പിഎം ജന്‍മന്‍ പദ്ധതി: പരിശീലന പരിപാടി സംഘടിപ്പിച്ചു

പിഎം ജന്‍മന്‍ പദ്ധതി: പരിശീലന പരിപാടി സംഘടിപ്പിച്ചു

പ്രത്യേക ദുര്‍ബല ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം ജന്‍മന്‍ പദ്ധതിയുടെ ഭാഗമായി ‘ദേശീയ ആരോഗ്യ പദ്ധതികളും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ വഴിയുള്ള സേവനവും’ വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ അധ്യക്ഷത വഹിച്ചു. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍ പദ്ധതി വിശദീകരിച്ചു. സുരക്ഷിത പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡ് സംവിധാനം, ടെലികോം കണക്ടിവിറ്റി, പദ്ധതിക്കായി തെരഞ്ഞെടുത്ത ഗോത്രവിഭാഗങ്ങളുടെ […]

Read More
 ചെക്യാട് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

ചെക്യാട് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

ചെക്യാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി മൂസ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഭാഗ്യലക്ഷ്മി, പി ദിവ്യ, കെ എം നീതു, ശ്രീധരന്‍ തയ്യില്‍, സുരേന്ദ്രന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തെങ്ങിന്‍ തൈ, കവുങ്ങിന്‍ തൈ, ജൈവവളം എന്നിവയുടെ വില്‍പ്പനയും പച്ചക്കറി തൈകളുടെ സൗജന്യ വിതരണവും നടന്നു.

Read More
 അഹമ്മദാബാദ് വിമാനാപകടം; അപകട കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതാകാം എന്ന് പ്രാഥമിക നിഗമനം

അഹമ്മദാബാദ് വിമാനാപകടം; അപകട കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതാകാം എന്ന് പ്രാഥമിക നിഗമനം

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് പ്രാഥമിക നിഗമനം. അപകടസാചര്യം വെര്‍ച്ച്വല്‍ സാങ്കേതികവിദ്യ വഴി പുനഃസൃഷ്ടിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ലാന്‍ഡിങ് ഗിയറിന്റെയും വിങ് ഫ്‌ലാപ്പുകളുടെയും പ്രവര്‍ത്തനം അപകടത്തിലേക്ക് നയിച്ചില്ലെന്നും സംഘം കണ്ടെത്തി. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലേക്കുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന റാറ്റ് സംവിധാനം പ്രവര്‍ത്തനസജ്ജമായതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ജനറല്‍ ഇലക്ട്രിക് കമ്പനിയുടെ ഇരട്ട എഞ്ചിനുകളാണ് വിമാനത്തിന് ഘടിപ്പിച്ചിരുന്നത്. കമ്പനിയോട് ഡി ജി സി എ വിശദീകരണം തേടിയിട്ടുണ്ട്. ജൂണ്‍ […]

Read More
 ജാനകി സിനിമ കാണാന്‍ ഹൈക്കോടതി

ജാനകി സിനിമ കാണാന്‍ ഹൈക്കോടതി

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാന്‍ ഹൈക്കോടതി. ശനിയാഴ്ചയാണ് സിനിമ കാണാന്‍ കോടതി തീരുമാനം എടുത്തിരിക്കുന്നത്. കോടതി സിനിമ കണ്ട ശേഷമായിരിക്കും തീരുമാനിക്കുക. സിനിമയുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Read More
 സൂംബ പരിശീലനത്തിനെതിരായ വിമര്‍ശനം; ടി കെ അഷ്റഫിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ കത്ത്

സൂംബ പരിശീലനത്തിനെതിരായ വിമര്‍ശനം; ടി കെ അഷ്റഫിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ കത്ത്

കോഴിക്കോട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളില്‍ സുംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ടി കെ അഷ്റഫ് ജോലി ചെയ്യുന്ന സ്‌കൂളിന്റെ മാനേജര്‍ക്ക് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കി. 24 മണിക്കൂറിനകം സസ്പെന്‍ഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read More
 ഇ പി ജയരാജന്റെ ആത്മകഥ വിവാദം; കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, ഡി സി ബുക്ക്‌സ് മുന്‍ എഡിറ്റര്‍ എ വി ശ്രീകുമാര്‍ മാത്രം പ്രതി

