തൃശൂരിൽ സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തൃശൂരിൽ സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി എന്നിവരാണ് മരിച്ചത്.കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. ഇതിന് പിന്നാലെ തന്നെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിഞ്ഞു. ഇവരാണ് പൊലീസിനും വിവരം നല്‍കിയത്.ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടെ മൃതദഹം സമീപത്തൊരു ചാലില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

Read More
 വിവാദങ്ങളില്‍ കൂടുതല്‍ ഒന്നും പറയാനില്ല; എകെജി സെന്‍ററിലെത്തി ഇ പി ജയരാജന്‍

വിവാദങ്ങളില്‍ കൂടുതല്‍ ഒന്നും പറയാനില്ല; എകെജി സെന്‍ററിലെത്തി ഇ പി ജയരാജന്‍

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം കത്തിപ്പടരുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാനായി എകെജി സെന്‍റിലെത്തി ഇ പി ജയരാജന്‍. യോ​ഗത്തില്‍ തെരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം ഈ വിവാദവും ചർച്ചയാകാനാണ് സാധ്യത. വിവാദങ്ങളില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് ഇ പി ജയരാജന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ അഭിമുഖത്തിൽ ആവർത്തിച്ചപ്പോൾ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് ഇ പി ജയരാജന്‍. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച […]

Read More
 ബിജെപിയെന്നാൽ വികസനത്തിന്   വേണ്ടിയാണെന്ന് ജനം മനസിലാക്കി,ഇത്തവണ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറും;പ്രധാനമന്ത്രി

ബിജെപിയെന്നാൽ വികസനത്തിന് വേണ്ടിയാണെന്ന് ജനം മനസിലാക്കി,ഇത്തവണ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറും;പ്രധാനമന്ത്രി

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പങ്കെടുത്ത 70 റാലികളും റോഡ് ഷോകളിൽ നിന്ന് ലഭിച്ചത് സ്നേഹത്തിന്റെയും പിന്തുണയുടേയും സൂചനകളാണെന്നും പ്രധാനമന്ത്രി. 400 സീറ്റുകളിൽ അധികം നേടുമെന്ന ഉറപ്പാണ് വിവിധ മണ്ഡലങ്ങളിലെ പ്രചാരണ വേളയിലെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. മികച്ച ഒരു നാളേയ്ക്കായി ആളുകൾ തങ്ങളിൽ പ്രതീക്ഷ വയ്ക്കുന്നതായാണ് വ്യക്തമാവുന്നത്.ബിജെപിയെന്നാൽ വികസനത്തിന്റെ വേണ്ടിയാണെന്ന് ജനം മനസിലാക്കി കഴിഞ്ഞു. രാജ്യത്തെ എസ് സി, എസ്ടി, ഒബിസി വിഭാഗതതിന്റെ അവകാശങ്ങൾ സംരക്ഷിക്കാനാണ് നാനൂറ് സീറ്റിലേറെയുള്ള വിജയം ഉദ്ദേശിക്കാനുള്ള കാരണം. സംവരണവും അവകാശങ്ങളും പിടിച്ചെടുക്കാനുള്ള പ്രതിപക്ഷത്തിന്റെ […]

Read More
 എവറസ്റ്റ് കയറി എൻ ഐ ടി സി പൂർവ വിദ്യാർത്ഥിനി

എവറസ്റ്റ് കയറി എൻ ഐ ടി സി പൂർവ വിദ്യാർത്ഥിനി

എവറസ്റ്റ് കയറി എൻ ഐ ടി സി പൂർവ വിദ്യാർത്ഥിനി കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.) കാലിക്കറ്റിലെ പൂർവ വിദ്യാർത്ഥിനി ഡോ ആശ ജോസഫ് എവറസ്റ്റ് പർവതത്തിന്റെ 18200 അടി ഉയരം കീഴടക്കി. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് (ആർഇസി) ആയി പ്രവർത്തിച്ചിരുന്ന 1993-97 കാലഘട്ടത്തിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽനിന്ന് ബി ടെക് പൂർത്തിയാക്കിയ ഡോ. ആശാ ജോസഫിന്റെ ദൃഢനിശ്ചയത്തിന്റെയും പ്രയത്നത്തിന്റെയും പ്രതീകമാണ് ഈ നേട്ടം. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ച ഏറ്റവും […]

Read More
 അച്ഛന്റെ വകയാണോ റോഡ് എന്ന് ചോദിച്ചു; മേയറും എം എല്‍ എ യുമാണെന്ന് അറിയാതെയാണ് താന്‍ സംസാരിച്ചത്;വാക്ക്‌പോരില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

