ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ വിനോദ സഞ്ചാരി കാല്‍ വഴുതി കൊക്കയില്‍ വീണു മരിച്ചു

ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ വിനോദ സഞ്ചാരി കാല്‍ വഴുതി കൊക്കയില്‍ വീണു മരിച്ചു

ഇടുക്കി: വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കൊക്കയില്‍ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് കൊക്കയില്‍ വീണത്. വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കൊക്കയില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിശമനസേനയെത്തി മൃതദേഹം പുറത്തെടുത്തു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം പുറത്ത് എടുത്തത്.

Read More
 ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടു; ചോര വാര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കി; ആക്രമണത്തില്‍ താടിയെല്ല് തകരുകയും, പല്ലുകള്‍ അടര്‍ന്നു പോകുകയും, ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും മിക്ക അവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നു; കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസ്

ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടു; ചോര വാര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കി; ആക്രമണത്തില്‍ താടിയെല്ല് തകരുകയും, പല്ലുകള്‍ അടര്‍ന്നു പോകുകയും, ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും മിക്ക അവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നു; കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസ്

തൃശൂര്‍: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ ക്രൂര കൃത്യമാണ് സൗമ്യ വധക്കേസ്. എറണാകുളത്തു നിന്നും ഷൊര്‍ണൂര്‍ക്ക് പോകുകയായിരുന്ന ട്രയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അഞ്ച് ദിവസത്തോളം നരകയാതന അനുഭവിച്ചാണ് സൗമ്യ മരണത്തിന് കീഴടങ്ങുന്നത്. ചോര വാര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഗോവിന്ദച്ചാമി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ആക്രമണത്തില്‍ സൗമ്യയുടെ താടിയെല്ല് തകരുകയും, പല്ലുകള്‍ […]

Read More
 ഗോവിന്ദച്ചാമി ജയിലില്‍ സെല്ലിന്റെ ഇരുമ്പ് കമ്പി അറുത്ത് മാറ്റി; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞു;  രക്ഷപ്പെടാന്‍ പുറത്ത് നിന്ന് സഹായം ലഭിച്ചെന്ന് പൊലീസ്

ഗോവിന്ദച്ചാമി ജയിലില്‍ സെല്ലിന്റെ ഇരുമ്പ് കമ്പി അറുത്ത് മാറ്റി; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞു; രക്ഷപ്പെടാന്‍ പുറത്ത് നിന്ന് സഹായം ലഭിച്ചെന്ന് പൊലീസ്

കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിലില്‍ നിന്ന് സെല്ലിന്റെ രക്ഷപ്പെട്ടത് ഇരുമ്പ് കമ്പി അറുത്ത് മാറ്റിയെന്ന് പൊലീസ്. വസ്ത്രം അഴിച്ചുമാറ്റി കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞ് അതുവഴി രക്ഷപ്പെടുകയായിരുന്നു. ആകാശവാണിയുടെ സമീപത്തെ മതിലാണ് ചാടിക്കടന്നത്. ഒറ്റക്കെയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞദിവസങ്ങളില്‍ ഗോവിന്ദച്ചാമിയെ സന്ദര്‍ശിച്ചവരുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുണ്ട്.ക്വാറന്റൈന്‍ ബ്ലോക്കിന് സമീപത്ത് കൂടിയാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്.എന്നാല്‍ പൊലീസിന് […]

Read More
 ഗോവിന്ദച്ചാമിക്കായി സംസ്ഥാന വ്യാപക തിരച്ചില്‍; താമസിച്ചത് കൊടുംകുറ്റവാളികള്‍ക്കുള്ള 10-ാം ബ്ലോക്കില്‍

ഗോവിന്ദച്ചാമിക്കായി സംസ്ഥാന വ്യാപക തിരച്ചില്‍; താമസിച്ചത് കൊടുംകുറ്റവാളികള്‍ക്കുള്ള 10-ാം ബ്ലോക്കില്‍

കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി അതിവേഗത്തില്‍ തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നു. 1:15 നാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നത്. രാവിലെ 5 മണിക്കാണ് ജയില്‍ അധികൃതര്‍ക്ക് ഒരാള്‍ ജയില്‍ ചാടിയതെന്നാണ് വിവരം മനസിലാകുന്നത്. ട്രെയിനി ജയില്‍ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് പോകുമ്പോള്‍ മതിലില്‍ തുണി കാണുകയും, ജയില്‍ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സെല്ലില്‍ പ്രതിയില്ലെന്നുറപ്പിച്ചതോടെ ജയില്‍ വളപ്പില്‍ മുഴുവന്‍ പരിശോധന നടത്തി. 7.10 […]

Read More
 വി.എസിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ആബിദ് അടിവാരത്തിനെതിരെ പൊലീസ് കേസ്

വി.എസിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ആബിദ് അടിവാരത്തിനെതിരെ പൊലീസ് കേസ്

കോഴിക്കോട്: വി. എസ് അച്യുതാനന്ദനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനും അഭിഭാഷകനുമായ പി.പി സന്ദീപ് നല്‍കിയ പരാതിയിലാണ് താമരശ്ശേരി പൊലീസിന്റെ നടപടി. ആബിദ് അടിവാരത്തിന്റെ താമരശ്ശേരിയിലെ സ്ഥാപനത്തിനു മുന്നില്‍ ഇന്നലെ പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചിരുന്നു. മലേഷ്യയില്‍ വെച്ചാണ് ആബിദ് എഫ്ബി യില്‍ പോസ്റ്റിട്ടത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പോസ്റ്റ് എഫ്ബി യില്‍ നിന്നും ആബിദ് പിന്‍വലിച്ചിരുന്നെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. […]

Read More
 3000 കോടിയുടെ വായ്പാ തട്ടിപ്പ്; അനില്‍ അംബാനിക്കെതിരെ ഇഡി അന്വേഷണം

3000 കോടിയുടെ വായ്പാ തട്ടിപ്പ്; അനില്‍ അംബാനിക്കെതിരെ ഇഡി അന്വേഷണം

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ കമ്പനികളിലും യെസ് ബാങ്കിലും പരിശോധന നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 3000 കോടിയുടെ വായ്പാതട്ടിപ്പ് നടത്തിയതായാണ് ഇഡിയുടെ ആരോപണം. ഡല്‍ഹിയിലെയും മുംബൈയിലെയും കമ്പനികളില്‍ ഇഡി പരിശോധന. നാഷണല്‍ ഹൗസിംഗ് ബാങ്ക്, സെക്യൂരിറ്റീസ് ആ്ന്‍ഡ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ(സെബി), നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ് എന്നിവയുള്‍പ്പടെയുള്ള ഒന്നിലധികം റെഗുലേറ്ററി ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും സിബിഐ ഫയല്‍ ചെയ്ത രണ്ട് എഫ്ഐആറുകളുടെയും അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. […]

Read More
 ബിഹാര്‍ വോട്ടര്‍പട്ടികയിലെ തീവ്രപരിശോധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം

ബിഹാര്‍ വോട്ടര്‍പട്ടികയിലെ തീവ്രപരിശോധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍പട്ടികയിലെ തീവ്രപരിശോധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍. തീവ്രപരിശോധന നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധം കടുത്തതോടെ രണ്ടുമണിവരെ ലോക്സഭാ സമ്മേളനം പിരിഞ്ഞു. വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് നോട്ടീസ് നല്‍കി. ഉപരാഷ്ട്രപതിയുടെ രാജിയിലും പ്രതിപക്ഷം പാര്‍ലമെന്റില്‍ സംശയങ്ങള്‍ ഉന്നയിക്കുമെന്നാണ് കരുതുന്നത്. പാര്‍ലമെന്റ് കവാടത്തിലാണ് പ്രതിഷേധം ആദ്യം നടത്തിയിരുന്നത്. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ നടത്തിയ പ്രതിഷേധം പിന്നീട് നടുത്തളത്തിലേക്ക് എത്തി. പതിനൊന്നു മണിക്കാണ് […]

