സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; അനുകൂല നടപടിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമസ്ത

സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; അനുകൂല നടപടിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമസ്ത

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സമസ്തയുമായി അടുത്ത ആഴ്ച ചര്‍ച്ച നടത്തും. ചര്‍ച്ച തീരുമാനം മാറ്റാനല്ലെന്നും തീരുമാനം ബോധ്യപെടുത്താനാണെന്നും ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരമെന്ന് സമസ്ത. സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ച എന്തിനെന്ന് ഉമര്‍ ഫൈസി മുക്കം ചോദിച്ചു. സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ച വേണമെന്ന സമസ്തയുടെ വാദം ആദ്യം സര്‍ക്കാര്‍ നിരാകരിച്ചെങ്കിലും പിന്നീട് ചര്‍ച്ചക്ക് തയ്യാറാവുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി ജിഫ്രി തങ്ങളുമായി ഫോണില്‍ സംസാരിച്ച് അടുത്ത ആഴ്ച ചര്‍ച്ചയാകാമെന്ന് തീരുമാനിച്ചു. […]

Read More
 നിമിഷപ്രിയ കേസ്; കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെയെന്ന് വി.ഡി സതീശന്‍

നിമിഷപ്രിയ കേസ്; കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചെന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയെന്ന വാര്‍ത്ത കുറച്ചു മുന്‍പാണ് പുറത്തുവന്നത്. നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യമനില്‍ നിര്‍ണായക നീക്കങ്ങള്‍ തുടരുകയായിരുന്നു. കാന്തപുരത്തിന്റെ ഇടപെടലാണ് വധശിക്ഷ നീട്ടാന്‍ നിര്‍ണായകമായത്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടത് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യാന്‍ […]

Read More
 ഏറ്റവും നല്ല ആര്‍.എസ്.എസ് ഏജന്റ് പിണറായി വിജയന്‍; ആരെങ്കിലും അനങ്ങിയാല്‍ കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടുമെന്ന ഭീഷണി; വി ഡി സതീശന്‍

ഏറ്റവും നല്ല ആര്‍.എസ്.എസ് ഏജന്റ് പിണറായി വിജയന്‍; ആരെങ്കിലും അനങ്ങിയാല്‍ കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടുമെന്ന ഭീഷണി; വി ഡി സതീശന്‍

കൊല്ലം: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ കുളമാക്കിയെന്ന് വി ഡി സതീശന്‍. 13 സര്‍വകലാശാലകളില്‍ 12 സ്ഥലത്തും താല്‍ക്കാലിക വി.സിമാരാണ്. പല സര്‍ക്കാര്‍ കോളജുകളിലും പ്രിന്‍സിപ്പല്‍മാരില്ല. ഡിഗ്രി കോഴ്സുകള്‍ക്ക് കുട്ടികളില്ല. പല പി.ജി കോഴ്സുകളും റദ്ദാക്കി. കുട്ടികള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ്. കേരള സര്‍വകലാശാലയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി എന്തൊക്കെയാണ് നടക്കുന്നത്. ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ല. ഹാള്‍ വാടകയ്ക്ക് നല്‍കിയതിന്റെ പേരിലാണ് ഈ […]

Read More
 നിധീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിക്കും; കടുത്ത വൈകൃതങ്ങള്‍ക്ക് അടിമ; പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണം; വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍

നിധീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിക്കും; കടുത്ത വൈകൃതങ്ങള്‍ക്ക് അടിമ; പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണം; വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍

വിപഞ്ചികയും മകളും മരിച്ച വാര്‍ത്തയുടെ ഞെട്ടലില്‍ ആണ് മലയാളികള്‍. വിപഞ്ചികയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിനൊപ്പവും വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കടുത്ത വൈകൃതങ്ങള്‍ക്ക് അടിമ ആണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. നിധീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിപഞ്ചിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് ശേഷം ഡിലീറ്റ് ചെയ്തത് എന്നതരത്തിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളാണ് ഇവ. ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള […]

Read More
 എഡിജിപി എംആര്‍ അജിത് കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര ചെയ്തുവെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍

എഡിജിപി എംആര്‍ അജിത് കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര ചെയ്തുവെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍

പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര വിവാദത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.M.R. അജിത് കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ശനിയഴ്ച്ച വൈകുന്നേരമാണ് ADGP പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര ചെയ്തത്.അടുത്തദിവസം തിരിച്ചും ട്രാക്ടറില്‍ മലയിറങ്ങി.പോലീസിന്റെ ട്രാക്ടറില്‍ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദര്‍ശനത്തിനുള്ള യാത്ര.ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്.