അച്ഛന്റെ വകയാണോ റോഡ് എന്ന് ചോദിച്ചു; മേയറും എം എല്‍ എ യുമാണെന്ന് അറിയാതെയാണ് താന്‍ സംസാരിച്ചത്;വാക്ക്‌പോരില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവുമായി നടുറോഡിലുണ്ടായ വാക്ക്‌പോരില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തത് മേയര്‍ സഞ്ചരിച്ച കാറാണെന്നും യദു പറഞ്ഞു. മേയറും എം എല്‍ എ യുമാണെന്ന് അറിയാതെയാണ് താന്‍ സംസാരിച്ചത്. സര്‍വീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ട്. ഇടത് വശത്തുകൂടെ പോയാല്‍ എങ്ങനെ സൈഡ് കൊടുക്കാനാകും?. പ്ലാമൂട് വണ്‍വേയിലൂടെയാണ് കയറിവരുന്നത്. ബസ് പോകാനുള്ള വീതിയെ […]

Read More
 സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍ എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി. ഇന്നലെ രാത്രി 10.30 ടെ തിരുവനന്തപുരം പാളയത്തുവെച്ചാണ് സംഭവം. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ […]

Read More
 പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.

പാലക്കാട്: പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. ഇന്നലെയാണ് കനാലില്‍ മരിച്ചനിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ഇന്നലെ തന്നെ ലക്ഷ്മിക്ക് സൂര്യാഘാതമേറ്റതാകാം മരണകാരണം എന്ന സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്. 41 ഡിഗ്രി ചൂടാണ് പാലക്കാട് അനുഭവപ്പെടുന്നത്. ചൂട് കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പാലക്കാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More
 മണിപ്പൂരിലെ ആറ് പോളിങ് കേന്ദ്രങ്ങളില്‍ വീണ്ടും വോട്ടെടുപ്പ്; റീപോളിങ് ഏപ്രില്‍ 30ന്

മണിപ്പൂരിലെ ആറ് പോളിങ് കേന്ദ്രങ്ങളില്‍ വീണ്ടും വോട്ടെടുപ്പ്; റീപോളിങ് ഏപ്രില്‍ 30ന്

ഇംഫാല്‍: ഔട്ടര്‍ മണിപ്പൂരിലെ ആറ് പോളിങ് കേന്ദ്രങ്ങളില്‍ ഏപ്രില്‍ 30ന് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഉഖ്രുല്‍, ചിങ്ങായി, കരോങ് എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ആറ് കേന്ദ്രങ്ങളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 26ന് നടന്ന വോട്ടെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലും വിവിപാറ്റ് സംവിധാനങ്ങളിലും കൃത്രിമം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം. ഈ കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പ് അസാധുവാണെന്ന് മണിപ്പൂര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രദീപ് കുമാര്‍ ഝാ അറിയിച്ചു. […]

Read More
 തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് അന്വേഷിക്കണം; വി ഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് അന്വേഷിക്കണം; വി ഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേര്‍ മടങ്ങിയ സംഭവങ്ങളുണ്ടായി. ആറു മണിക്ക് മുന്‍പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ […]

Read More
 കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ല; പോളിങ് ശതമാനത്തില്‍ ഉത്കണ്ഠ ഉണ്ടാകേണ്ട കാര്യമില്ല; എംവി ഗോവിന്ദന്‍

കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ല; പോളിങ് ശതമാനത്തില്‍ ഉത്കണ്ഠ ഉണ്ടാകേണ്ട കാര്യമില്ല; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സാമാന്യം നല്ല പോളിങ് ശതമാനം തന്നെയാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശതമാനത്തില്‍ എന്തെങ്കിലും ഉത്കണ്ഠ ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് തോന്നുന്നത്. പാര്‍ട്ടിയുടെ കണക്കുകളൊന്നും കിട്ടിയിട്ടില്ല. അക്കാര്യങ്ങളൊക്കെ നാളെ പറയാമെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. നല്ല പോലെ വിജയിക്കും. കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ല. തിരുവനന്തപുരത്തും സാധ്യതയില്ല. തൃശൂരും സാധ്യതയില്ല. അതുകൊണ്ട് അതില്‍ വേറെ പ്രയാസം ഒന്നും ഉണ്ടാകേണ്ട കാര്യമില്ല. ഘടകകക്ഷിയായ സിപിഐ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരിലും ഇടതുപക്ഷ […]

Read More