ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലു വയസ്സുകാരന്‍ മരിച്ചു
കോട്ടക്കല്‍: പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ ക്ഷീണം വന്ന നാലു വയസ്സുകാരന്‍ മരിച്ചു. അസം സ്വദേശി അമീര്‍ ഹംസയുടെയും സൈമ ഖാത്തൂനിന്റെയും മകന്‍ റജുല്‍ ഇസ്‌ലാം ആണ് മരിച്ചത്. കോട്ടക്കല്‍ ജി.എം യു.പി സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിയാണ്. ആട്ടീരിയില്‍ വാടകക്ക് കഴിയുകയായിരുന്നു കുടുംബം. ബുധനാഴ്ച രാവിലെ ബ്രഡും കോഴിമുട്ടയുമാണ് മകന്‍ കഴിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് സ്‌കൂളിലേക്ക് പറഞ്ഞയച്ചില്ല. അല്‍പ നേരത്തിനകം ഉറങ്ങുകയും ചെയ്തു. പിന്നീട് കുട്ടിയുടെ വായില്‍നിന്ന് നുരയും പതയും വന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ […]
Read More
