തൃശൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം

തൃശൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം

വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്.വീടിന് പുറത്തുള്ള ബാത്ത്റൂമിൽ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാത്ത്റൂമിൻ്റെ കോൺക്രീറ്റ് തകർന്നിട്ടുണ്ട്, ബൾബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം വലപ്പാട് ദയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, എരുമപ്പെട്ടി വേലൂർ കുറുമാലിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു. കുറുമാൻ പള്ളിക്ക് […]

Read More
 കുന്ദമംഗലം മാതൃക പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

കുന്ദമംഗലം മാതൃക പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

കുന്ദമംഗലം: കുന്ദമംഗലം മാതൃക പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് പി.ടി അസീസിനെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസ് എടുക്കാനുള്ള കുന്ദമംഗലം പോലീസിന്റെ നീക്കത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഷഹിന്‍ ആര്‍ അധ്യക്ഷന്‍, സൂഫിയാന്‍ ചെറുവാടി (യൂത്ത് കോണ്ഗ്രസ്സ് സംസ്ഥാന ജന സെക്രട്ടറി), ഡിസിസി […]

Read More
 ഇന്ത്യ സഖ്യം ജയത്തിന്‍റെ പടിവാതിലില്‍,ജൂൺ 4 പുതിയ പ്രഭാതത്തിന്‍റെ തുടക്കം; എംകെ സ്റ്റാലിൻ

ഇന്ത്യ സഖ്യം ജയത്തിന്‍റെ പടിവാതിലില്‍,ജൂൺ 4 പുതിയ പ്രഭാതത്തിന്‍റെ തുടക്കം; എംകെ സ്റ്റാലിൻ

ഇന്ത്യ സഖ്യം ജയത്തിന്റെ പടിവാതിലിൽ എന്ന് എം.കെ.സ്റ്റാലിൻ. ബിജെപിയുടെ വ്യാജ പ്രതിഛായ തീവ്ര പ്രചാരണത്തിലൂടെ തകർക്കാനായെന്നും ഇന്ത്യ സഖ്യത്തിന്‍റെ ദില്ലി യോഗത്തിന് മുൻപായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എക്സ്സിൽ കുറിച്ചു.ജൂൺ 4 പുതിയ പ്രഭാതത്തിന്‍റെ തുടക്കം ആകും. വോട്ടെണ്ണൽ ദിനം പ്രവർത്തകർ ജാഗ്രത പാലിക്കണം എന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇന്നത്തെ ഇന്ത്യ സഖ്യയോഗത്തിൽ സ്റ്റാലിൻ പങ്കെടുക്കില്ല. ഡിഎംകെ ട്രഷറർ ടി.ആർ.ബാലു എംപി യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിക്കും.

Read More
 ഓവുചാലില്‍ വീണ് പരിക്കേറ്റ ഭര്‍ത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

ഓവുചാലില്‍ വീണ് പരിക്കേറ്റ ഭര്‍ത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് ഓവുചാലില്‍ വീണ് പരിക്കേറ്റ ഭര്‍ത്താവിനെ കണ്ട് വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് ദീപം ഭവനത്തില്‍ മീരാ കാംദേവ് ആണ് മരിച്ചത്. ചെളിയില്‍ മുങ്ങി വീട്ടിലെത്തിച്ച ഭര്‍ത്താവിനെ കണ്ടാണ് കുഴഞ്ഞ് വീണത്. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ റേഷന്‍കടയില്‍ പോയി മടങ്ങിവരുന്ന വഴിയാണ് ഭര്‍ത്താവ് എച്ച് എന്‍ കാംദേവ് ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലേക്ക് വഴുതി വീണത്. റോഡരികിലെ ഓവുചാലിന്റെ തുടക്കത്തില്‍ മാത്രമാണ് സ്ലാബ് ഉള്ളത്. ഒരാള്‍ […]

Read More
 കോഴിക്കോട് കൂരാച്ചുണ്ടില്‍ ഉരുള്‍പൊട്ടല്‍; കോഴിഫാം തകര്‍ന്നു; കവുങ്ങുകള്‍ നശിച്ചു

കോഴിക്കോട് കൂരാച്ചുണ്ടില്‍ ഉരുള്‍പൊട്ടല്‍; കോഴിഫാം തകര്‍ന്നു; കവുങ്ങുകള്‍ നശിച്ചു

കോഴിക്കോട്: ബാലുശ്ശേരി കൂരാച്ചുണ്ടില്‍ ഉരുള്‍പൊട്ടല്‍. കക്കയം 28-ാം മൈലിലാണ് ഇന്നലെ രാത്രി ഉരുള്‍പൊട്ടിയത്.കളത്തിങ്ങല്‍ മുജീബിന്റെ വീടിനടുത്താണു സംഭവം. സമീപത്തെ കോഴിഫാം പൂര്‍ണമായും തകര്‍ന്നു. 50ഓളം കവുങ്ങുകളും നശിച്ചു.