Read More
 പന്തീരങ്കാവില്‍ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ നിര്‍ണായക വിവരം; 39 ലക്ഷം കുഴിച്ചിട്ട നിലയില്‍

പന്തീരങ്കാവില്‍ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ നിര്‍ണായക വിവരം; 39 ലക്ഷം കുഴിച്ചിട്ട നിലയില്‍

കോഴിക്കോട്: പന്തീരങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. പ്രതി ഷിബിന്‍ ലാല്‍ തട്ടിയെടുത്ത 40 ലക്ഷത്തില്‍, ഇനിയും കണ്ടെത്താനുള്ള 39 ലക്ഷം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഷിബിന്‍ ലാലിന്റെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയില്‍ പണം കണ്ടെത്തിയത്. തട്ടിയെടുത്തതിന് പിന്നാലെ പണം പന്തീരാങ്കാവ് കൈമ്പാലം സ്വദേശിക്ക് കൈമാറിയിരുന്നുവെന്നായിരുന്നു ഷിബിന്‍ ലാല്‍ നല്‍കിയ മൊഴി. ഇത് വിശ്വസിച്ചിരുന്നില്ലെങ്കിലും പൊലീസിന് പണം […]

Read More
 കാണാതായ 61കാരിയുടെ മൃതശരീരം തിരുനെല്‍വേലിയില്‍, പീഡനത്തിന് ഇരയായെന്ന് പൊലീസ്, ഒരാള്‍ പിടിയില്‍

കാണാതായ 61കാരിയുടെ മൃതശരീരം തിരുനെല്‍വേലിയില്‍, പീഡനത്തിന് ഇരയായെന്ന് പൊലീസ്, ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാണാതായ 61കാരിയെ തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെയ്യാര്‍ ഡാം സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തിരുനെല്‍വേലി സ്വദേശി വിപിന്‍ രാജിനെ പൊലീസ് പിടികൂടി. ഇവര്‍ പീഡനത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി. പീഡനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊന്നുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞമാസം 29ന് രാത്രി 11 മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പില്‍ലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 11നാണ് 61 കാരിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നെയ്യാര്‍ഡാം പൊലീസില്‍ […]

Read More
 നിമിഷ പ്രിയ: കാന്തപുരത്തിന്റെ ഇടപെടലില്‍ പുരോഗതി; ഇന്ന് വീണ്ടും ചര്‍ച്ച

നിമിഷ പ്രിയ: കാന്തപുരത്തിന്റെ ഇടപെടലില്‍ പുരോഗതി; ഇന്ന് വീണ്ടും ചര്‍ച്ച

നിമിഷ പ്രിയ വിഷയത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ബഹു .കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണ്. ഇന്ന് രാവിലെ യമന്‍ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള യോഗം പുനരാരംഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലാലിന്റെ നാടായ ദമാറില്‍ എത്തിയിട്ടുണ്ട്. അദ്ദേഹം ശൈഖ് […]

Read More
 മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ കാറ്റില്‍ അടര്‍ന്നുവീണു; രണ്ടു നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ കാറ്റില്‍ അടര്‍ന്നുവീണു; രണ്ടു നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മഞ്ചേരി: ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ കാറ്റില്‍ അടര്‍ന്നുവീണ് രണ്ടു നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.തിങ്കളാഴ്ച വൈകീട്ട് 3.45ഓടെ യാണ് അപകടം. ഒന്നാംനിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനലാണ് താഴേക്കു വീണത്. ഒന്നാം വര്‍ഷ ബിഎസ്സി ന ഴ്‌സിങ് വിദ്യാര്‍ഥിനികളായ ബി. ആദിത്യ, പി.ടി. നയന എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്കു മുറിവേറ്റ ഇരുവരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. നഴ്‌സിങ് കോളജിന് സ്വന്തം കെട്ടിടമില്ലാത്തതിനാല്‍ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളാണ് നഴ്‌സിങ് […]

Read More
 ശുഭാംശു ശുക്ലയും ആക്‌സിയം 4 ദൗത്യസംഘവും ഇന്ന് ഭൂമിയിലെത്തും

ശുഭാംശു ശുക്ലയും ആക്‌സിയം 4 ദൗത്യസംഘവും ഇന്ന് ഭൂമിയിലെത്തും

കാലിഫോര്‍ണിയ: ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ലയും ആക്‌സിയം 4 ദൗത്യസംഘവും ഇന്ന് ഭൂമിയിലെത്തും. ഇന്നലെ വൈകുന്നേരം 4:45-ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് യാത്ര പുറപ്പെട്ട ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം ഇപ്പോള്‍ ബഹിരാകാശത്ത് കൂടി സഞ്ചരിക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ പേടകത്തിലെ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനുള്ള നടപടികള്‍ തുടങ്ങും. കാലിഫോര്‍ണിയ തീരത്ത് 3:01-ഓടെ ഡ്രാഗണ്‍ ഗ്രേസ് പേടകം ഇറങ്ങും. ശുഭാംശു ശുക്ല അടങ്ങുന്ന ആക്സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് […]

Read More