ശാരീരിക അധിക്ഷേപം നേരിടുന്നു; ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ്

ശാരീരിക അധിക്ഷേപം നേരിടുന്നു; ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ്

ശാരീരിക അധിക്ഷേപം നേരിടുന്നുവെന്ന് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ശാരീരിക അധിക്ഷേപങ്ങള്‍ നേരിടുന്നത്. താന്‍ ഒരു ക്യാന്‍സര്‍ അതിജീവിതയാണ് എന്നത് അധിക്ഷേപിക്കുന്നവര്‍ ഓര്‍ക്കുന്നില്ലെന്നും നിഷാ ജോസ്. തന്റെ കുടുംബം ഒരു രഷ്ട്രീയ കുടുംബമായതു കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ ധാരാളം അവഹേളനങ്ങള്‍ അനുഭവിക്കുന്നത്. ഇതിന് പുറമെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ശാരീരിക അധിക്ഷേപങ്ങള്‍. എന്റെ ശരീരം എന്റെ സ്വകാര്യത. എന്റെ സ്വകാര്യത എന്റെ അവകാശം ആണെന്നും നിഷ പറഞ്ഞു. ബോഡി ഷേമിങ് തമാശയല്ല, അത് ഒരാളുടെ മൗനം പിളര്‍ന്ന് […]

Read More
 രാമായണ മാസത്തിന് ആശംസകളുമായി രാജീവ് ചന്ദ്രശേഖര്‍; കര്‍ക്കിടകം നാളെയെന്ന് ഓര്‍മിപ്പിച്ച് കമന്റ്, പോസ്റ്റ് ഡിലീറ്റ് ചെയ്തു

രാമായണ മാസത്തിന് ആശംസകളുമായി രാജീവ് ചന്ദ്രശേഖര്‍; കര്‍ക്കിടകം നാളെയെന്ന് ഓര്‍മിപ്പിച്ച് കമന്റ്, പോസ്റ്റ് ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം: രാമായണ മാസത്തിന് ആശംസകള്‍ നേര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. എന്നാല്‍ നാളെയാണ് കര്‍ക്കിടകമെന്നും ദയവായി പോസ്റ്റ് പിന്‍വലിക്കമെന്നുമുള്ള കമന്റിലെ മുറവിളിക്ക് പിന്നാലെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു. ‘രാമായണ മാസത്തിന് ആരംഭം കുറിച്ച് ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണത്തിന്റെ പുണ്യം നുകര്‍ന്ന് പ്രാര്‍ഥനയും പാരായണവുമായി ഇനി ഒരു മാസം. ഈ പുണ്യമാസം എല്ലാ വീടുകളിലും അനുഗ്രഹങ്ങളും സമൃദ്ധിയും നിറക്കട്ടെ’- എന്നായിരുന്നു പോസ്റ്റ്. ഇതിന്റെ ഇംഗ്ലീഷും കൊടുത്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെ നിരവധി […]

Read More
 വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം;സംസ്ഥാനത്തിന്റെ പിന്തുണയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം: സുരേഷ് ഗോപി

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം;സംസ്ഥാനത്തിന്റെ പിന്തുണയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം: സുരേഷ് ഗോപി

തിരുവനന്തപുരം: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് അമ്മ ഷൈലജയ്ക്ക് ഉറപ്പ് നല്‍കി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മൃതദേഹം വിട്ട് കിട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം അമ്മയെ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ‘അമ്മയുടെ ആവശ്യങ്ങള്‍ ന്യായമാണ്. കോണ്‍സുലേറ്റ് ശക്തമായി ഇടപെട്ടതിന്റെ ഭാഗമായി ഇന്നലെ സംസ്‌കാരം തടഞ്ഞു. വിപഞ്ചികയുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന്, കോണ്‍സുലേറ്റ് കൂടി അപ്രൂവ് ചെയ്തല്ലാതെ മൃതദേഹം വിട്ടുകൊടുക്കില്ല. […]

Read More
 തൃശൂര്‍ പൂരം കലക്കല്‍; എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി വേണം; ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവെച്ച് ആഭ്യന്തര സെക്രട്ടറി

തൃശൂര്‍ പൂരം കലക്കല്‍; എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി വേണം; ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവെച്ച് ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവെച്ച് ആഭ്യന്തര സെക്രട്ടറി. എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പൂരം അലങ്കോലപ്പെട്ടിട്ടും എം.ആര്‍ അജിത് കുമാര്‍ ഇടപെടാത്തത് കര്‍ത്തവ്യലംഘനമാണെന്നാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. തൃശൂരില്‍ ഔദ്യോഗിക ആവശ്യത്തിന് എത്തിയിട്ടും വിഷയത്തില്‍ ശ്രദ്ധ കൊടുത്തില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ടായിരുന്നു. മേല്‍നോട്ടക്കുറവ് സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പൂരം മുടങ്ങിയപ്പോള്‍ ഇടപെട്ടില്ല, മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല […]

Read More
 ‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’; കടുത്ത നിലപാടില്‍ തലാലിന്റെ സഹോദരന്‍; അനുനയ ചര്‍ച്ചകള്‍ തുടരും

‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’; കടുത്ത നിലപാടില്‍ തലാലിന്റെ സഹോദരന്‍; അനുനയ ചര്‍ച്ചകള്‍ തുടരും

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകള്‍ക്കായുള്ള ഇടപെടലുകള്‍ക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബന്ധുക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചര്‍ച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികള്‍ പറയുന്നത്. സഹോദരനെ അടക്കം […]

Read More
 ഷിരൂര്‍ ദുരന്തം: അര്‍ജുന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

ഷിരൂര്‍ ദുരന്തം: അര്‍ജുന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

കോഴിക്കോട്: ഷിരൂരില്‍ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ജീവന്‍ പൊലിഞ്ഞ അര്‍ജുന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്. ഒരു നാട് ഒന്നാകെ ഒരു മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ഥനയോടെ കാത്തിരുന്ന നാളുകളായിരുന്നു അത്. 2024 ജൂലൈ 16നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്‍ജുനെ (32) കാണാതായത്. സമാനതകളില്ലാത്ത രക്ഷാദൗത്യനൊടുവില്‍ മലയാളികള്‍ മുഴുവനും ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങള്‍ക്കൊടുവിലാണ് അര്‍ജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബര്‍ 25ന് പുഴയില്‍ നിന്ന് ലഭിച്ചത്. 2024 ജൂലൈ 16നാണ് അങ്കോളക്കടുത്ത് ഷിരൂരിലും […]

Read More
 സ്‌കൂള്‍ സമയമാറ്റം; ബദല്‍ നിര്‍ദേശങ്ങളുമായി സമസ്ത

സ്‌കൂള്‍ സമയമാറ്റം; ബദല്‍ നിര്‍ദേശങ്ങളുമായി സമസ്ത

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ ബദല്‍ നിര്‍ദേശങ്ങളുമായി സമസ്ത. വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമസ്ത നിര്‍ദേശങ്ങള്‍ അറിയിക്കും. സമയമാറ്റത്തിലെ അധിക അരമണിക്കൂര്‍ വൈകിട്ടത്തേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സമസ്ത മുന്നോട്ട് വെക്കുന്നത്. പാദ വാര്‍ഷിക അര്‍ധ വാര്‍ഷിക, മധ്യവേനലവധികള്‍ കുറച്ച് അധ്യയന സമയം കൂട്ടാം. മറ്റു സംസ്ഥാനങ്ങളുടെ അധ്യയന രീതി കൂടി പരിഗണിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കും. ഇന്നലെ ചേര്‍ന്ന സമസ്ത ഏകോപന സമിതിയില്‍ വന്ന നിര്‍ദ്ദേശങ്ങളാണ് വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവെക്കുക. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ജിഫ്രി മുത്തുക്കോയ […]

Read More
 നിമിഷപ്രിയ കേസ്: മനുഷ്യന്‍ എന്ന നിലക്കാണ് ഇടപെട്ടത്; കാന്തപുരം മുസ്ലിയാര്‍

നിമിഷപ്രിയ കേസ്: മനുഷ്യന്‍ എന്ന നിലക്കാണ് ഇടപെട്ടത്; കാന്തപുരം മുസ്ലിയാര്‍

കോഴിക്കോട്: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു മനുഷ്യനെന്ന നിലക്കാണ് താന്‍ ഇടപെട്ടതെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്യണം എന്ന് അവിടെയുള്ള പണ്ഡിതന്മാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇടപെട്ടതെന്നും കാന്തപുരം പറഞ്ഞു. നിലവില്‍ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു കൊണ്ടുള്ള നടപടി ഔദ്യോഗിമായി കോടതിയില്‍ നിന്ന് ലഭിച്ചതായും കാന്തപുരം പറഞ്ഞു. ദിയാ ധനം സമാഹരിക്കാനുള്ള ചുമതല ചാണ്ടി ഉമ്മന്‍ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം […]

Read More
 നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 2,23,000 പട്ടയങ്ങള്‍ വിതരണം ചെയ്തു ; മന്ത്രി കെ രാജന്‍

നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 2,23,000 പട്ടയങ്ങള്‍ വിതരണം ചെയ്തു ; മന്ത്രി കെ രാജന്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് 2,23,000 പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. സംസ്ഥാന സര്‍ക്കാറിന്റെ ഭൂരഹിതരില്ലാത്ത നവകേരളത്തിനായി ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ ലക്ഷ്യത്തിന്റെ ഭാഗമായി ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ നടന്ന കൊയിലാണ്ടി-വടകര താലൂക്ക് പട്ടയമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിരവധി പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചതായും ഭൂരഹിതരില്ലാത്ത കേരളം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലൂടെ പരമാവധി മനുഷ്യരെ ഭൂമിയുടെ ഉടമകളാക്കി […]

Read More
 കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് നാടിന്റെ സാംസ്‌കാരിക പുരോഗതി; മന്ത്രി സജി ചെറിയാന്‍

കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് നാടിന്റെ സാംസ്‌കാരിക പുരോഗതി; മന്ത്രി സജി ചെറിയാന്‍

കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നത് വഴി നാടിന്റെ സാംസ്‌കാരിക പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാപഠന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലാകാരന്മാര്‍ നമ്മുടെ സംസ്‌കാരത്തിന്റെ വേരുകളാണ്. അവരെ ഓര്‍മിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. കേരളത്തിലെ സാംസ്‌കാരിക പൈതൃകത്തിന് മാണി മാധവ ചാക്യാര്‍ നല്‍കിയ സംഭാവനകള്‍ക്ക് പകരം വെക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ടി പി രാമകൃഷ്ണന്‍ […]

Read More