മര്‍കസ് സാനവിയ്യ വിദ്യാര്‍ഥി യൂണിയന് പുതിയ നേതൃത്വം

മര്‍കസ് സാനവിയ്യ വിദ്യാര്‍ഥി യൂണിയന് പുതിയ നേതൃത്വം

കോഴിക്കോട്: മര്‍കസ് സാനവിയ്യ വിദ്യാര്‍ഥി യൂണിയന്‍ ഇഹ്യാഉസ്സുന്നയുടെ 2024-25 വര്‍ഷത്തേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. സാനവിയ്യ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പുനഃസംഘടനാ കൗണ്‍സിലില്‍ പ്രിന്‍സിപ്പല്‍ ബശീര്‍ സഖാഫി കൈപ്രമാണ് പുതിയ യൂണിയന്‍ നേതൃത്വത്തെ പ്രഖ്യാപിച്ചത്. ഭാരവാഹികള്‍: മുഹമ്മദ് ആശിഫ് താനാളൂര്‍ (പ്രസിഡണ്ട്), മുഹമ്മദ് അല്‍ത്വാഫ് പോലൂര്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് റഹ്‌മത്തുല്ല പരപ്പനങ്ങാടി (ഫിനാന്‍സ് സെക്രട്ടറി), തൗഫീഖ് അഹ്‌മദ് കവരത്തി, മുഹമ്മദ് ബാശിര്‍ കക്കാട്, മുഹമ്മദ് ശറഫ് കാവനൂര്‍, അബ്ദുല്‍ വാഹിദ് കൊടശ്ശേരി (സെക്രട്ടറിമാര്‍).

Read More
 പേവിഷബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവം; ആശുപത്രിയില്‍ എത്തിച്ചിട്ടും വേണ്ട ചികിത്സ നല്‍കിയില്ലെന്ന് കുടുംബത്തിന്റെ ആരോപണം

പേവിഷബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവം; ആശുപത്രിയില്‍ എത്തിച്ചിട്ടും വേണ്ട ചികിത്സ നല്‍കിയില്ലെന്ന് കുടുംബത്തിന്റെ ആരോപണം

ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റു മരിച്ച കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് കുടുംബത്തിന്റെ പരാതി. എട്ടു വയസുകാരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടും വേണ്ട ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു- രാധിക ദമ്പതികളുടെ മകന്‍ ദേവനാരായണനാണ് മരിച്ചത്. നായ ആക്രമിച്ചുവെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ് എടുത്തില്ല. ഡോക്ടര്‍മാര്‍ ഗുരുതര അനാസ്ഥ കാണിച്ചെന്നും കുടുംബം ആരോപിച്ചു. ഇന്നലെയാണ് പേവിഷ ബാധിച്ച എട്ടു വയസുകാരന്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ മരിച്ചത്. പേവിഷബാധ മൂര്‍ച്ഛിച്ചായിരുന്നു മരണം. ഏപ്രില്‍ 21നാണ് കുട്ടിക്ക് […]

Read More
 ഇന്നലെ പോകേണ്ട വിമാനം ഇതുവരെ പോയില്ല; എയര്‍ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ്

ഇന്നലെ പോകേണ്ട വിമാനം ഇതുവരെ പോയില്ല; എയര്‍ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ്

എയർ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകി. ദില്ലി – സാൻഫ്രാൻസിസ്കോ വിമാന സർവീസ് 24 മണിക്കൂറായിട്ടും പുറപ്പെടാതെ ഇരുന്നതോടെയാണ് നോട്ടീസ്. ഇന്നലെയായിരുന്നു വിമാനം പുറപ്പടേണ്ടിയിരുന്നത്. ഇന്നലെ 8 മണിക്കൂറോളം നേരം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷം ഇവരെയെല്ലാം പുറത്തിറക്കിയിരുന്നു. എസി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു കാരണം പറഞ്ഞത്. പല യാത്രക്കാരും കുഴഞ്ഞുവീണിരുന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിമാനം പുറപ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് വിമാനക്കമ്പനി മറുപടി നൽകും.

Read More
 പൂക്കോട് ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 19 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

പൂക്കോട് ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 19 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

പൂക്കോട് ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 19 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിദ്ധാര്‍ത്ഥന്റെ മാതാവ് ഷീബ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മര്‍ദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സിബിഐ പ്രതികളുടെ ജാമ്യത്തെ എതിര്‍ത്തിരുന്നു. ഇതോടെ കേസിലുണ്ടായിരുന്ന 20 പ്രതികളും ജാമ്യത്തിലാണ്. നേരത്തെ ഒരു പ്രതിക്ക് സിബിഐ കോടതി ജാമ്യം നല്‍കിയിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി 19 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ കഴിയും വരെ വയനാട് ജില്ലയില്‍ പ്രതികളാരും കടക്കരുത്, കേസ് കഴിയുംവരെ […]

