തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെപിസിസി നേതൃയോഗം മെയ് 4ന് രാവിലെ 10.30 ന് ഇന്ദിരാഭാവനില്‍ ചേരുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജിഎസ് ബാബു അറിയിച്ചു. ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ അധ്യക്ഷത വഹിക്കും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ലോക്‌സഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നാടകം ഉദ്ഘാടനംതിരുവനന്തപുരംഃ സാഹിതി തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന ‘വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചൂട്ടുകളിക്കാരന്റെ മകള്‍’ എന്ന നാടകത്തിന്റെ അവതരണ ഉദ്ഘാടനവും ഹേമന്ത് കുമാറിന്റെ ‘ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി’ എന്ന നാടകത്തിന്റെ പുസ്തക പ്രകാശനവും മെയ് ഒന്നിന് വൈകുന്നേരം 5.30ന് പാലാരിവട്ടം കെസിബിസി ഓഡിറ്റോറിയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നിര്‍വഹിക്കും. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍, സിബി മലയില്‍, സിആര്‍ മഹേഷ് എംഎല്‍എ, ഹേമന്ത് കുമാര്‍, ഫാ സിബു വര്‍ഗീസ് ഇരിമ്പിനിക്കല്‍, ജിജി ജോഗി തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *