കണ്ണൂര്‍ ജയിലില്‍ കഞ്ചാവും മദ്യവും സുലഭം, ജയില്‍ച്ചാട്ടം സഹതടവുകാര്‍ക്ക് അറിയാമായിരുന്നുവെന്നും ഗോവിന്ദച്ചാമിയുടെ മൊഴി

കണ്ണൂര്‍ ജയിലില്‍ കഞ്ചാവും മദ്യവും സുലഭം, ജയില്‍ച്ചാട്ടം സഹതടവുകാര്‍ക്ക് അറിയാമായിരുന്നുവെന്നും ഗോവിന്ദച്ചാമിയുടെ മൊഴി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവും മദ്യവും സുലഭമാണെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും ഗോവിന്ദച്ചാമിയുടെ മൊഴി. ജയിലില്‍ കഞ്ചാവും മദ്യവും ലഭിച്ചിരുന്നുവെന്നും താന്‍ ഉപയോഗിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. താന്‍ ജയില്‍ ചാടുന്ന വിവരം നാല് സഹതടവുകാര്‍ക്ക് അറിയാമായിരുന്നു. നാല് പേരുടെ പേരും അന്വേഷണ ഉദ്യോഗസ്ഥരോട് ഗോവിന്ദച്ചാമി പറഞ്ഞു. ജയില്‍ ചാടിയ ശേഷംആദ്യം ഗുരുവായൂരിലേക്കും പിന്നീട് രാത്രിയില്‍ തമിഴ് നാട്ടിലേക്ക് പോകാനുമായിരുന്നു പ്ലാന്‍. മൊബൈല്‍ ഉപയോഗിച്ച് പാലക്കാടുകാരന്‍ ഷെല്‍വനെ വിളിച്ചു. പുറത്തു നിന്നും ആരും സഹായിച്ചിട്ടില്ലെന്നാണ് ഗോവിന്ദച്ചാമി പറയുന്നത് […]

Read More
 ‘സൈനികരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും’; കാര്‍ഗില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

‘സൈനികരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും’; കാര്‍ഗില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധസ്മാരത്തിലെത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും കര, നാവിക, വ്യോമ സേനകളുടെ തലവന്മാരും പുഷ്പചക്രം അര്‍പ്പിച്ചു. ‘കാര്‍ഗില്‍ വിജയദിനത്തില്‍, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അസാധാരണ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരജവാന്മാരെ ഞാന്‍ ആദരിക്കുന്നു. അവരുടെ ജീവത്യാഗം നമ്മുടെ സേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. അവരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും’- രാജ്നാഥ് സിംഗ് എക്സില്‍ കുറിച്ചു. […]

Read More
 പൂളക്കോട് ഗവ. എല്‍.പി. സ്‌കൂളില്‍ ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു

പൂളക്കോട് ഗവ. എല്‍.പി. സ്‌കൂളില്‍ ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ പൂളക്കോട് ഗവ. എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിച്ച ടോയ്ലറ്റ് സമുച്ചയം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ജയപ്രകാശ് അധ്യക്ഷനായിരുന്നു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.പി.എ സിദ്ദീഖ്, പി.ടി.എ പ്രസിഡന്റ് ഗോഗുല്‍ദാസ്, എസ്.എം.സി ചെയര്‍മാന്‍ ശശിധരന്‍ എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജിത്ത് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സുമതി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.

Read More
 എലത്തൂരില്‍ നിന്ന് 35 ഗ്രാം എം ഡി എം.എ യുമായി യുവാവ് പിടിയില്‍

എലത്തൂരില്‍ നിന്ന് 35 ഗ്രാം എം ഡി എം.എ യുമായി യുവാവ് പിടിയില്‍

കോഴിക്കോട് : നഗരത്തില്‍ MDMA എത്തിച്ച് വില്‍പന നടത്തുന്ന യുവാവിനെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ കെ. എ ബോസിന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫും എസ്.ഐ വി .ടി ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എലത്തൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. അത്തോളി സ്വദേശി കൊളകാട് അയനി പുറത്ത് മര്‍ഹബ ഹൗസില്‍ മുഹമദ്ദ് നുഫൈല്‍ ടി.കെ (26) യാണ് അറസ്റ്റിലായത്. എലത്തൂര്‍ HP പമ്പിനടുത്ത് വച്ചാണ് 35 ഗ്രാമോളം MDMA യുമായിട്ടാണ് ഇയാള്‍ പിടിയിലായത്.ബംഗളൂരുവില്‍ നിന്നും നഗരത്തിലേക്ക് ലഹരി […]