Read More
 കെ വി അഹ്‌മദിന് തേര്‍ഡ് ഓഫീസര്‍ പദവി

കെ വി അഹ്‌മദിന് തേര്‍ഡ് ഓഫീസര്‍ പദവി

കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഉറുദു അധ്യാപകനും അസോസിയേറ്റ് എന്‍ സി സി ഓഫീസറുമായ കെ വി അഹ്‌മദിന് തേര്‍ഡ് ഓഫീസര്‍ പദവി ലഭിച്ചു. നാഗ്പൂര്‍ ഓഫീസര്‍സ് ട്രെയിനിങ് അക്കാദമിയിലെ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മിലിട്ടറി കായിക പരിശീലനത്തിനും ആയുധ പരിശീലനത്തിനും ശേഷം പ്രായോഗിക പരീക്ഷ, സര്‍വീസ് വിഷയങ്ങളിലുള്ള എഴുത്തു പരീക്ഷ എന്നിവയ്ക്ക് ശേഷമാണ് തേര്‍ഡ് ഓഫീസര്‍ പദവി ലഭിച്ചത്. 30 കേരള എന്‍സിസി ബറ്റാലിയന്‍ കോഴിക്കോടിനു കീഴിലുള്ള അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ആയ […]

Read More
 കേരളത്തിലെ ശത്രുസംഹാരയാഗം;ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആരോപണം തളളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

കേരളത്തിലെ ശത്രുസംഹാരയാഗം;ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആരോപണം തളളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആരോപണം തളളി ദേവസ്വം മന്ത്രി. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 […]

Read More
 സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ; ദിയാ ധനം കൈമാറി

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ; ദിയാ ധനം കൈമാറി

ദിയാ ധനം കൈമാറിയതോടെ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ദിയാ ധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് ആണ് കൈമാറിയത്. റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസിയാണ് ചെക്ക് ഇഷ്യൂ ചെയ്തത്. റഹിം നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ജഡ്ജിയുടെ പേരില്‍ ചെക്ക് ഇഷ്യൂ ചെയ്തതിനാല്‍ മരിച്ച ബാലന്റെ അനന്തരാവകാശം സംബന്ധിച്ച് അഭിപ്രായ ഭിന്നതകൾ പിന്നീട് ഉയർന്നാലും അത് റഹിം സഹായ സമിതിയ്ക്കു […]

Read More
 മലപ്പുറത്ത് നിന്ന് കാണാതായ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറത്ത് നിന്ന് കാണാതായ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: ചേലേമ്പ്ര പുല്ലിപ്പറമ്പില്‍ കാണാതായ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാറയില്‍ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാദിലിന്റെ മൃതദേഹം പുല്ലിപ്പുഴയില്‍ നിന്നാണ് ലഭിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടു കൂടി വീടിനു സമീപത്തെ അങ്ങാടിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് 11കാരന്‍ പുറത്തിറങ്ങിയത്. അഞ്ച് മണിയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിക്കുന്നത്. ഇന്നലെ രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചില്‍ തുടര്‍ന്നു. സമീപപ്രദേശത്തെ തോട്ടിലും പുല്ലിപ്പുഴയിലും അടക്കം തിരച്ചില്‍ നടത്തി. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം പുല്ലിപ്പുഴയില്‍ […]

Read More
 തിരുവനന്തപുരത്ത് അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് മകന്‍ വീടിന് തീയിട്ടു

തിരുവനന്തപുരത്ത് അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് മകന്‍ വീടിന് തീയിട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കല്‍ പഞ്ചായത്തില്‍ അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് മകന്‍ വീടിന് തീയിട്ടു. പ്രാണരക്ഷാര്‍ത്ഥം അമ്മയിറങ്ങി ഓടിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. മാനസിക രോഗമുള്ള ആളാണ് തീവച്ച മകന്‍ ബിനുവെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 10 മണിയോടെയാണ് സംഭവം. രണ്ടുദിവസം മുന്‍പ് ഇയാള്‍ അമ്മയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചിരുന്നു. വീടിന് തീവെച്ചത് മദ്യലഹരിയിലാണെന്നാണ് പ്രാഥമിക നിഗമനം.

Read More
 100 ടണ്‍ സ്വര്‍ണ്ണം ബ്രിട്ടണിൽ നിന്ന് ആര്‍ബിഐ ഇന്ത്യയിലെത്തിച്ചു: 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി

100 ടണ്‍ സ്വര്‍ണ്ണം ബ്രിട്ടണിൽ നിന്ന് ആര്‍ബിഐ ഇന്ത്യയിലെത്തിച്ചു: 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി

ബ്രിട്ടനില്‍ സൂക്ഷിച്ച സ്വര്‍ണം ഇന്ത്യയിലെത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ ഇന്ത്യയിലെത്തിച്ചത്. 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി. വരും മാസങ്ങളിൽ സമാനമായ അളവിൽ സ്വർണം രാജ്യത്തേക്ക് വീണ്ടും എത്തിച്ചേക്കുമെന്നും ആര്‍ബിഐ പറയുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് അവസാനം ആർബിഐയുടെ പക്കൽ 822.1 ടൺ സ്വർണമാണ് ഉണ്ടായിരുന്നത്. അതിൽ 413.8 ടൺ വിദേശത്തായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക […]

Read More