ഇ പി ജയരാജന്റെ ആത്മകഥ വിവാദം; കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, ഡി സി ബുക്ക്‌സ് മുന്‍ എഡിറ്റര്‍ എ വി ശ്രീകുമാര്‍ മാത്രം പ്രതി

കോട്ടയം: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ സംഘം കോട്ടയം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. കേസില്‍ ഡി സി ബുക്ക്‌സ് മുന്‍ എഡിറ്റര്‍ എ വി ശ്രീകുമാറിനെ മാത്രം പ്രതി ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വ്യാജ രേഖ ചമയ്ക്കല്‍, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം. കേസെടുത്ത് ആറുമാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പുസ്തകത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നതിന് […]

Read More
 കണ്ണൂരില്‍ സഹോദരങ്ങളായ ബിജെപി പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ച കേസ്: 12 സിപിഎം പ്രവര്‍ത്തകര്‍ക്ക് 7 വര്‍ഷം തടവ്

കണ്ണൂരില്‍ സഹോദരങ്ങളായ ബിജെപി പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ച കേസ്: 12 സിപിഎം പ്രവര്‍ത്തകര്‍ക്ക് 7 വര്‍ഷം തടവ്

കണ്ണൂര്‍ : കണ്ണൂരില്‍ സഹോദരങ്ങളായ ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 12 സിപിഎം പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ്. മുതുകുറ്റി സ്വദേശി രഞ്ജിത്ത്, സഹോദരന്‍ രജീഷ് എന്നിവരെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് കോടതി വിധി. കേസില്‍ ആകെ 13 പ്രതികളാണുള്ളത്. വിചാരണയ്ക്ക് ഹാജരാവാതിരുന്ന ഒന്നാം പ്രതി വിനുവിന്റെ കേസ് കോടതി പ്രത്യേകം പരിഗണിക്കും. 2015 ഫെബ്രുവരി 25ന് രഞ്ജിത്ത്, രജീഷ് എന്നിവരെ ആക്രമിച്ച കേസ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി.

Read More
 അമ്മയുടെ മുന്നില്‍വച്ച് സ്‌കൂള്‍ ബസിടിച്ചു; ആറു വയസുകാരന് ദാരുണാന്ത്യം

അമ്മയുടെ മുന്നില്‍വച്ച് സ്‌കൂള്‍ ബസിടിച്ചു; ആറു വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: അമ്മയുടെ മുന്നില്‍ സ്‌കൂള്‍ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി ആരവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ടതിനുശേഷം കുട്ടി വീട്ടുമുറ്റത്തിറങ്ങി അമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അമ്മയുടെ കൈ വിട്ട് ഓടുകയും, ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂള്‍ ബസ് ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആരവിനെ പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് […]

Read More
 റാപ്പര്‍ വേടനെ ആദരിച്ച് വിടുതലൈ ചിരുതൈകള്‍ കച്ചി പാര്‍ട്ടി

റാപ്പര്‍ വേടനെ ആദരിച്ച് വിടുതലൈ ചിരുതൈകള്‍ കച്ചി പാര്‍ട്ടി

തൃശൂര്‍: റാപ്പര്‍ വേടനെ ആദരിച്ച് തോള്‍ തിരു മാവളവന്‍ എംപി നേതൃത്വം നല്‍കുന്ന വിടുതലൈ ചിരുതൈകള്‍ കച്ചി പാര്‍ട്ടി. മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍ പ്രതാപന്റെ വീട്ടില്‍ വെച്ചാണ് വേടനെ ആദരിച്ചത്.പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ഇളംചെഗുവേര വേടനെ ഷാള്‍ അണിയിച്ചു. ടി.എന്‍ പ്രതാപനനൊപ്പം കോണ്‍ഗ്രസ് നേതാവായ വി.ആര്‍ അനൂപിനെയും പാര്‍ട്ടി ആദരിച്ചു.

Read More
 വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന് ജാമ്യം, ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീംകോടതി

വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന് ജാമ്യം, ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീംകോടതി

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജിയും സുപ്രീംകോടതി അംഗീകരിച്ചു. വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയവയാണ് കിരണ്‍കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം. നേരത്തെ ഇതേ ആവശ്യങ്ങളുമായി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് […]

Read More