ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തി; അന്തിമ കണക്ക് പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തി; അന്തിമ കണക്ക് പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26 ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,0302238 പേര്‍ സ്ത്രീ വോട്ടര്‍മാരും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്. ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും […]

Read More
 വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം നീട്ടി; മന്ത്രി വി ശിവൻകുട്ടി

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം നീട്ടി; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി […]

Read More
 കനത്ത ഉഷ്ണ തരംഗം,എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പാലക്കാട് കളക്ടർക്ക് നിർദ്ദേശം നൽകി

കനത്ത ഉഷ്ണ തരംഗം,എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പാലക്കാട് കളക്ടർക്ക് നിർദ്ദേശം നൽകി

കനത്ത ഉഷ്ണ തരംഗത്തിൻ്റെ സാഹചര്യത്തിൽ പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദ്ദേശിക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടറോട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. മെയ് 2 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിർദേശം നൽകിയത്. അഡീഷണൽ ക്ലാസുകൾ പാടില്ല. കോളേജുകളിലും ക്ലാസുകൾ പാടില്ല. സമ്മർ ക്യാമ്പുകളും നിർത്തിവെക്കണം. ഇത് പ്രകാരം പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര ഉത്തരവിട്ടു. ഗർഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാർഡുകളിൽ ചൂട് […]

Read More
 ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പ്: വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പ്: വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭരണവിരുദ്ധ വികാരം പ്രചരണത്തിലൂടെ മറികടന്നെന്നാണ് യോഗത്തിലെ വിലയിരുത്തൽ. വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നാണ് സിപിഎം ആശങ്ക. ബിജെപി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്. പ്രതികൂല സാഹചര്യം മറി കടന്നും വടകര കടന്ന് കൂടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇപി വിവാദവും പാർട്ടി യോഗത്തിൽ ഇപി ചർച്ചയായി.

Read More
 മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റം;കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റം;കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തലസ്ഥാനത്ത് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആർടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്ലാമൂട് – പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ദൃശ്യങ്ങളിലുണ്ട്.കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം […]

Read More
 ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തും;  കെപിസിസി നേതൃയോഗം മെയ് 4ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തും; കെപിസിസി നേതൃയോഗം മെയ് 4ന്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെപിസിസി നേതൃയോഗം മെയ് 4ന് രാവിലെ 10.30 ന് ഇന്ദിരാഭാവനില്‍ ചേരുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജിഎസ് ബാബു അറിയിച്ചു. ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ അധ്യക്ഷത വഹിക്കും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ലോക്‌സഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നാടകം ഉദ്ഘാടനംതിരുവനന്തപുരംഃ സാഹിതി […]

Read More
 മേയ് രണ്ടാം വാരം വരെയും കേരളത്തിലെ കൊടും ചൂട് തുടരും ;കേരളത്തിൽ സ്ഥിതി ആശങ്കാജനകം

മേയ് രണ്ടാം വാരം വരെയും കേരളത്തിലെ കൊടും ചൂട് തുടരും ;കേരളത്തിൽ സ്ഥിതി ആശങ്കാജനകം

കേരളിത്തിലെ ഉഷ്ണ തരംഗത്തില്‍ ഉടനൊന്നും മാറ്റമുണ്ടാകില്ല. കൊടും ചൂട് മേയ് രണ്ടാം വാരം വരെ തുടരുമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. താപനില 42 ഡിഗ്രി വരെ തുടരും,തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകൾ സൂക്ഷിക്കണം.രാത്രിയിലും ചൂട് അധികം കുറയുന്നില്ല എന്നതാണ് കേരളത്തിൽ സ്ഥിതി ആശകജനകമാക്കുന്നത്, മെയ് പകുതിയോടെ ന്യൂനമർദ്ദം രൂപപ്പെട്ട് തെക്കൻ കേരളത്തിൽ അടക്കം മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇതിന് തുടർച്ചയായി കാലവർഷം എത്തുമെന്നും കരുതുന്നു.അടുത്ത രണ്ടാഴ്ച കേരളത്തിൽ നിർണായകമാണ്, ഗ്രൌണ്ട് വാട്ടർ ലെവൽ താഴുന്നത് ആശങ്ക […]

Read More
 സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരുടെ മരണം:കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് നിഗമനം

സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരുടെ മരണം:കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് നിഗമനം

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി എന്നിവരാണ് മരിച്ചത്. ആന്റണിയുടെ മൃതദേഹം തലക്ക് അടിയേറ്റ് ചോര വാർന്ന നിലയിലായിരുന്നു. അരവിന്ദാക്ഷന്റെ മൃതദേഹം ബാങ്കിന് പുറകിലെ കാനയിൽ നിന്ന് കണ്ടെത്തിയത്. അരവിന്ദക്ഷന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന പ്രാഥമിക നി​ഗമനത്തിലേക്ക് പൊലീസ് എത്തിയത്.കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് […]

Read More
 ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി;1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂട് മറികടന്നു

ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി;1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂട് മറികടന്നു

ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 29 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ ഊട്ടിയിലെ താപനില. 1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂട് ആണ് മറികടന്നത്. കഴിഞ്ഞ വേനൽക്കാലത്ത് 20 ഡിഗ്രി ആയിരുന്നു ഊട്ടിയിലെ ഉയർന്ന താപനില. ചെന്നൈ റീജ്യണൽ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റാണ് ഇക്കാര്യം അറിയിച്ചത്. വിനോദസഞ്ചാരികളെ സംബന്ധിച്ച് നിരാശാജനകമാണ് നിലവിലെ ഊട്ടിയിലെ കാലാവസ്ഥ. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർ കനത്ത ചൂട് കാലത്ത് കുളിര് തേടിയാണ് ഊട്ടിയിലെത്തുന്നത്. എന്നാൽ ഊട്ടിയിൽ ഇപ്പോള്‍ പതിവുള്ള തണുപ്പില്ല. അതേസമയം […]

Read More
 മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറിയ സംഭവം; തിടുക്കത്തിൽ നടപടി വേണ്ടെന്ന് ഗതാഗത മന്ത്രി

മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറിയ സംഭവം; തിടുക്കത്തിൽ നടപടി വേണ്ടെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ കെഎസ്ആര്‍ടിസി എംഡി ഗതാഗതമന്ത്രിക്ക് റിപ്പോ‍ർട്ട് നൽകും. കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നും വിശദമായി അന്വേഷണം നടത്തി തീരുമാനം മതിയെന്നുമാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദേശം. കെഎസ്ആര്‍ടിസി വിജിലൻസ് വിഭാഗമാണ് മേയറുടെ പരാതിയില്‍ പരിശോധന നടത്തുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയും പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ആര്യ രാജേന്ദ്രന്‍റെ […]

Read More