Read More
 കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. പന്നൂര്‍ മേലെ ചാടങ്ങയില്‍ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാന്‍ ആണ് മരിച്ചത്. കൊടുവള്ളി എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Read More
 ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍ നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 4ന് ചേര്‍ന്ന് മിഷന്‍ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.പത്ത് വര്‍ഷം സേവനം പൂര്‍ത്തിയാക്കി പിരിഞ്ഞു പോകുന്നവര്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യം 20,000 രൂപയില്‍ നിന്ന് 50,000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയും വര്‍ധിപ്പിക്കണമെന്നും 5 ലക്ഷം രൂപ […]

Read More
 കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് വയോധികന്‍ മരിച്ചു

കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് വയോധികന്‍ മരിച്ചു

പേരാവൂര്‍: കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് വയോധികന്‍ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടന്‍ ചന്ദ്രന്‍ (78) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ കനത്ത ചുഴലിക്കാറ്റിലാണ് അപകടം. ശക്തമായ കാറ്റില്‍ മരം വീടിന് മുകളില്‍ പതിക്കുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് വരുംദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദപാത്തിയുണ്ട്. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലുമായി തീവ്രന്യൂനമര്‍ദവുമുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ […]

Read More
 ഗോവിന്ദച്ചാമിയെ കണ്ണൂരില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റി; ഏകാന്തസെല്‍ ഒരുങ്ങി, യാത്ര കനത്ത സുരക്ഷയില്‍

ഗോവിന്ദച്ചാമിയെ കണ്ണൂരില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റി; ഏകാന്തസെല്‍ ഒരുങ്ങി, യാത്ര കനത്ത സുരക്ഷയില്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ടല്‍ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴു മണിയോടെ കനത്ത സുരക്ഷയിലാണ് ഗോവിന്ദ ചാമിയേയും കൊണ്ടുള്ള പ്രത്യേക വാഹനം കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ പോരായ്മ കണക്കിലെടുത്താണ് ജയില്‍ മാറ്റം. ഇന്നലെ ജയില്‍ ഡി.ജി.പിയുടെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ നടന്ന യോഗത്തിലാണ് ജയില്‍ മാറ്റാന്‍ തീരുമാനിച്ചത്. കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള ജയില്‍ എന്ന നിലയിലേക്കാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ […]

Read More
 യുവ എഴുത്തുകാര്‍ക്കായുള്ള പരിസ്ഥിതി ക്യാമ്പിലേക്ക് അപേക്ഷിക്കാം

യുവ എഴുത്തുകാര്‍ക്കായുള്ള പരിസ്ഥിതി ക്യാമ്പിലേക്ക് അപേക്ഷിക്കാം

കേരള വനം വകുപ്പ്, കേന്ദ്ര സാഹിത്യ അക്കാദമിയുമായി സഹകരിച്ച് പുതു തലമുറയിലെ എഴുത്തുകാരില്‍ പാരിസ്ഥിതികബോധം വളര്‍ത്തുന്നതിനും വനം-വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുമായി ത്രിദിന പരിസ്ഥിതി പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനായി 35 വയസ്സില്‍ താഴെയുള്ള എഴുത്തുക്കാരില്‍ നിന്നും ജൂലൈ 28 മുതല്‍ അപേക്ഷകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 12 വൈകിട്ട് 5 മണിക്കുള്ളില്‍ ഓണ്‍ലൈന്‍ ആയോ തപാല്‍ മാര്‍ഗമോ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അപേക്ഷാഫോറത്തിനൊപ്പം ഒരു സാഹിത്യ സൃഷ്ടി കൂടി ഉള്‍പ്പെടുത്തണം. […]

Read More
 ആറ് കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുക്കാന്‍ ‘മനസ്സോട് ഒത്തിരി’ ഭൂമി നല്‍കി രാധ ടീച്ചര്‍

ആറ് കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുക്കാന്‍ ‘മനസ്സോട് ഒത്തിരി’ ഭൂമി നല്‍കി രാധ ടീച്ചര്‍

സ്വന്തമായി അടച്ചുറപ്പുള്ള കിടപ്പാടമെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ആറ് കുടുംബങ്ങള്‍ക്ക് പതിനെട്ടര സെന്റ് ഭൂമി സൗജന്യമായി നല്‍കി കീഴരിയൂര്‍ നമ്പ്രത്തുകര പ്രശാന്തിയില്‍ രാധ ടീച്ചര്‍. ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് വെക്കാനുള്ള ഭൂമി ലഭ്യമാക്കാന്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിന്റെ ഭാഗമായാണ് ഭൂമിദാനം. ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യം പത്രത്തില്‍ കണ്ടാണ് സ്ഥലം വിട്ടുനല്‍കാന്‍ ടീച്ചര്‍ തീരുമാനിച്ചത്. ‘തനിക്കിത് എങ്ങനെയെങ്കിലും കളയാനുള്ള ഭൂമിയല്ല, പാവങ്ങള്‍ക്ക് കിട്ടണം. ഇതിനായി വെറുതെ ഭൂമി നല്‍കുകയല്ല, […]

Read More