Read More
 കുഞ്ഞിനെ വേണമെന്ന് കമല്‍രാജ്, കുഞ്ഞിനെ അയക്കില്ലെന്ന് റീമ;കണ്ണൂരില്‍ കുഞ്ഞുമായി ആത്മഹത്യ ചെയ്ത റീമ ഭര്‍ത്താവുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്

കുഞ്ഞിനെ വേണമെന്ന് കമല്‍രാജ്, കുഞ്ഞിനെ അയക്കില്ലെന്ന് റീമ;കണ്ണൂരില്‍ കുഞ്ഞുമായി ആത്മഹത്യ ചെയ്ത റീമ ഭര്‍ത്താവുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്

കണ്ണൂര്‍: കണ്ണൂരില്‍ കുഞ്ഞുമായി ആത്മഹത്യ ചെയ്ത റീമ ഭര്‍ത്താവുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ഭര്‍ത്താവുമായി റീമ നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുഞ്ഞിനെ വേണമെന്ന് കമല്‍രാജ് റീമയോട് ആവശ്യപ്പെടുന്നുണ്ട്. ഭര്‍ത്താവിന്റെ അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ലെന്ന് റീമ മറുപടി നല്‍കി. പരസ്പര ധാരണയോടെ പിരിയാം എന്നും റീമ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പഴയങ്ങാടി വയലപ്രയില്‍ അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തത്. അന്ന് വൈകുന്നേരം റീമയുടെ […]

Read More
 കാരന്തൂര്‍-മെഡിക്കല്‍ കോളേജ് റോഡ് ജങ്ഷനില്‍ റോഡ് തകര്‍ന്ന നിലയില്‍

കാരന്തൂര്‍-മെഡിക്കല്‍ കോളേജ് റോഡ് ജങ്ഷനില്‍ റോഡ് തകര്‍ന്ന നിലയില്‍

കുന്ദമംഗലം: മരണക്കെണിയൊരുക്കി കാരന്തൂര്‍-മെഡിക്കല്‍ കോളേജ് റോഡ് ജങ്ഷന്‍. ദേശീയപാതയില്‍ നിന്ന് മെഡിക്കല്‍ കോളേജ് റോഡിലേക്ക് തിരിയുന്ന തിരക്കേറിയ ജങ്ഷനാണ് അപകടക്കുഴികള്‍ കൊണ്ട് നിറഞ്ഞത്. റോഡ് തകര്‍ന്നുണ്ടായ കുഴികള്‍ വാഹനങ്ങള്‍ക്ക് അപകട ഭീഷണിയാകുന്നു. കൂടാതെ വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ വേഗം കുറച്ച് പോകുന്നതിനാല്‍ ഗതാഗതകുരുക്കും അനുഭവപ്പെടാറുണ്ട്. രാത്രി കാലങ്ങളില്‍ റോഡ് പരിചയമില്ലാത്ത ഇരുചക്ര വാഹനങ്ങള്‍ക്കും മറ്റും അപകട സാധ്യത കൂടുതലാണ്. ഈ ജങ്ഷന്‍ മഴക്കാലത്ത് തകരുന്നത് പതിവാണ്. മെഡിക്കല്‍ കോളജിലേക്ക് ദിവസവും നിരവധി ആംബുലന്‍സുകളും മറ്റു വാഹങ്ങളും വയനാട്ടില്‍ […]

Read More
 റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണു; ഉള്ളില്‍ 50 പേര്‍; അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണു; ഉള്ളില്‍ 50 പേര്‍; അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

മോസ്‌കോ: 50 പേരുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നു. ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനം പെട്ടെന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. അമൂര്‍ പ്രവിശ്യയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അങ്കാറ എയര്‍ലൈന്റെ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ച് പേര്‍ കുട്ടികളാണ്. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ വച്ച് എഎന്‍ – 24 യാത്രാവിമാനം റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയര്‍ലൈന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചൈന […]

Read More