നെയ്യാറ്റിന്‍കരയില്‍ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

നെയ്യാറ്റിന്‍കരയില്‍ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. വെണ്‍പകല്‍ സ്വദേശി സുനില്‍കുമാറാണ് മരിച്ചത്. 19കാരനായ മകന്‍ സിജോയെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ 11-ാം തീയതിയാണ് സുനില്‍കുമാറിനെ കമ്പുകൊണ്ട് മകന്‍ തലയ്ക്ക് അടിച്ചത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. മാതാപിതാക്കളെ സ്ഥിരം സിജോ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Read More
 ഹൈദരാബാദില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ വെടിവെച്ചുകൊലപ്പെടുത്തി.

ഹൈദരാബാദില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ വെടിവെച്ചുകൊലപ്പെടുത്തി.

ഹൈദരാബാദ് : ഹൈദരാബാദില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ വെടിവെച്ചുകൊലപ്പെടുത്തി. ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. മാലക് പേട്ട് സലിവാഹന നഗര്‍ പാര്‍ക്കില്‍ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്. സ്വിഫ്റ്റ് കാറില്‍ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഒന്നിലേറെ തവണ വെടിയേറ്റ ചന്തു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാഗര്‍കുര്‍നൂല്‍ അച്ചംപേട്ട് സ്വദേശിയായ ചന്തു നായിക് തെലങ്കാനയിലെ സിപിഐ നേതൃത്വത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ്. സിസിടിവി […]

Read More
 വധശിക്ഷ നടപ്പാക്കാന്‍ ഒരു ദിവസം മാത്രം; നിമിഷ പ്രിയയുടെ മോചനത്തിനായി തീവ്രശ്രമങ്ങള്‍ തുടരുന്നു, സനയിലെ കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും

വധശിക്ഷ നടപ്പാക്കാന്‍ ഒരു ദിവസം മാത്രം; നിമിഷ പ്രിയയുടെ മോചനത്തിനായി തീവ്രശ്രമങ്ങള്‍ തുടരുന്നു, സനയിലെ കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും

കോഴിക്കോട്: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തീവ്രശ്രമങ്ങള്‍ തുടരുന്നു. ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് സനയിലെ കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും. സനായിലെ ക്രിമിനല്‍ കോടതിയിലാണ് ഹര്‍ജി നല്‍കുക. കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബവുമായി ചര്‍ച്ച നടക്കുന്നതിനാല്‍ നീട്ടിവെക്കണം എന്നാണ് ആവശ്യപ്പെടുക. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുവാന്‍ നടക്കുന്ന ചര്‍ച്ചകളില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ അഭിപ്രായ […]

Read More
 ഇടുക്കി ജില്ലയില്‍ ജീപ്പ് സഫാരി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണത്തോടെ അനുമതി

ഇടുക്കി ജില്ലയില്‍ ജീപ്പ് സഫാരി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണത്തോടെ അനുമതി

ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ മാസം 5 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ജീപ്പ് സഫാരി, ഓഫ്-റോഡ് പ്രവര്‍ത്തനങ്ങള്‍ നാളെ (ജൂലൈ 16) മുതല്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇടുക്കി, ദേവികുളം സബ്ഡിവിഷന് കീഴിലുള്ള ഒന്‍പത് റൂട്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് അനുമതി നല്‍കുന്നത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്) സുരക്ഷാ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചായിരിക്കണം പ്രവര്‍ത്തനം. റൂട്ടുകളും സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ണയിക്കുന്നതിനായിഇടുക്കി ദേവികുളം സബ് കളക്ടര്‍മാര്‍ […]

Read More
 എസ്ഡിസി ട്രെയ്‌നര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു

എസ്ഡിസി ട്രെയ്‌നര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു

കോഴിക്കോട്, വയനാട് ജില്ലകളിലെ സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ (എസ്ഡിസി) ട്രെയ്‌നര്‍മാര്‍ക്കുള്ള ദ്വിദിന റെസിഡന്‍ഷ്യല്‍ പരിശീലനം കോഴിക്കോട് ആരംഭിച്ചു. പരിശീലനം ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡൈ്വസര്‍ ഡോ. പി സരിന്‍ ഉദ്ഘാടനം ചെയ്തു. പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഭാവിയിലേക്കായി പുതുതലമുറയെ സജ്ജമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നൈപുണി വികസിപ്പിച്ച് അഭ്യസ്തവിദ്യരിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് വിജ്ഞാനകേരളം പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ 18 -23 വയസ്സിനിടയില്‍ […]

Read More
 തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസിന് പുറകില്‍ ഇടിച്ചു; 14 പേര്‍ക്ക് പരിക്കേറ്റു

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസിന് പുറകില്‍ ഇടിച്ചു; 14 പേര്‍ക്ക് പരിക്കേറ്റു

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസിന് പുറകില്‍ ഇടിച്ച് യാത്രക്കാര്‍ക്ക് പരുക്കേറ്റു. കൊടകര ദേശീയപാത പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്സിന്റെ മുന്‍പില്‍ ആണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസിന് പുറകില്‍ ഇടിച്ച് 14 പേര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച പകല്‍ 10:30 ഓടെ ചാലക്കുടി ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസുകള്‍ അപകടത്തില്‍പ്പെടുകയായരുന്നു. പരുക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല.