Read More
 അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസില്‍ മുഖ്യകണ്ണിയെ പിടികൂടി;അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നാണ് പ്രതിയെ പിടിച്ചത്

അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസില്‍ മുഖ്യകണ്ണിയെ പിടികൂടി;അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നാണ് പ്രതിയെ പിടിച്ചത്

അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസില്‍ മുഖ്യകണ്ണിയെ പിടികൂടി പ്രത്യേക അന്വേഷണ സംഘം. ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണിയെയാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നും പിടികൂടിയത്. ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ച് കേസിലെ മുഖ്യപ്രതിയായ സാബിത്ത് നാസര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കേരളത്തില്‍ കൊണ്ടുവന്ന് അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.കഴിഞ്ഞ ദിവസമാണ് പ്രതിയെ തേടി പൊലീസ് അന്വേഷണം സംഘം ഹൈജരാബാദിലെത്തിയത്. തുടര്‍ന്ന് […]

Read More
 തമിഴ്നാട്ടിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റി;കടുത്ത ചൂട് കാരണമാണ് സ്കൂള്‍ തുറക്കുന്നത് വൈകിപ്പിക്കുന്നത്

തമിഴ്നാട്ടിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റി;കടുത്ത ചൂട് കാരണമാണ് സ്കൂള്‍ തുറക്കുന്നത് വൈകിപ്പിക്കുന്നത്

തമിഴ്നാട്ടിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റി. കടുത്ത ചൂട് കാരണമാണ് സ്കൂള്‍ തുറക്കുന്നത് മാറ്റിയതെന്ന് സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടർ അറിവൊലി അറിയിച്ചു. നേരത്തെ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിരുന്നത് ജൂൺ ആറിനാണ്. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകള്‍ക്കും തീരുമാനം ബാധകമാണ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ചൂടിനെ തുടർന്ന് സ്‌കൂളുകൾ തുറക്കുന്നത് ജൂൺ 12 ലേക്ക് മാറ്റി. പി എം കെ സ്ഥാപകൻ ഡോ. എസ് രാമദാസ്, ടി എം സി (എം) പ്രസിഡന്‍റ് ജി കെ വാസൻ […]

Read More
 വോട്ടെടുപ്പ് മന്ദഗതിയില്‍; ആദ്യ രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 11.31 ശതമാനം

വോട്ടെടുപ്പ് മന്ദഗതിയില്‍; ആദ്യ രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 11.31 ശതമാനം

ന്യൂഡല്‍ഹി: ഏഴാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് തുടങ്ങി രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 11.31 ശതമാനമാണ് പോളിങ്. രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഒമ്പത് മണിവരെയുള്ള പോളിങ് ശതമാനമാണിത്. വോട്ടെടുപ്പ് മന്ദഗതിയിലാണ്. ബിഹാര്‍-10.58, ചണ്ഡീഗഢ്-11.64, ഹിമാചല്‍ പ്രദേശ്-14.35, ഝാര്‍ഖണ്ഡ്-12.15, ഒഡിഷ-7.69, പഞ്ചാബ്-9.64, ഉത്തര്‍പ്രദേശ്-12.94, പശ്ചിമബംഗാള്‍-12.63 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷയില്‍ നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. 543 ലോക്‌സഭ മണ്ഡലങ്ങളില്‍ അവശേഷിക്കുന്ന 57 എണ്ണത്തിലേക്കാണ് അവസാനഘട്ടവോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 904 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

Read More
 പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം; ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും കുളത്തിലെറിഞ്ഞു

പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം; ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും കുളത്തിലെറിഞ്ഞു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും ഒരു സംഘമാളുകളെത്തി കുളത്തിലെറിഞ്ഞു. സൗത്ത് 24 പര്‍ഗാന ജില്ലയിലെ കുല്‍തായിയിലെ 40,41 ബൂത്തുകളിലാണ് സംഘര്‍ഷമുണ്ടായത്. ബി.ജെ.പി പ്രവര്‍ത്തകരാണ് വോട്ടിങ് യന്ത്രം കുളത്തിലെറിഞ്ഞതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. വോട്ട് ചെയ്യാന്‍ തങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് ആരോപിച്ച് ബി.ജെ.പിയും രംഗത്തെത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ പശ്ചിമബംഗാളിലെ ഒമ്പത് ലോക്‌സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ദംദം, ബര്‍സാത്, ബാഷിര്‍ഹാട്ട്, ജയനഗര്‍, മാതുര്‍പുര്‍, ഡയമണ്ട് ഹാര്‍ബര്‍, ജാദവ്പുര്‍, കൊല്‍ക്കത്ത […]

Read More
 മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി; സംഭവം നെയ്യാറ്റിൻകരയിൽ

മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി; സംഭവം നെയ്യാറ്റിൻകരയിൽ

മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Read More