രിക സമര്‍പ്പിക്കാനെത്തി സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സാന്ദ്ര തോമസ് എത്തി. പ്രതിഷേധ സൂചകമായി പര്‍ദ്ദ ധരിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസിലെത്തിയത്. മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് സാന്ദ്രയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സാന്ദ്ര തോമസിന്റെ ഹര്‍ജി പരിഗണിച്ച് എറണാകുളം സബ് കോടതി സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്തിരുന്നു. മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. ചില ആളുകളുടെ തുറിച്ചു […]

Read More
 മിഥുന്റെ മരണം; തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചു വിട്ടു; ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

മിഥുന്റെ മരണം; തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചു വിട്ടു; ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം : കൊല്ലത്ത് സ്‌കൂളില്‍ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മരിച്ച സംഭവത്തില്‍ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചു വിട്ട്, ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. വൈദ്യുതി ലൈന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തില്‍ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്‌കൂളിന്റെ താത്കാലിക ചുമതല […]

Read More
 ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു; ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി

ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു; ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. എട്ടുമണിയോട് കൂടിയാണ് ട്രാക്കിലേക്ക് മരം വീണത്. തുടര്‍ന്ന് കോഴിക്കോട് ജനശതാബ്ദി ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്നു. കോഴിക്കോട് ജനശതാബ്ദി ഒന്നര മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. 8.30നാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ കോഴിക്കോട് ജനശതാബ്ദി എത്തിയത്. ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുക. നിലവില്‍ ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. യെല്ലോ അലര്‍ട്ട് […]

Read More