Read More
 പി.ജെ കുര്യന്റെ വിമര്‍ശനം സദുദ്ദേശപരമെന്ന് കരുതാന്‍ സൗകര്യമില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഡിയോ സന്ദേശം ചോര്‍ന്നു

പി.ജെ കുര്യന്റെ വിമര്‍ശനം സദുദ്ദേശപരമെന്ന് കരുതാന്‍ സൗകര്യമില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഡിയോ സന്ദേശം ചോര്‍ന്നു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ വിമര്‍ശനത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി.സദുദ്ദേശപരമെന്ന് കരുതാന്‍ സൗകര്യമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്ന ഓഡിയോ പുറത്ത്.യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ രാഹുലിന്റെ ശബ്ദ സന്ദേശം ചോര്‍ന്നു. ‘നമ്മുടെ ഒരു മീറ്റിങ്ങില്‍ വെച്ച് പറയുകയാണെങ്കില്‍ സദുദ്ദേശപരമാണെന്ന് പറയാമായിരുന്നു. എന്നാല്‍ ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലാണ് പി.ജെ കുര്യന്‍ വിമര്‍ശനമുന്നയിച്ചത്. അതിനാല്‍ തന്നെ വിമര്‍ശനത്തെസദുദ്ദേശപരമെന്ന് വിശ്വസിക്കാന്‍ താല്പര്യമോ, സൗകര്യമോ ഇല്ലെന്നും’ ഓഡിയോയില്‍ രാഹുല്‍ പറയുന്നു. കഴിഞ്ഞദിവസമാണ് യൂത്ത് കോണ്‍?ഗ്രസ് സംസ്ഥാന […]

Read More
 ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവര്‍ണര്‍

ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവര്‍ണര്‍

പനാജി: മുതിര്‍ന്ന ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി. മുന്‍ വ്യോമയാന മന്ത്രി പുസപതി അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവര്‍ണര്‍. അല്‍പസമയം മുമ്പാണ് രാഷ്ട്രപതി ഭവനില്‍ നിന്ന് ഇതുസംബന്ധിച്ച് ഉത്തരവ് വന്നത്.ഹരിയാനയിലെ പുതിയ ഗവര്‍ണറായി അസിം കുമാര്‍ ഘോഷിനെയും ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവര്‍ണറായി കബീന്ദ്ര സിങ്ങിനെയും നിയമിച്ചിട്ടുണ്ട്. അതേസമയം, ശ്രീധരന്‍ പിള്ളക്ക് പകരം നിയമനം നല്‍കിയിട്ടില്ല. മിസോറം ഗവര്‍ണറായും ശ്രീധരന്‍ പിള്ള സേവനമനുഷ്ടിച്ചിരുന്നു. അതിനു ശേഷമാണ് ഗോവയിലേക്ക് മാറിയത്.മോദി […]

Read More
 നിപ ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

നിപ ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

പാലക്കാട്: പാലക്കാട് നിപ ബാധിച്ച് മരിച്ച കുമരംപുത്തൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ജൂലൈ ആറാം തീയതി മുതല്‍ പന്ത്രണ്ടാം തീയതി വരെ രോഗി സഞ്ചരിച്ച വഴികളാണ് റൂട്ട് മാപ്പില്‍ ഉള്ളത്.

Read More
 പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായി; ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ

പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായി; ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ

ശ്രീനഗര്‍: പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ . സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയില്‍ ഉണ്ടായിരുന്നില്ല . വിനോദസഞ്ചാരികളെ ഭീകരര്‍ ലക്ഷ്യമിടില്ലെന്നാണ് കരുതിയത്. പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മനോജ് സിന്‍ഹ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ 82 ദിവസം വേണ്ടി വന്നുവെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഭീകരാക്രമണത്തിലെ സുരക്ഷ വീഴ്ച കേന്ദ്രം തള്ളിപ്പറയുമ്പോഴാണ് ഗവര്‍ണറുടെ തുറന്നുപറച്ചില്‍ . വിദേശികള്‍ അടക്കം 26 പേര്‍ക്ക് നേരെ […]

Read More